നമ്മൾ എന്തിനാണ് മാനഭംഗം എന്ന വാക്ക് ഉപയോഗിക്കുന്നത്? ഒരു തെറ്റും ചെയ്യാത്ത, അല്ലെങ്കിൽ തെറ്റ് എന്ത് എന്ന് പോലും അറിയാത്ത ഒരു വയസ്സുള്ള പെണ്‍കുട്ടിയും മാനഭംഗം ചെയ്യപ്പെട്ടു എന്ന് പത്ര വാര്ത്ത വരുന്നു.
ശരീരത്തിലും മനസ്സിലും ഏറ്റ മുറിവുകള്‍ക്ക് അപ്പുറം അവളുടെ മാനത്തിന് എന്ത് ഭംഗമാണ് വരുന്നത്? എന്തിനാണ് അവളെ വിവാഹം കഴിക്കാന്‍ മടിക്കുന്നത്? വിവാഹിതയാണെങ്കില്‍ ഉപേക്ഷിക്കുന്നത്?
അവൻ ആരെയോ ബലാൽസംഗം ചെയ്തുഎന്ന രീതിയിൽ തന്നെ , ആ പഴയ വാക്ക് തന്നെ ഉപയോഗിച്ചുകൂടെ? ബലാൽസംഗം എന്ന വാക്കിൽ അവൻ ആണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതാണ് വേണ്ടതും. അവനെ നമ്മള്‍ പിന്തുടരുക. ചെയ്ത തെറ്റിന് ശിക്ഷ വാങ്ങിക്കൊടുക്കുക. മറ്റൊരാള്‍ക്കും അങ്ങനെ തോന്നാത്ത വിധത്തില്‍ ഒരു പാഠം പഠിപ്പിക്കുക.
അങ്ങനെയുള്ളവരെ വെറുതെ വിട്ട്, ബലാല്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ പിറകെ വൃത്തികെട്ട ചിരിയും നോട്ടവുമായി നടക്കുന്ന ശീലം മാധ്യമങ്ങളും, പൊതു സമൂഹവും ഇനിയെങ്കിലും ഉപേക്ഷിച്ചെങ്കില്‍! ഒരു വാഹനാപകടത്തിൽ പരുക്കേറ്റ പെണ്‍കുട്ടിയെ കാണുന്ന അതേ മാനസികാവസ്ഥതയോടെ മാത്രമേ പരിഷ്കൃത സമൂഹം അവളെ കാണാവൂ. ആ പെണ്‍കുട്ടിയെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ ആഗ്രഹിക്കുന്നവർ മാത്രം അവളെ അന്വേഷിക്കുക
പറ്റുമോ നമുക്കതിന്?
നമ്മുടെ ഓരോരുത്തരുടെയും അമ്മയെപ്പോലെ, മകളെപ്പോലെ, ഭാര്യയെപ്പോലെ, പെങ്ങളെപ്പോലെ സുരക്ഷിതയായിരിക്കട്ടേ, ഈ നാട്ടിലെ ഓരോ പെണ്ണും. സമൂഹത്തില്‍ ഭൂരിപക്ഷം ആളുകളും സംസ്കാരം ഉള്ളവര്‍ തന്നെ ആണ്. അല്ലാത്തവര്‍ വൃത്തികെട്ട മനസ്സിന്നുടമകള്‍ ആയ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു ചെറിയ ന്യൂന പക്ഷം മാത്രം! അവരെ തിരിച്ചറിഞ്ഞ് എതിര്‍ക്കണം നമ്മള്‍.
പെണ്ണ് വെറും ശരീരമല്ല, മനസ്സ്കൂടിയാണ്.
നമ്മുടെ ഓരോരുത്തരുടെയും അമ്മയുടെ മനസ്സ് തന്നെ ആണ് അവളിലെ പെണ്ണിലും ഉള്ളത്. അത് മറക്കുന്ന ഓരോ മകനും ചെയ്യുന്ന തെറ്റ്, ഏതോ ഒരു പെണ്ണിനോടല്ല, സ്വന്തം അമ്മയോട് തന്നെ ആണ്.
ആ തെറ്റിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും അവസാനം വരുന്നത് അമ്മയിലേക്ക് തന്നെ. വളര്‍ത്തു ദോഷം എന്ന പേരില്‍, മകന്‍ അമ്മയ്ക്ക് നല്‍കുന്ന സ്നേഹോപഹാരം!
അതിന് ഇട വരാതിതിരിക്കാന്‍ ഓരോ അമ്മയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തന്‍റെ ആണ്മക്കളെ, മുന്‍പത്തെതിലും കൂടുതല്‍ ഉത്തരവാദിത്വത്തോടെ ചേര്‍ത്ത് പിടിച്ച്, നല്ലത് പറഞ്ഞു കൊടുക്കേണ്ടിയിരിക്കുന്നു. അടുത്ത തലമുറയെങ്കിലും ശരിയായ കണ്ണോടെ പെണ്ണിനെ കാണട്ടെ.
***
അനിത പ്രേംകുമാര്‍
വർഷങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മിക്ക ബലാത്സംഗ കേസുകളിലും ഓരോ സ്ത്രീക്കെങ്കിലും പങ്കുണ്ട്..
ReplyDelete72 വയസ്സുള്ള വൃദ്ധൻ 4 വയസ്സുള്ള കുട്ടിയെ പീഢിപ്പിച്ച വാർത്തയൊക്കെ കേൾക്കുമ്പോൾ സമാധാനം നഷ്ടപ്പെടുന്ന പുരുഷജനങ്ങൾ തന്നെയാണു കേരളത്തിൽ.വളരെ ചെറിയ ന്യൂനപക്ഷത്തിന്റെ ചെയ്തികളിൽ ഭൂരിപക്ഷം ലജ്ജിച്ച് തലതാഴ്ത്തി നിൽക്കുന്ന ഈ ദയനീയാവസ്ഥക്ക് എന്നൊരു മാറ്റം വരും????
:(
ReplyDeleteമുറിയിലേക്ക് മുളക് വാരിയിടുകയാധിവും...............
ReplyDelete