1/29/19

ബുദ്ധിയും ഹൃദയവും


ബുദ്ധി
പറയും
അരുതെന്ന് 


ഹൃദയം
പറയും
തുടരെന്ന് !

ഇതുങ്ങള്‍
രണ്ടും
കീരിയും
പാമ്പും
ആയിരുന്നോ,
കഴിഞ്ഞ
ജന്മത്തില്‍?

എപ്പോ
നോക്കിയാലും
തമ്മിൽ തല്ല്!

രണ്ടിനേം
പേറി നടക്കുന്ന
എന്നെ
പറഞ്ഞാൽ
മതിയല്ലോ!

ആര് പറയുന്നതു
കേൾക്കും ഞാൻ?

*************
അനിത പ്രേംകുമാര്

2 comments:

  1. നേർ വഴിയിൽ മനസ്സിനെ പിടിച്ചു നടത്താൻ കഴിഞ്ഞാൽ വിജയിച്ചു..ഈ സംശയം ഇല്ലാത്തോരില്ല

    ReplyDelete