4/24/13

കവിത്വം

                                    കവിത

             അനിത പ്രേംകുമാര്‍ ,ബാംഗ്ലൂര്‍
                                                    

ജ്വലിക്കുന്ന സൂര്യനെയും 
ഒഴുകുന്ന  വെള്ളത്തെയും
തഴുകുന്നൊരിളം കാറ്റിനെയും 
എത്രനാള്‍ നിങ്ങള്‍ക്ക്
കണ്ടില്ലെന്നു നടിക്കാനാകും
തടഞ്ഞു നിര്‍ത്താനാകും
മറച്ചു വയ്ക്കാനാകും?

ഏതു മറയ്ക്കുള്ളില്‍ നിന്നും
അവ പുറത്തേയ്ക്ക് തല നീട്ടും.
എന്നെങ്കിലുമൊരിക്കല്‍ 
നിങ്ങളവിടെ ചെല്ലും

തെളിഞ്ഞ വെള്ളത്തിലൊന്നു
മുങ്ങി ക്കുളിക്കാന്‍
ഇളം വെയിലത്തുനിന്നു
തണുപ്പ് മാറ്റാന്‍
മന്ദ മാരുതന്‍ തന്‍
തഴുകി ത്തലോടലേല്‍ക്കാന്‍

നിങ്ങളില്‍ നിന്നും ഒന്നും 
അവ പ്രതീക്ഷിക്കുന്നില്ല.
തിരിച്ചറിയുക,
അംഗീകരിക്കുക .അത്രമാത്രം -

                                                                  
                                       * * *


മഴവില്ല് എന്ന ഓണ്‍ലൈന്‍ മാഗസിന്‍റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച എന്‍റെ കവിത .