(നോവല്‍ -ഭാഗം 3 )
അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍
പായം പുഴയില്‍ രേണുന്ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് തോണിക്കടോത്ത്.
എംബി വല്ല്യച്ചന്‍റെ പറമ്പിന്‍റെ താഴെ, പായം മുക്കില്‍ നിന്നും വരുന്ന റോഡ് അവസാനിക്കുന്ന സ്ഥലം.
അവിടെ പൊട്ടിപ്പൊളിഞ്ഞ ഒരു കടയുണ്ട് .
പിന്നെ, വലിയ- ഒരു മരവും, നല്ല മിനുസമുള്ള കുറെ പാറകളും.
ആ മരത്തിന്‍റെ ഉള്ളിലുള്ള വലിയ പൊത്തിലാണ് തോണിക്കാര്‍ പകല്‍ കിടന്നുറങ്ങുന്നതും, അവരുടെ കുട, ചെരുപ്പ്, ബീഡി മുതലായ വല്ല്യ വല്ല്യ സാധനങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതും.
തോണീല് കേറാന്‍ ആളു വരുന്നുണ്ടെങ്കില്‍ അവര്‍ ദൂരെ നിന്നെന്നെ കൂ------ ന്നു കൂക്കും.
അപ്പൊ തോണിക്കാര്‍ അവര്‍ക്ക് വേണ്ടി കാത്തു നില്‍ക്കും.
വലിയ പാറയിലൂടെ ശ്രദ്ധിച്ച് താഴെയിറങ്ങിയാല്‍ തോണിയില്‍ കേറാം.
നല്ല മഴക്കാലമാണെങ്കില്‍ വെള്ളം കടയുടെയടുത്തെത്തിയുട്ടുണ്ടാവും.
കഴിഞ്ഞ വര്‍ഷം ഗോപാലേട്ടനേനും തോണിക്കാരന്‍ .
ഇപ്രാവശ്യം അയമ്മദൂട്ടിക്കയാണ്.
ആരായാലും രേണുനും അനിയനും തോണീല് കേറാന്‍ പൈസ വേണ്ട. അത് , മാസാവസാനം അച്ഛന്‍ കൊടുക്കും.
പുഴക്കക്കരെയുള്ള അമ്മൂമ്മെന്‍റെ വീട്ടില്‍ ഇടയ്ക്കിടെ പോണ്ടേ?
തോണിക്കടവിനു തൊട്ടു മുകളിലായി, പാറക്കൂട്ടങ്ങള്‍ക്കിടെലാണ് ആണുങ്ങള്‍ കുളിക്കുന്ന സ്ഥലം.
രേണുന്‍റെ അച്ഛനും അവിടുന്നാ കുളി.
ഈ പാറകളുടെയും അപ്പുറത്ത് കുറച്ചു മരങ്ങളും കഴിഞ്ഞു വീണ്ടും ഒരു വലിയ പാറയുണ്ട്.
അതിനരികിലാണ് മറ്റു പെണ്ണുങ്ങളും രേണുവും അമ്മയും അനിയനും തുണിയലക്കുന്നതും കുളിക്കുന്നതും.
രേണുനെ പോലെ തന്നെയാ , പായം പുഴയയും.
ചിലപ്പോ ചിരിച്ചു കളിച്ച്---
ചിലപ്പോ ആരോടും ഒന്നും മിണ്ടാതെ എന്തോ ആലോചിച്ച്!
മറ്റു ചിലപ്പോ ദേഷ്യപ്പെട്ട്, അലറിവിളിച്ച്---
മുമ്പ്,വേനല്‍ക്കാലത്ത് ചിരിച്ച്,കളിച്ച്, കള-കള ഒച്ചയുണ്ടാക്കി ക്കൊണ്ടുള്ള ഒഴുക്ക് കാണാന്‍ എന്ത് ഭംഗിയേനും!.
മെലിഞ്ഞു നീണ്ട രേണുന്‍റെ അമ്മ, വെള്ളയില്‍ കറുത്ത പൂക്കളുള്ള, ആ ഭംഗിയുള്ള സാരി ചുറ്റിയ പോലെ!
ആ സമയത്ത്മാത്രം അക്കരെ കടക്കാന്‍ തോണി വേണ്ട.
പുഴയിലൂടെ ഉരുളന്‍ കല്ലുകളില്‍ തട്ടി വീഴാതെ , മുട്ടിനു മുകളില്‍ വെള്ളത്തില്‍,പാവാടയൊക്കെ പൊക്കി പ്പിടിച്ച്--- ഓ, എന്ത് രസാന്നറിയോ?
അക്കരെയെത്തുംമ്പോഴേയ്ക്കും അര വരെ നനഞ്ഞിട്ടുണ്ടാവും.
പിന്നെ അണക്കെട്ട് വന്നു. പുഴെന്‍റെ രണ്ടു ഭാഗത്തും വെള്ളം കേറി ഒരു പുഴയ്ക്ക് പകരം മൂന്ന് പുഴേന്‍റെ വീതി!
തെളിഞ്ഞ വെള്ലാ. പക്ഷെ ആരോടും ഒന്നും മിണ്ടാത്ത പോലെ തോന്നും. ദേഷ്യോം സങ്കടോം സന്തോഷോം ഒന്നൂല്ല.
അണകെട്ടിയത് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല.അല്ലെ?
എല്ലാര്‍ക്കും ഉപകാരാവുല്ലോ ന്ന് കരുതി മിണ്ടാണ്ടിരിക്കുന്ന പോലെ.
നീന്താന്‍ പഠിക്കാന്‍ പറ്റിയ സമയാ ഇത്.
രണ്ടു പൊട്ടത്തേങ്ങകള്‍ കൂട്ടി ക്കെട്ടി , അതിനു നടുവില്‍ കിടത്തിയാണ് രേണുനേം അനിയനേം അച്ഛന്‍ നീന്താന്‍ പഠിപ്പിച്ചത്.
ഈ സമയങ്ങളില്‍ കുളിക്കാനും ശരിക്കുള്ള കടവിലൊന്നും പോകാന്‍ ആവൂല്ല.
പൊന്നമ്മചേച്ചിന്‍റെ പറമ്പിന്‍റെ തൊട്ടു താഴെ,"ചീളി"യില്‍ കല്ല് കൊണ്ടിട്ട്, അവിടുന്നാ അലക്കലും കുളിയും.
മഴക്കാലം തുടങ്ങിയാ പിന്നെ പറയണ്ട.
ആകെ ദേഷ്യം വന്നു കണ്ടാല്‍ പേടിയാകുന്ന പോലെ.
ചുവന്നു കലങ്ങി മറിഞ്ഞ്, രണ്ട്കരേലുമുള്ള, മരങ്ങളെല്ലാം പറിച്ചെടുത്ത്, പശൂനേം , ആട്ടിനേം ഒക്കെ തട്ടിയെടുത്ത്, ആരോടെല്ലോ വാശി തീര്‍ക്കുന്ന പോലെ അലറി വിളിച്ചു പായും!
ഒരു മഴക്കാലത്ത് സ്കൂള്‍ വിട്ടു വന്നപ്പോ അച്ചമ്മയോട് വെള്ളം കാണാന്‍ പോട്ടെന്ന് ചോദിച്ചു. ഉള്ളില് പെടിണ്ട്. പക്ഷെ വെള്ളം കാണാന്‍ പോയെ തീരൂ.
'മോള് പോയിറ്റു വേഗം വര്വോ" അച്ചമ്മ ചോദിച്ചു. "അച്ഛന്‍ വരുന്നേനു മുമ്പേ ഇങ്ങെത്തണെ";
വരാംന്നും പറഞ്ഞു തലയാട്ടി, കുടയുമെടുത്ത് ഒരൊറ്റ ഓട്ടം. പുഴക്കരെഎത്തി,
കുറെ സമയം വെള്ളവും നോക്കി നിന്നു.
നല്ല കലക്ക വെള്ളാ.
എന്തൊക്കെയോ ഒഴുകി വരുന്നുണ്ട്.
പുഴക്കരയില്‍ നില്ക്കുമ്പോ സമയം പോകുന്നതറിയില്ല.
ഇരുടായി തുടങ്ങി.
അച്ഛന്‍ വരുന്നേനു മുമ്പേ വീട്ടിലെത്തിയില്ലെങ്കില്‍ അടി ഉറപ്പാ.
തിരിഞ്ഞു നടക്കാന്‍ തുടങ്ങിയതും, ഒരു തവളെന്‍റെ ദയനീയമായ കരച്ചില്‍.
അവിടെ യുള്ള കുറ്റിക്കാട്ടിലൊക്കെ തിരഞ്ഞു.
കാണുന്നില്ല. പാവം. എന്തോ പറ്റീട്ടുണ്ട്.
പെട്ടെന്നാണ് അത് കണ്ടത്. ഒരു വലിയ പാമ്പ്. അതിന്‍റെ തുറന്നു വച്ച വലിയ വായില്‍ ഒരു തവളയും!
അമ്മേ----- ന്നും വിളിച്ചുകൊണ്ട് തിരിഞ്ഞൊരു ഓട്ടമായിരുന്നു.
തട്ടു തട്ടായി തിരിച്ച കമുകിന്‍ തൊട്ടത്തിലൂടെ മുകളിലേയ്ക്ക് കുടയും പിടിച്ച് ഓടുന്നതിനിടയില്‍ തട്ടിത്തടഞ്ഞു വീണത് മാത്രം ഓര്‍മയുണ്ട്.
ബോധം വരുമ്പോള്‍ അച്ഛന്‍റെ മടിയില്‍ തല വച്ച് കിടക്കുകയായിരുന്നു. കണ്ണ് തുറന്നതും അച്ഛന്‍ പറഞ്ഞു.
"രേണു ഒന്നെണീറ്റെ".
നില്‍ക്കണ്ട താമസം "ഠപ്പേ" ന്നു ഒരടി! " ഇനി എന്നോടു ചോദിക്കാണ്ട് നീ ഈ വീട്ടിന്ന് പുറത്തിറങ്ങ്, അപ്പൊ കാണാം. എത്ര പറഞ്ഞാലും ഇവള്‍ക്ക് മനസ്സിലാവൂല്ലല്ലോ , കൂട്ടിനൊരു അച്ഛമ്മയും".
"എന്‍റെ മോക്ക് നൊന്ത്വോ?"
അച്ചമ്മേന്‍റെ ചോദ്യം രേണു കേട്ടില്ല.
അവള്‍ നിറഞ്ഞ കണ്ണുകളോടെ അച്ഛനെത്തന്നെ നോക്കുകയായിരുന്നു.
പതുക്കെ അച്ഛന്‍റെ കണ്ണും നനയുന്നത് അവള്‍ കണ്ടു.
--------------------------------------------------------------------------------------------------
അനിത ചേച്ചി കഥ ഉഷാറായി.. നമ്മുടെ കണ്ണൂര്‍ ഭാഷയും കാര്യങ്ങളും ഒക്കെ വായിക്കുമ്പോള്‍ തന്നെ ഒരു പ്രത്യേക സുഖം. നഷ്ടപ്പെട്ട് പോകുന്ന നമ്മുടെ പ്രകൃതിയെയും പ്രകൃതിയില്‍ നിന്നും അകറ്റി നിര്തപെടുന്ന ഇന്നത്തെ മക്കളെയും ഓര്മ വരുന്നു. അവര്‍ക്ക് ഒരിക്കലും ലഭിച്ചിട്ടിലാത്ത ഇനി വരുന്ന മക്കള്‍ക് കേട്ടറിവ് മാത്രം ഉണ്ടായേക്കാവുന്ന കാര്യങ്ങള്‍ ആണ് ഇവയൊക്കെ... രേണുവിന്റെ കഥകള്‍ ഇനിയും തുടരട്ടെ :) ♥
ReplyDeleteഅഖില്‍, സന്തോഷമുണ്ട്, പെട്ടെന്ന് വായിച്ചു അഭിപ്രായം പറഞ്ഞതിന്.
Deleteഅനിത
എന്ത് രസേനും വായിയ്ക്കാന്‍
ReplyDeleteഅജിത്തെട്ടാ, ഇങ്ങള് ഞമ്മളെ നാട്ടിലാ?
Deleteവായിച്ചതില്‍ സന്തോഷം.
ഓര്‍മ്മക്കുറിപ്പുപോലെ കഥ വായിച്ചു.
ReplyDeleteഓര്‍ക്കുമ്പോള്‍ എല്ലാം നഷ്ടങ്ങളായി അനുഭവപ്പെടുന്നു.
ശരിക്കും നടന്ന കാര്യങ്ങള്‍ തന്നെ. അടി കിട്ടിയത് വേറെ അവസരത്തിലാന്നു മാത്രം.
Deleteഓർമ്മകളുടെ ആലസ്യവും..
ReplyDeleteഇച്ചിരി നൊമ്പരപ്പെടുത്തലുകളുമായ്..
നന്നായിരിക്കുന്നൂ ട്ടൊ..
സുപ്രഭാതം..!
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം!!!!!!!!
Deleteനഷ്ടബോധം വല്ലാണ്ട് കൂടുന്നു ഈയിടെയായി....
ReplyDeleteകാലത്തിന് അതിന്‍റെ വഴിയില്‍ സഞ്ചരിച്ചല്ലേ മതിയാകൂ!
Deleteആശംസകൾ........
ReplyDeleteവളരെ നന്ദി
Deleteഒരു നോവ് പടര്‍ത്തിയ രചന
ReplyDeleteആശംസകള്‍
തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം സന്തോഷമുള്ള നോവുകള്‍ തന്നെ.
Deleteനല്ല കുഞ്ഞു കഥ!
ReplyDeleteഇഷ്ടപ്പെട്ടു.
(മോളെ ശിക്ഷിക്കേണ്ടി വരാറുണ്ട്; കണ്ണു നന്യ്ക്കാറുണ്ട് ഞാനും...)
നന്ദി,വായിച്ചതിനും അഭിപ്രായത്തിനും
Deleteഅനിത
ഹൃദ്യമായ രചന. അല്‍പ്പം ചില അക്ഷരപ്പിശാശുക്കള്‍ കളിക്കുന്നുണ്ട്. അവയെ ഓട്ടിച്ചോളൂട്ടോ..
ReplyDeleteThank you. Pakshe, ithil njangalute naatan bhaashayanu, Athinte chila prathiekathakalum undaakaam!
ReplyDeletegood oppam nammudeyum asamsakal
ReplyDeletegood oppam nammudeyum asamsakal
ReplyDeleteThank you Biju, for the support!
DeleteThis comment has been removed by the author.
ReplyDeleteഅനിത ചേച്ചീ,
Deleteനല്ല കഥ...മനോഹരമായ ബാല്യം...അഭിനന്ദനങ്ങള്‍.
ഇനിയും എഴുതണേ... :)
(അവിടെ ഇപ്പൊ പുതിയ പാലം വന്നു...പഴശ്ശി അണക്കെട്ടിലാകട്ടെ ചോര്‍ച്ച കൊണ്ട് ഇപ്പൊ വെള്ളം കുറഞ്ഞും തുടങ്ങി...ബാല്യങ്ങളുടെ നിറപ്പകിട്ടും സാഹസികതയും മാഞ്ഞുതുടങ്ങി...)
റോബിന്‍, വളരെ സന്തോഷമുണ്ട്, എന്‍റെ നാട്ടുകാരില്‍ ഒരാള്‍ വായിച്ചതിന്. ആശംസകള്‍
Deleteനന്നായി...ഓര്‍മ്മകള്‍ എഴുത്ത് തുടരട്ടെ
ReplyDeleteനന്ദി, പ്രമോദ്
ReplyDeleteവായിച്ചു, വളരെ നന്ദിയുണ്ട്.
ReplyDeleteഎഴുത്ത് നന്നായി . ഭാഷ ഉപയോഗിക്കുന്നതിലെ കഴിവ് വരികള്‍ വെളിവാക്കുന്നു .
ReplyDeleteആശംസകള്‍
എങ്കിലും പക്വമതിയായ ഒരു എഴുതുകാരിയില്‍ നിന്നും ഇതിലും കൂടുതല്‍ ആര്‍ജ്ജവം എഴുത്തില്‍ പ്രതീക്ഷിക്കുന്നു. ഗ്രാമീണതയും ഇപ്പോള്‍ നഗരത്തിന്റെ ശരികളും തെറ്റുകളും അടുത്ത് കണ്ടുള്ള അറിവും നിറഞ്ഞ മനസ്സില്‍ നിന്നും തീര്‍ച്ചയായും കൂടുതല്‍ ശക്തമായ രചനകള്‍ ഉണ്ടാവണം .
എഴുതാന്‍ വേണ്ടി ഒന്നും എഴുതാറില്ല. മനസ്സില്‍ വരുന്നത് കുരറിച്ചിടുകയല്ലാതെ. എങ്കിലും വളരെ നന്ദി, ശ്രമിക്കാം.
ReplyDeleteവളരെ മനോഹരമായ കഥ
ReplyDeleteഅതിമനോഹരമായ രചനാ ശൈലി
അതുകൊണ്ട് തന്നെ മനോഹരമായ ആശംസകള്‍
മനോഹരമായ നന്ദി,
Deleteനന്നായിട്ട്ണ്ട്, ഇനിയും നന്നാവട്ടെ, എനിക്കെന്റെ കുട്ടിക്കാലം ഓര്‍മ്മവന്നു, ആശംസകള്‍ !!
ReplyDeleteബിജു, പായത്ത് ഇവിടെയ? എനിക്ക് ഒരുവിധം എല്ലാ സ്ഥലങ്ങളും അവിടെ അറിയാം.
ReplyDeleteവളരെ നന്നായിട്ടുണ്ട് ചേച്ചീ ... ബാല്യകാലത്തെ വേദനിപ്പിക്കുന്ന പല ഓര്‍മകളും ഇന്ന് നമ്മുടെ മനസ്സിലെ ചിരിയൂറുന്ന രംഗങ്ങളാണ് . അവയെ ഓര്‍ത്തെടുക്കാന്‍ മറന്നുപോയ ഒരു തലമുറയ്ക്ക് ഈ കഥ ഒരു വെളിച്ചമാകട്ടെ ,ഓര്‍മകളിലേക്ക് തിരികെ നടക്കാന്‍ .
ReplyDeleteഓര്‍മ്മക്കുറിപ്പുപോലെ കഥ വായിച്ചു.
ReplyDeleteഓര്‍ക്കുമ്പോള്‍ എല്ലാം നഷ്ടങ്ങളായി അനുഭവപ്പെടുന്നു.
നഷ്ടങ്ങളാകാതിരിക്കാന്‍ ഞാന്‍ അവ കഥകളാക്കുന്നു!
Deleteവായിച്ചതില്‍ സന്തോഷം
This comment has been removed by the author.
ReplyDeleteസുഖമുള്ള വായന നല്കിയ പോസ്റ്റ്. അഭിനന്ദനങ്ങൾ.. പക്ഷെ ബ്ലോഗിന്റെ ബാക്ക്ഗ്രൌണ്ട് വായനക്കു അത്ര സുഖം പോര. മാറ്റുമല്ലൊ.
ReplyDeleteപ്രിയ ജെഫു,
Deleteമാറ്റി മാറ്റിയാ ഇത്രയും എത്തിയത്. ഇനിയും മാറ്റാം, കുറച്ചു സമയം താ -------
ഓര്‍മ്മക്കുറിപ്പ് തന്നെയാണെന്ന് കരുതുന്നു വളരെ നന്നായിട്ടുണ്ട് ..
ReplyDeleteജെഫു പറഞ്ഞപോലെ വായനക്ക് ചെറിയ ബുദ്ധിമുട്ടുണ്ട് അനിതാ ..ബാക്ക്ഗ്രൌണ്ട് മാറ്റിയാല്‍ കൊള്ളാമായിരുന്നു ..
ഇപ്പൊ ശരിയായി ട്ടോ ..
ReplyDeleteThank you Kochumol
Deleteനന്നായിട്ടുണ്ട്. ആ കടവ് കടന്നു പോയ ഒരു പ്രതീതി...:)
ReplyDeleteഇവിടെയെത്താന്‍ വൈകി.
ReplyDeleteരേണുവിന്റെ കഥയുടെ മൂന്നു ഭാഗങ്ങളും വായിച്ചു. പോയ്മറഞ്ഞ സ്മൃതികളുടെ മൃദുശൈലിയിലുള്ള ഈ പുനരാവിഷ്ക്കാരം ഇഷ്ടമായി.
രണ്ടാമത്തെ പോസ്റ്റില്‍ അയാളിറങ്ങിവരുന്നതും നോക്കി കയ്യില്‍ കുപ്പിയുമായി നില്‍ക്കുന്നിടത്തു അവസാനിച്ചപ്പോള്‍ മൂന്നാമത്തെ പോസ്റ്റ് നിര്‍ത്തിയിടത്തു നിന്ന് തുടങ്ങിയില്ല എന്നൊരു തോന്നല്‍. എന്റേത് മാത്രമാകാം. ഗ്രാമനന്മകളില്‍ പിന്നിട്ട ബാല്യം തനത് ശൈലിയില്‍ ശ്രീമതി അനിത കുറിച്ചപ്പോള്‍ ഒട്ടും വിരസതയില്ലാതെ വായിച്ചു മുന്നേറി എന്ന് വേണം പറയാന്‍. പിന്നെ ബ്ലോഗ്ഗിന്റെ എഴുതുന്ന സ്ഥലത്തെ ഈ ഡിസൈന്‍ മാറ്റിയില്ലെങ്കില്‍ എന്നെപ്പോലെയുള്ള കുട്ടികള്‍ക്ക് വായിക്കാന്‍ അല്‍പ്പം സമയമെടുക്കും:). ആശംസകള്‍
രണ്ടാമത്തെ പോസ്റ്റില്‍ പറയാനുള്ളത് പറഞ്ഞു എന്ന തോന്നലിലാണ്, അങ്ങനെ ചെയ്തത്. കള്ള് വാങ്ങാന്‍ പോയത് ഒരു കഥയാക്കി- മുഴുവന്‍ വായിച്ചു അഭിപ്രായം എഴുതിയതില്‍ ഒരുപാടു സന്തോഷമുണ്ട്. ഒരുപാടു തെറ്റുകള്‍ എഴുത്തില്‍ ഉണ്ട് എന്നറിയാം. ഡിസൈന്‍ മാറ്റം, ചെയ്യാം. കുറച്ചു സമയം വേണം.
Deleteഈ അദ്ധ്യായം വായിക്കുമ്പോള്‍
ReplyDeleteരേണുവിനെ അനിതയായി സങ്കല്‍പ്പിക്കാന്‍
തോന്നുന്നു.
തവളയെ വിഴുങ്ങുന്ന പാമ്പിനെ പേടിച്ചു ഓടുന്ന രേണുവിനെയല്ല
ഒരു കുഞ്ഞു-അനിതയെയാണ് മനസ്സില്‍ കണ്ടത്.. ;)
ഇനി, രേണുവിന്‍റെ (അനിത) അടുത്ത അദ്ധ്യായത്തിലെ വിക്രസ്സുകള്‍
കണ്ടിട്ടുതന്നെ കാര്യം.. :)
പാവം .. അച്ഛന്‍റെ തല്ലു കിട്ടി വേദനിച്ചു കാണുമോ?.. രേണുവിന്..
ഏയ്..,..!! ഇല്ലാ.. കഥ മാറ്റിനിര്‍ത്തിയാല്‍ രേണുവിന് ഏറ്റവും പ്രിയമുള്ളയാള്‍ അച്ഛനാണെന്ന് അക്കാകുക്കാക്കറിയാം.. !
ആശംസകളോടെ.. !
രേണു, തൊണ്ണൂറു ശതമാനം അനിത തന്നെ. പക്ഷെ, ഒരു പത്ത് ശതമാനം കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടി തന്നെയാണ് ഈ പെരുമാറ്റം.
Deleteവളരെ സന്തോഷമുണ്ട്, മനസ്സിരുത്തി വായിച്ചു അഭിപ്രായം പറഞ്ഞതില്‍---