11/30/12

വെച്ചെണ്ണ (രേണുന്‍റെ കഥ)

കാലിലൊരു മുള്ള് കൊണ്ടത്‌ എടുക്കാനായ് തിരിഞ്ഞതാണ്. തൊട്ടു പിറകിലായ്‌ ഒരു സാമി നില്‍ക്കുന്നു.അവരെന്തോ ചോദിക്കുന്നുണ്ട്. അവളൊന്നും കേട്ടില്ല. ഉരുളന്‍ കല്ലുകള്‍ നിരന്ന ഒറ്റയടി പ്പാത യിലൂടെ  സര്‍വ്വ     ശ ക്തിയും എടുത്തു ഓടുകയായിരുന്നു.വീട്ടിന്നടുത്തെത്തിയപ്പോ അച്ഛമ്മ നാളെ രാവിലെ തണുപ്പിന് തീയിടാനായ് ,പ്‌ര്‍ത്തിച്ചപ്പ് അടിച്ചുകൂട്ടുന്നു.

"'ഉയീ, അന്‍റെ മോളെന്നാ ഓടി വെര്ന്ന്" ന്നു പറഞ്ഞു അച്ഛമ്മ അടുത്തേയ്ക്ക് വന്നു.
ക--ള്ള --സാമി  വര് ന്നുണ്ട്‌ , രേണ്നെ പിടിക്കാന്‍ ന്നു പറഞ്ഞു അച്ചമ്മേന്‍റെ നെഞ്ഞത്ത് മുഖം പൂഴ്ത്തി.

"അയ്യേ, ആ വരുന്ന സാമീനെ നിനക്കറിയൂല്ലേ ? കയിഞ്ഞായ്ചെം കൂടി ഈടുന്നു ധര്‍മം വാങ്ങി പ്പോയതല്ലേ . ഒരു പാവം പെണ്ണുങ്ങളാ .വയസാം കാലത്ത്  നോക്കാനാരും ഇല്ലാണ്ടായപ്പോ സാമിയായി, ആരെങ്കിലും കൊടുക്കുന്ന ധര്‍മവും വാങ്ങി ജീവിച്ചു പോകുന്നു.ഇരിട്ടീലെ വല്ല്യമ്മേന്‍റെ വീട്ടിലൊക്കെ അവര് വന്നു താമസിക്കുന്നതല്ലേ".
അപ്പോഴേയ്ക്കും  അവരെത്തി.
സാമിയും അച്ഛമ്മയും കൂടി രേണുന്‍റെ പേടിയെപറ്റി പറഞ്ഞു ചിരിച്ചും കൊണ്ട് വീട്ടിലേയ്ക്ക് നടന്നു.
 കിതച്ചോണ്ട്, അച്ചമ്മയുടെ  ഒരു കൈ വിടാതെ  മുറുകെ  പിടിച്ചു  രേണുവും.

വയസ്സാം കാലത്തു  രേണുനും സാമിയാവേണ്ടി വരുമോ?

 ഈ കള്ളസാമീനെ കണ്ടാ ഇനിയിപ്പോ എങ്ങനെയാ തിരിച്ചറിയുക ?

                                            ---------------------------

രാവിലെ എഴുന്നേറ്റപ്പോള്‍ കുറെ വയ്കി.ശനിയാഴ്ചയല്ലേ,ഇന്ന് സ്കൂളില്ലാത്തത് ഭാഗ്യം. ഒന്നാം ക്ലാസ്സിലെ ശാരദ ടീച്ചര്‍ക്ക്, എന്ത് നല്ല സ്നേഹായിരുന്നു.രേണുനോട് മാത്രല്ല, എല്ലാരോടും. രണ്ടാം ക്ലാസ്സിലായപ്പോമുതല് ക്ലാസ്സ്‌ ടീച്ചര്‍ മാറി.അവള്‍ക്കു രാഗിണി ടീച്ചറെ തീരെ ഇഷ്ടല്ല.ഇന്നലെ എന്തോ ചോദ്യം ചോദിച്ചത് അവള്‍ കേട്ടില്ല. അടി കിട്ടണ്ടാന്നു കരുതി,എന്തോ ഒരുത്തരം പറഞ്ഞു.
അതിനു, എല്ലാവരുടെയും മുമ്പില്‍ വച്ച്,

"അഞ്ജന മെന്നതെനിക്കറിയാം
മഞ്ഞള് പോലെ വെളുത്തിട്ട്,
എന്ന് പറഞ്ഞ പോലെയാ നിന്‍റെ കാര്യം"

 ന്നും പറഞ്ഞു ചൂരലുകൊണ്ട് നല്ല രണ്ടടി തന്നു. ഇപ്പോഴും കയ്യ് വേദനിക്കുന്നു. ടീച്ചര് അമ്മേന്‍റെ കൂടെ പഠി ച്ചതാത്രേ. രേണുന്‍റെ അമ്മ ആരേം അടിക്കൂല. ടീച്ചരെന്താ ഇങ്ങനെ? സാരി കേറ്റി ഉടുത്ത്‌ , പല്ല് പൊങ്ങി, ഒരു ഭംഗിയുല്ലാ, ടീച്ചറെ കാണാന്‍...

 മനസ്സില് സ്നേഹോള്ളവരെ കാണാനും നല്ല ഭംഗിതോന്നും, ഇല്ലേ?
വയസ്സായ , ശാരദ ടീച്ചറെയും, ശങ്കരന്‍ മാഷെയും കാണാന്‍ എന്ത് ഭംഗിയാ!

ഉറക്കം തെളിഞ്ഞിട്ടും അവള്‍ അച്ഛമ്മയെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു.
അച്ചമ്മയ്ക്ക് ഇപ്പോ,വല്ലാത്ത പരാതി.
രേണു,അച്ചമ്മേടെമേല്‍ കാല്‍ കയറ്റിവയ്ക്കുന്നതിന്.
ഇല്ലങ്കില്‍ ഉറക്കം വരണ്ടേ? അവള്‍ ഏന്താ ചെയ്യാ?
രേണു രണ്ടാം ക്ലാസ്സിലല്ലേ ആയുള്ളൂ, അച്ചമ്മ പറയുന്നത്, അച്ചമ്മയ്ക്ക് നോവുന്നു, രേണു വല്ല്യ കുട്ടിയായില്ലേ ന്ന.
 ആണോ? രേണുന് എപ്പോം കുഞ്ഞിക്കുട്ടി യായാമതി.

അച്ഛന്‍റെ   ഒച്ചേലുള്ള വിളി കേട്ടാണ് ഇറയത്തെയ്ക്ക് വന്നത്.
"രേണു, പെട്ടെന്ന് പല്ലുതേച്ചിട്ട് ഒന്ന് കുഞ്ഞി കണ്ണന്‍റെ അടുത്ത്  പോയി വാ.
ഇപ്പൊ പോയാല്‍ "തമ്പാച്ചി"ന്‍റെ  പറമ്പിലുണ്ടാവും."

തമ്പാച്ചിനെ അറീല്ലേ? മൂപ്പന്‍ കാവിലെ കൊമരാത്രേ.
കുഞ്ഞിക്കണ്ണാട്ടന്‍റെ  അടുത്തു പോകുന്നതെന്തിനാന്നും അവള്‍ക്കറിയാം.

ഉമിക്കരിയും എടുത്ത് പതുക്കെ പുറത്തിറങ്ങി  നല്ലൊരു ഈര്‍ക്കിലി യും തിരഞ്ഞു നടന്നപ്പോള്‍ കണ്ടു,കോണാകൃതിയിലുള്ള കുറെ കൊച്ചു കൊച്ചു കുഴികള്‍.
അവിടെയിരുന്നു ഒരു ഉറുമ്പിനെ പിടിച്ചു ആ കുഴിയുടെ നടുക്ക് നോക്കിയിട്ടു.
ഉറുമ്പ് മുകളിലേയ്ക്ക് വരാന്‍ കൈ കാലിട്ടടിക്കുന്നു. എങ്ങനെയാ വര്വ ? പൂഴിയല്ലേ?
രണ്ടു മിനിറ്റ് കഴിഞ്ഞില്ല.കുഴിയും കുഴിച്ചു കാത്തുനിന്ന കുഴിയാന ഉറുമ്പിനെ പിടിക്കാന്‍ മുകളിലേയ്ക്ക് വന്നു.
അവള്‍ അതിനെ പിടിച്ച് ഒരു ചിരട്ടയിലാക്കി.
അത് ചിരട്ടയ്ക്കുള്ളില്‍ പുറകോട്ടു നടക്കാന്‍ തുടങ്ങി. കണ്ടിട്ടില്ലേ കുഴിയാന പുറകോട്ടു നടക്കുന്നത്? നല്ല രസാ കാണാന്‍.
ഇനിയും ഒരു മൂന്നാലെണ്ണത്തിനെ പിടിക്കണം. അവള്‍ അടുത്ത കുഴി അന്വേഷിച്ചു നടന്നു.
രേണു------, നീ എന്നാ ആട ചെയ്യുന്ന്? പെട്ടെന്ന് വാ.---.
അച്ഛനു ദേഷ്യം വന്നു തുടങ്ങി. ഇനി രക്ഷയില്ല.
വേഗം കിട്ടിയ ഈര്‍ക്കിലിയും പൊട്ടിച്ച് പല്ലും തേച്ചു കഴിഞ്ഞ് ഇറയത്തേയ്ക്ക് വന്നു.
"ഒന്ന് പല്ല് തേയ്ക്കാന്‍ നിനക്ക് അര മണിക്കൂറാന്നോ?"
ഒന്നും പറയാതെ അച്ഛനെ നോക്കി. കണ്ണ് നിറഞ്ഞത് കണ്ടാവണം, അച്ഛന്‍ ഒന്ന് തണുത്തു.

ഒരു വലിയ കുപ്പിയും കൈയ്യില്‍ കൊടുത്തു പറഞ്ഞു.
പെട്ടെന്ന് പോയിവാ. ഇല്ലെങ്കില്‍ തീര്‍ന്നുപോകും."

നടക്കുമ്പോള്‍  ഓര്‍ത്തു.ഇന്ന്നമ്പീശന്‍ വീട്ടിലെ ശ്രീജ ശ്രീകണ്ടാപുരത്തുന്ന് വരുംന്ന് അവിടത്തെ വല്ല്യമ്മ പറഞ്ഞിരുന്നു. കളിക്കാന്‍ ഒരാളും കൂടിയായി. അവള്‍ ഉത്സാഹത്തോടെ കുപ്പിയുമായി വേഗം നടന്നു.

 ജോയ്‌ ചേട്ടന്‍റെ വീട് കഴിഞ്ഞപ്പോ, പായം സ്കൂളിലെ ഏട് മാഷ്‌ - പുരുഷോത്തം മാഷ്‌-  എതിരെ വരുന്നു.
"എന്താ  മോളെ കുപ്പിയുമായി " എന്നു ചോദിച്ചു.

"അത് വെച്ചെണ്ണ വാങ്ങാനാ"    (അങ്ങനെ പറയാനാ തോന്നീത്).

തമ്പാച്ചീന്‍റെ  പറമ്പ്ന്‍റെ അടുത്തെത്തിയപ്പോ തന്നെ  തെങ്ങിന്‍റെ മുകളില്‍ നിന്നും കുഞ്ഞി കണ്ണേട്ടന്‍റെ പാട്ട് കേള്‍ക്കാന്‍ തുടങ്ങി.

"ശരറാന്തല്‍ തിരിതാഴും മുകിലിന്‍ കുടിലില്‍
മൂവന്തി പെണ്ണുറങ്ങാന്‍ കിടന്നു".

                    "മോളെ, ഇപ്പൊ തരാട്ടോ".
അതും പറഞ്ഞു അടുത്ത പാട്ടിലേയ്ക്ക്.

"അക്കരെ യിക്കരെ നിന്നാലെങ്ങനെ ആശതീരും
നിങ്ങടെ  ആശ തീരും"
ഒന്നുകില്‍      ----  -----  -----

 രേണു കുപ്പിയും കൈയ്യില്‍ പിടിച്ച് അയാള്‍ താഴെ വരുന്നതും കാത്തു നിന്നു.


                                                                                         തുടരും----
--------------------------------------------------------------------------------------------------------

9 comments:

 1. തെങ്ങില്‍ നിന്നും നേരിട്ട് വെളിച്ചെണ്ണ ചെത്തി എടുക്കുന്ന നാട്!!!

  അതെത് നാടാ രേണു... ;)

  രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയ്ക്ക്....അത്രയ്ക്ക് ബുദ്ധി ഒക്കെ ഉണ്ടാവോ....

  ന്നാലും അച്ഛന്‍ കൊള്ളാലോ....ആ കൊച്ചു പെണ്‍കൊടിയെ കള്ളുവാങ്ങാന്‍ പറഞ്ഞയച്ച മിടുക്കന്‍...

  ReplyDelete
 2. ഹമ്പട അച്ഛാ

  ReplyDelete
 3. ഉഗ്രന്‍ അച്ഛനാ

  ReplyDelete
 4. ഹാ അങ്ങനെയാണോ

  എന്നാൽ തിടരട്ടെ

  ReplyDelete
 5. ഇതിപ്പോള്‍ തുടരും എന്ന് പറഞ്ഞത്‌ കൊണ്ട് വീണ്ടും വരാം ..

  ReplyDelete
 6. "ശരറാന്തല്‍ തിരിതാഴും മുകിലിന്‍ കുടിലില്‍
  മൂവന്തി പെണ്ണുറങ്ങാന്‍ കിടന്നു".

  രേണുവിന്‍റെ പ്രായത്തില്‍ അക്കാകുക്കയും ഒരുപാട്
  കേട്ട പാട്ട്..!!

  ബാക്കി രണ്ടുവരികൂടി ഇവിടെ എഴുതിയിട്ട് പോകുന്നു.

  "മകരമാസക്കുളിരില്‍ അവളുടെ നിറഞ്ഞ മാറിന്‍ ചൂടില്‍
  മയങ്ങുവാനൊരു മോഹം മെല്ലെ മനസ്സില്‍ നിറയുന്നു.
  വരികില്ലേ.. നീ.. !!

  പിന്നെ ഇതേ സിനിമയിലെ മറ്റൊരു ഗാനം.

  "ഉഷസ്സേ.. നീയെന്നെ വിളിച്ചില്ലെങ്കില്‍
  ഒരക്കലും ഞാനുണരുകില്ല" എന്ന് തുടങ്ങുന്നത്,

  വരികളൊക്കെ കാലം മനസ്സില്‍ നിന്നും മായ്ച്ചിരിക്കുന്നു.

  ങാ..!! അത് പോട്ട് ..
  രേണുവിന്‍റെ കഥ .. ഹും..!! പോകേ പോകേ.. അറിയാം.!!
  ഇങ്ങിനെ വായിച്ചു വായിച്ചു പോകുന്നു

  അനുമോദനങ്ങള്‍

  ReplyDelete