1/1/13

ആണിന്‍റെ മാനവും മാനഭംഗവും.

                                                                                       
                                   അനിതപ്രേംകുമാര്‍, ബാംഗ്ലൂര്‍

പ്രിയപ്പെട്ടവളെ,

എന്നാലും നീയത് വിശ്വസിക്കരുതായിരുന്നു.
നിനക്കറിയാമായിരുന്നില്ലേ കുഞ്ഞുങ്ങളോടുള്ള എന്‍റെ ഇഷ്ടം?
ഇനിയിപ്പോള്‍ ഞാനീ ജയിലില്‍ നിന്നും പുറത്തിറങ്ങുമെന്ന് എന്താണ് ഉറപ്പ്?
തൂക്കുകയര്‍ പോലും എനിക്ക് ലഭിച്ചേയ്ക്കാം.
അത്രയ്ക്കും വലിയ തെറ്റല്ലേ ഞാന്‍ ചെയ്തത്?


 അടുത്തവീട്ടിലെ ഓമനത്തമുള്ള കുഞ്ഞ്!
അവള്‍ ഓടി അടുത്തു വന്നപ്പോള്‍ വാരിയെടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
അവളെന്നെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചപ്പോള്‍ അവളുടെ പൂങ്കവിളില്‍
തിരിച്ചും ഒരു ഉമ്മ കൊടുക്കാതിരിക്കാന്‍ എനിക്കെങ്ങനെ കഴിയും?
ഞാനുമൊരു അച്ഛ്നല്ലേ?
എന്‍റെ മോളെ പ്പോലെ യല്ലേ എനിക്കാകുഞ്ഞും?


പക്ഷെ, നിന്‍റെ കൂട്ടുകാരിഎന്ന് നീ വിശേഷിപ്പിക്കുന്ന ആ പിശാച്, അവളെന്നെ
ഒരുപാടു പ്രാവശ്യം ശ്രമിച്ചതാണ്.
ഒന്നും മനസ്സിലായില്ലെന്ന് നടിച്ചു.
അതിന്‍റെ  പ്രതികാരമായി ഇതൊക്കെ ക്യാമറയില്‍ പകര്‍ത്തുമെന്നും
അവസാനം എന്നെ ജയിലിലാക്കുമെന്നും ഞാനറിഞ്ഞില്ലല്ലോ?
എല്ലാത്തിനും അവളുടെ കയ്യില്‍ സൂം ചെയ്ത തെളിവും.


 നിഷ്കളങ്ക ബാല്യത്തിനു മുമ്പില്‍ വാല്‍സല്യം എന്ന വികാരത്തിന്‍റെ വേലിയേറ്റത്തില്‍ സത്യമായും ഞാനറിഞ്ഞില്ല,
സ്പര്‍ശനത്തിലെ ശരി - തെറ്റുകള്‍ !എന്നോടു ക്ഷമിക്കുക.

അഞ്ചു വയസ്സുള്ള കുഞ്ഞിനെ  എന്തിനു വേണ്ടിയായിരുന്നു----
എന്ന് നീപിന്നെയും, പിന്നെയും ചോദിച്ചപ്പോള്‍  ആദ്യമായി
നിന്നോടെനിക്ക് കള്ളംപറയേണ്ടിവന്നു.

"അതെ , എനിയ്ക്കാ കുട്ടിയോട് അടക്കാനാകാത്ത കാമ മായിരുന്നു.
അതിനു വേണ്ടി ഞാന്‍ നിന്നെയും മോളെയും നിന്‍റ വീട്ടിലേയ്ക്കയക്കുകയായിരുന്നു".


ആണിന്‍റെ വാക്കുകള്‍ക്കു വിലയില്ലാത്ത, പെണ്ണിന് മാത്രം മാനവും
മാനഭംഗവും ഉള്ള നാട്ടില്‍ എന്‍റെ നഷ്ടപ്പെട്ട മാനത്തിനും ജീവിതത്തിനും
എനിയ്ക്കാരാണ് നഷ്ടപരിഹാരം തരിക?

സ്നേഹത്തോടെ
നിന്‍റെ സ്വന്തം,
------------------2012 ന്‍റെഅവസാനം സംഭവിച്ച ഒരു വലിയ ദുരന്തത്തിന്‍റെ ഓര്‍മയില്‍ നടുങ്ങുമ്പോഴും അതിന്‍റെ മറുവശമായി ഇങ്ങനെ ഒരു കഥ എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല. വായിച്ചു അഭിപ്രായം പറയുക.
 അച്ഛന്‍ പെണ്‍കുഞ്ഞിനു ഒരു ആല്‍മരമാണ്. ആ തണല്‍ നഷ്ടപ്പെട്ടാലെ   അതിന്‍റെ വില മനസ്സിലാകൂ.