4/28/13

ചൊട്ടയിലെ ശീലം --- ഒരു അര്‍ദ്ധ വാര്‍ഷിക പോസ്റ്റ്‌

ദുശ്ശീലങ്ങളില്‍ നിന്നും മാറ്റം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നിട്ടും എന്തെ കഴിയുന്നില്ല? മാറുന്നതിനേക്കാള്‍ എളുപ്പം, അത് തുടരുന്നതാണ് എന്നത് തന്നെ കാരണം. എന്‍റെ ഫ്ലാറ്റിന്‍റെ മുന്‍ വശത്ത് പാര്‍ക്കിലെ ആലിന്‍ കൊമ്പില്‍ ഇരുന്നു കൂകുന്ന കുയിലിന്‍റെ കാര്യം തന്നെ ഒന്ന് നോക്കൂ--                                                                                                               
         
                                                                                                                            
                          മിനിക്കഥ 

                   അനിതപ്രേംകുമാര്‍
                                      














ചൊട്ടയിലെ ശീലം
-------------------------------------
കാക്ക കൂടു വയ്ക്കുന്നത് കണ്ടപ്പോള്‍ കുയിലിനു തോന്നി,
എത്ര നാളായി ഞാന്‍ പഴി കേള്‍ക്കുന്നു!
കാക്കക്കൂട്ടില്‍ മുട്ടയിടുന്നവ‍ള്‍ !

ഇല്ല, ഇനിയില്ല .അവള്‍ തീരുമാനിച്ചു.
ഇപ്പ്രാവശ്യം കാക്ക കൂടുണ്ടാക്കുന്നത് കണ്ടു പഠിക്കണം .

അവള്‍ ഇര തേടാന്‍ പോലും പോകാതെ ദിവസങ്ങളോളം അവിടെയിരുന്നു കൂടുണ്ടാക്കുന്നത് കണ്ടു പഠിച്ചു.

ഓ- ഇത്രേ യുള്ളൂ,  ഇതാണോ വലിയ കാര്യം! 
ഇതേതു കുരുവിക്കും ചെയ്യാം.

നാളെ തന്നെ കൂടുപണി തുടങ്ങണം എന്ന് അവള്‍ തീരുമാനിച്ചു. 

പക്ഷെ ഓരോ ദിവസവും തീരുമാനം നാളേയ്ക്കു നീണ്ടു. 

അങ്ങനെയിരിക്കെ ഒരു ദിവസം,
പെട്ടെന്ന് ഒരസ്വസ്ഥത. കുയിലിനു മുട്ടയിടാന്‍ മുട്ടി.

കാക്ക പുറത്തിറങ്ങിയ തക്കം നോക്കി അവള്‍ കാക്കക്കൂട്ടില്‍ കയറി,
മുട്ടയിട്ടു, സമാധാനത്തോടെ തിരിച്ചു പോയി.

       * * * * * * *






അര്‍ദ്ധ വാര്‍ഷികം :

2012 ഒക്ടോബര്‍ 29 ആം തീയ്യതി യാണ് ഈ ബ്ലോഗ്‌ തുടങ്ങിയത്.
ഏപ്രില്‍ 29 നു 6 മാസം പൂര്‍ത്തിയാകുന്നു. പ്രോത്സാഹിപ്പിച്ചു കൂടെ നിന്ന എല്ലാവര്‍ക്കുംനന്ദി അറിയിക്കുന്നു.എന്‍റെ കുറെ പോസ്റ്കള്‍ ഷെയര്‍ ചെയ്യപ്പെട്ടതുകൊണ്ട് കൂടിയാകാം, പേജ് വ്യൂസ് 6700 നു മുകളില്‍ ആയിട്ടുണ്ട്‌. വളരെ സന്തോഷമുള്ള കാര്യം.ഇത് തുടങ്ങുന്നതിനു മുമ്പ് ബ്ലോഗ്‌ എന്ന് കേട്ടിട്ടുള്ളതല്ലാതെ എന്താണെന്ന് പോലും അറിയില്ലായിരുന്നു. 

നിമിത്തം: 

ഒക്ടോബറില്‍ ഈ ബ്ലോഗ്‌ തുടങ്ങുന്നതിനു രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു മുമ്പ് പ്രമോദിന്‍റെ "തിരുവാതിര" എന്ന ബ്ലോഗ്‌ലിങ്ക് ഫേസ് ബുകില്‍ കണ്ടു. ആദ്യമായി ഒരു ബ്ലോഗ്‌ വായിച്ചു. അതിനു കമന്റ് ഇടാന്‍ നോക്കിയപ്പോള്‍ ഒരു ഗൂഗിള്‍ അക്കൗണ്ട്‌ വേണം. അത് ശരിയാക്കിയപ്പോള്‍ അതാ കിടക്കുന്നു, ഫ്രീ ബ്ലോഗ്‌ തുടങ്ങാനുള്ള വഴികള്‍! അങ്ങനെ തുടങ്ങി. അച്ഛന്‍റെ ഒന്നാം ചരമ വാര്‍ഷികം ഒക്ടോബര്‍ 9 നു ആയിരുന്നു.  അങ്ങനെ "എന്‍റെ അച്ഛന്" എന്ന ആദ്യത്തെ പോസ്റ്റ്‌എഴുതി. ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ പരിചയപ്പെട്ട "ലിബി" യാണ് ബ്ലോഗിന്‍റെ ടെമ്പ്ലേറ്റ് ഒരു വിധം ശരിയാക്കി തന്നത്. ലിബിയ്ക്ക് ഒരു സ്പെഷ്യല്‍ താങ്ക്സ്.

പിന്നീടുള്ള കഴിഞ്ഞ ആറു മാസം എന്‍റെ ഒഴിവു സമയങ്ങള്‍ ബ്ലോഗും ബ്ലോഗിന് വേണ്ടി ഫേസ് ബുക്കും കവരുകയായിരുന്നു.
ഒരുപാടു നല്ലനല്ല സൌഹൃദങ്ങള്‍ ഇതിലൂടെ ലഭിച്ചു. എല്ലാവരുടെയും പ്രോത്സാഹനത്തിന് വീണ്ടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

  -അനിത -



22 comments:

  1. ഇനിയും ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ
    ആശംസകൾ

    ReplyDelete
    Replies
    1. ഷാജൂ, ഉടന്‍ കിട്ടിയ ഈ അഭിപ്രായത്തിനു നന്ദി,വീണ്ടും കാണാം

      Delete
  2. നല്ല പ്രമേയം, അവതരണം.
    ആശംസകൾ.
    Mal: http://drpmalankot0.blogspot.com
    Eng: http://drpmalankot2000.blogspot.com

    ReplyDelete
  3. ഇഷ്ടമായി ...ആശംസകൾ .

    ReplyDelete
  4. ഇഷ്ടപ്പെട്ടു

    ReplyDelete
  5. ബ്ലോഗിന്റെ “അർദ്ധവാർഷികത്തിന് ആശംസകൾ” നേരുന്നു.

    ReplyDelete
  6. അര്‍ദ്ധവും പൂര്‍ണ്ണവുമൊക്കെയായി അര്‍ഥപൂര്‍ണ്ണമായി തുടരുക

    ആശംസകള്‍

    ReplyDelete
    Replies
    1. അര്‍ത്ഥ പൂര്‍ണമാവാന്‍ ഞാനും ആഗ്രഹിക്കുന്നു.
      അനിത

      Delete
  7. അനിത
    ആദ്യമേ തന്നെ എന്റെ അഭിനന്ദനം
    പിന്നെ ഈ കുയിൽക്കഥക്കും
    ഇനിയും എഴുതുക ഉയരങ്ങളിൽ
    എത്തട്ടെ, ആശംസകൾ

    ReplyDelete
    Replies
    1. ഇവിടെ വന്നതിലും വായിച്ചു അഭിപ്രായം പറഞ്ഞതിലും സന്തോഷം.
      അനിത

      Delete

  8. പ്രിയപ്പെട്ട അനിത,

    എഴുതി തെളിയു . അഭിനന്ദനങ്ങൾ ! ആശംസകൾ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനുപമ--, ഒത്തിരി സന്തോഷം
      അനിത

      Delete
  9. വീ.കെ , നിധീഷ്‌ കൃഷ്ണന്‍, മനോഹര്‍, സുലൈമാന്‍ പെരുമുക്ക്, രഘു മേനോന്‍ ഡോക്ടര്‍, എല്ലാവര്ക്കും നന്ദി, വന്നതില്‍ ഒരുപാടു സന്തോഷം
    അനിത

    ReplyDelete
  10. എഴുത്തിന്റെ ലോകത്ത് എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി

      Delete
  11. കുയില്‍ക്കഥ
    കുട്ടിക്കഥ...

    നന്നായി വരട്ടെ..!!
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെ സന്തോഷം അക്കാകുക്കാ --
      ANITHA

      Delete
  12. എഴുതിയെഴുതി ഒരു മാധവികുട്ടിയാകട്ടെ....
    എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു....
    പാപ്പൻ....

    ReplyDelete
    Replies
    1. സന്തോഷം ഈ ഉപമയ്ക്ക്. മുമ്പും ആരോ പറഞ്ഞു. പക്ഷെ മാധവിക്കുട്ടിയൊക്കെ നമ്മെക്കാള്‍ ഒരുപാടു ഉയരത്തില്‍ ഉള്ളവര്‍! താരതമ്യം അര്‍ഹിക്കുന്നില്ല. ഞാന്‍ എന്റേതായ വഴികളിലൂടെ, സഞ്ചരിക്കുന്നു. എല്ലാവരെയും ബഹുമാനിച്ചുകൊണ്ട്, ആരെയും അനുകരിക്കാതെ, അനിത അനിതയായി -------------------

      Delete
  13. ദുശ്ശീലങ്ങൾ ചിലപ്പോൾ ചിലരുടെ സ്വഭാവം തന്നെയാകും. ഉദാഹരണത്തിന് ശനിയാഴ്ചയായാൽ ഞാൻ അതിരാവിലെ 10:00 മണിയാകും എഴുന്നേൽക്കാൻ. എത്ര ശ്രമിച്ചിട്ടും മാറ്റാൻ പറ്റണില്ല്യ. എന്തിനു പറയുന്നു അതു മാറ്റാൻ ശ്രമിക്കാൻകൂടി പറ്റണില്ല്യ.:-)

    പിന്നെ ചേച്ചിയുടെ ബ്ലോഗ്‌ 6 മാസം പിന്നിട്ടതിലും വ്യൂ കൗണ്ട് 7000 കവിഞ്ഞതിലും അഭിനന്ദനങ്ങൾ.

    ReplyDelete