4/3/13

പെണ്ണിന്നു കല്യാണം


                                    അനിത പ്രേംകുമാർ,











പെണ്ണിന്നു കല്യാണം   
എല്ലാര്‍ക്കും സന്തോഷം 
നാടെങ്ങും ആഘോഷം 
സുന്ദരിപ്പെണ്ണിന്നു കല്യാണം!

അച്ഛന്‍ പുതുക്കിപ്പണിഞ്ഞുവീട്.
അമ്മയൊരുക്കീ നൂറുപവന്‍
ഏട്ടന്മാര്‍ വാങ്ങീ തുണിത്തരങ്ങള്‍
സുന്ദരിപ്പെണ്ണിനോ നാണമായി


കൈകോര്‍ത്തു കാതിലായ്‌  
കിന്നാരം ചൊല്ലുന്ന  
സ്വപ്‌നങ്ങള്‍ കണ്ടവള്‍,  
നിദ്ര വെടിഞ്ഞവള്‍, 
കോരിത്തരിച്ചവള്‍, കാത്തിരുന്നു.

മിന്നുകെട്ടും പുടമുറിയും 
എല്ലാം കഴിഞ്ഞവര്‍ യാത്രയാകെ 
നിന്നു വിതുമ്പുന്നോരമ്മയോടും 
കയ്യിലെ പിടിവിടാതനിയനോടും

യാത്ര പറയുവാന്‍ കെല്‍പില്ലാതെ   
കണ്ണ് തുടയ്ക്കുന്ന അച്ഛനോടും   
മൌനമായ്‌ സമ്മതം ചോദിച്ചവള്‍ 
ഭര്‍തൃ വീടും തേടി യാത്രയായി.

ഇരുപതു വയസ്സിന്‍ ഇളം മനസ്സില്‍     
സന്ദേഹമേറെയുണ്ടെന്നറിക   
എങ്കിലും പുഞ്ചിരി കൈവിടാതെ 
എല്ലാവരോടും ചിരിച്ചുനിന്നു.

ആളുകള്‍ ഒഴിയവേ, ആരവം തീരവെ 
കണ്ടറിഞ്ഞു അവള്‍,കൊണ്ടറിഞ്ഞൂ അവള്‍  
താന്‍ ആരുമില്ലാത്തവള്‍ 
ഇന്നനാഥയായവള്‍-------------



              * * *

           http://www.anithakg.blogspot.com

39 comments:

  1. കവിത കൊള്ളാം...
    പക്ഷെ പൂര്‍ണമായും യോജിക്കുന്നില്ല ... ഇത് ചുരുക്കം ചിലരുടെ മാത്രം അനുഭവം ആകാം, പക്ഷെ എല്ലാ പെണ്‍കുട്ടികള്‍ക്കും ഇങ്ങനെ തന്നെ തോന്നണം എന്നില്ല.. :)

    കൂടുതല്‍ എന്തെങ്കിലും പറയാന്‍ കല്യാണം കഴിച്ചിട്ട് വരാം...

    ReplyDelete
  2. വരികള്‍ക്കിടയിലെ അനാവശ്യമായ അകലം ആകര്ഷകമല്ല ..........

    ReplyDelete
    Replies
    1. നെറ്റ് വര്‍ക്ക്‌ ചെയ്യുന്നുണ്ടായിരുന്നില്ല, ഇന്നലെ രാത്രി.
      വേര്‍ഡില്‍ ടൈപ്പ് ചെയ്തു കോപ്പി ചെയ്തപ്പോള്‍ പറ്റിയതാ.
      കുറച്ചൊക്കെ മാറ്റിയിട്ടുണ്ട്.
      അനിത

      Delete
  3. അഭിനന്ദനം

    ReplyDelete
  4. കവിത നന്നായി...

    ReplyDelete
  5. കവിത നന്നായി പക്ഷെ വരികള്‍ക്ക് ഇടയിലെ അനാവശ്യ ദൂരം വായനയുടെ മൊത്തം സുഖം കുറച്ചു പെണ്ണ് എന്‍റെ എന്‍റെ മാത്രമാന് എന്ന ചിന്തക്ക് എതിരെ ഉള്ള പരിഹാസം നന്നായി

    ReplyDelete
    Replies
    1. കൊമ്പന്‍, താങ്കള്‍ പറഞ്ഞപോലെ ഇത് വെറുമൊരു പരിഹാസം മാത്രം.
      പറിച്ചുനടപ്പെട്ടാലും പെണ്ണിന് സ്വന്തം വീട്ടുകാരെ മറക്കാമോ?

      Delete
  6. ചെന്നുകയറുന്ന വീട്ടിലുള്ളവരെയും ജന്മഗൃഹത്തിലുള്ളവരെ പോലെ കാണാന്‍ ശ്രമിക്കുക - ഭര്‍ത്താവിന്‍റെ വീട്, അമ്മ, അച്ഛന്‍ എന്നൊന്നുമല്ലാതെ എന്‍റെ വീട്, അമ്മ, അച്ഛന്‍ എന്നൊക്കെ ചിന്തിക്കുക - അപ്പോള്‍ ഈ ഒറ്റപ്പെടല്‍ ഇല്ലാതാവും.... ഭാര്യ മാത്രമല്ലാതെ മകളും, സഹോദരിയും ഒക്കെയാവും.

    ReplyDelete
    Replies
    1. നിഷ, ഈ പ്രശ്നത്തില്‍ പരിഹാരം തീര്‍ച്ചയായും അതുതന്നെയാണ്. കാലക്രമേണ അവള്‍ ആ വഴിക്ക് എത്തും. അതിനെടുക്കുന്ന സമയം, അതിനുള്ളില്‍ ചിലപ്പോള്‍ ഒരു നിമിഷത്തേയ്ക്ക് എങ്കിലും അവള്‍ ഇങ്ങനെയും ചിന്തിക്കാം എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. അതങ്ങു വലുതാക്കിയതാടോ--

      Delete
  7. നിഷ യോട് പൂര്ണമായി യോജിക്കുന്നു....വരികള്ക്കിടക്കിടെ അകലം മെച്ചമല്ല..

    ReplyDelete
  8. പെണ്ണും വീട്ടില് നില്കുന്ന ഭാര്ത്താക്കന്മാരോ.. ?? :)

    ReplyDelete
    Replies
    1. മലബാറിലെ സുഹൃത്തുക്കളോട് അന്വേഷിക്കൂ, അവര്‍ ജീവിതകാലം മുഴുവന്‍ അവിടെ "പുയ്യാപ്ല" യായി സസുഖം വാഴുന്നു.

      സ്വാതന്ത്ര്യം ആണിനു ജന്മസിദ്ധമാണ്.പെണ്ണ് പലപ്പോഴും നിശ്ശബ്ദമായെന്കിലും അതിനു വേണ്ടി പൊരുതേണ്ടിവരുന്നു.

      Delete
  9. ലളിതമായ രീതിയിൽ കവിത അവതരിപ്പിച്ചുവെങ്കിലും ആശയം ഇഷ്ടമായില്ല..ആശംസകൾ

    ReplyDelete
    Replies
    1. വര്‍ഷിണി, എന്‍റെയോ, നിങ്ങളുടെയോ വീട്ടിലേയ്ക്ക് നാളെ ഒരു പെണ്‍കുട്ടി കടന്നു വരുമ്പോള്‍ ഏതെങ്കിലുംഒരു നിമിഷത്തില്‍ അവള്‍ ഇങ്ങനെയും ചിന്തിക്കാം.

      Delete
  10. എല്ലാം യോജിക്കുനില്ല ...ആശംസകള്‍

    ReplyDelete
    Replies
    1. വേണ്ട. പക്ഷെ, നമ്മുടെയൊക്കെ വീട്ടുകാരെ പ്പോലെ യാകണം എല്ലാവരും എന്നില്ലല്ലോ. ജീവിതകാലം മുഴുവന്‍ സങ്കടപ്പെടുന്ന ഒരുപാടുപേരെ കണ്ടിരിക്കുന്നു!
      വര്ഷിനിയോടു പറഞ്ഞത് പ്രമോദിനോടും പറയുന്നു.അത് വായിക്കൂ--

      Delete
  11. This comment has been removed by the author.

    ReplyDelete
  12. പെണ്ണിന്നു കല്യാണം
    എല്ലാര്‍ക്കും സന്തോഷം
    പെണ്ണിന്റപ്പന് പരവേശം
    പൊന്നിന് പണമത് കടമല്ലോ?
    കോടിയെടുത്തത് കടമല്ലോ?
    പന്തലുകാരനും സദ്യക്കാരനും
    കാശ്ശുകൊടുത്തേ പറ്റുള്ളൂ...

    ReplyDelete
  13. ഈ കവിത ഇന്നലെ ഏതോ ഓണ്‍ലൈന്‍ മാഗസിനില്‍ കണ്ടിരുന്നുവല്ലോ

    ReplyDelete
    Replies
    1. ബൂലോക കഥകളില്‍ ഇടാന്‍ എഴുതിയതാ. അതിനു ശേഷമാണ് എന്‍റെ ബ്ലോഗില്‍ ഇട്ടത്.
      അനിത

      Delete
  14. ഒരു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോരുമ്പോള്‍ സ്വാഗതം ചെയ്യുവാന്‍ വേറൊരു വീടുണ്ട്. അത് സ്വന്തം വീടായി കണ്ടാല്‍ ഒട്ടു മിക്ക പ്രശ്നങ്ങളും താനേ ഇല്ലാതാകും.

    ReplyDelete
    Replies
    1. ഇതിന്‍റെ മറുപടി വര്ഷിനിക്ക് എഴുതീട്ടുണ്ട്. വായിക്കൂ--

      Delete
  15. ചിന്ത നന്നായി, പെണ്ണിന്റെ നൊമ്പരം കുറച്ച് കൂട്ടി ചെറിയ ഒരു ഭാവനയിലേക്ക് മാറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ചില വരികൾ വായിച്ചപ്പോൾ തോന്നി, എങ്കിൽ ഇത് മികച്ച കവിത ആയേന്.......

    ReplyDelete
  16. ഇന്നലെ ഈ കവിതക്ക് എവിടെയോ അഭിപ്രായം എഴുതിയിരുന്നു.
    ഇങ്ങിനെയും സംഭവിക്കുന്നു.

    ReplyDelete
  17. തീര്‍ച്ചയായും വിവാഹം അവളെ മറ്റൊരു ലോകത്തിലേക്കാണ് എത്തിക്കുന്നത്. പുരുഷന്‍ അനുഭവിക്കുന്ന സ്വാതന്തൃങ്ങള്‍ എന്തെന്നറിയാത്ത ലോകത്തിലേക്ക്...കീഴ്പ്പെടലിന്റെ ലോകത്തിലേക്ക്.

    ReplyDelete
    Replies
    1. പുരുഷന് സ്വാതന്ത്ര്യം അവകാശ മാകുമ്പോള്‍, സ്ത്രീ അത് നേടാന്‍ കീഴ്പ്പെടല്‍ ഒരായുധമാക്കി ,ചിലപ്പോള്‍ വര്‍ഷങ്ങളോളം പൊരുതേണ്ടി വരും.ഇതൊന്നും എന്‍റെ കാര്യങ്ങളല്ല. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളാണ്. എനിക്ക് എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം എന്നും ഉണ്ടായിരുന്നു.

      Delete
  18. എന്തിനീ നെഗറ്റീവ് ചിന്താഗതി ?
    "തത് ത്വം അസി "

    ReplyDelete
    Replies
    1. എല്ലാ പെണ്‍കുട്ടികളും ഇങ്ങനെ ചിന്തിക്കുമെന്നോന്നും പറയുന്നില്ല. എങ്കിലും ആ ഒരു നിമിഷം അവള്‍ അങ്ങനെയും ചിന്തിച്ച്ചെയ്ക്കാം.
      ചിലര്‍ അതില്‍ നിന്നും അടുത്ത നിമിഷം കരകയറാം. മറ്റു ചിലര്‍ സാഹചര്യങ്ങള്‍ എതിരാണെങ്കില്‍ ഏറെ ക്കാലം പൊരുതി സനാഥ രായെക്കാം, അല്ലെങ്കില്‍ തോറ്റു പോയേക്കാം.ഈ അനാഥത്വം ഏറെ നാള്‍ കഴിയുമ്പോള്‍ അവരെ വിവാഹ മോചനത്തിലെയ്ക്കും നയിച്ച്ചെയ്ക്കാം. ഒന്നും അറിയാത്ത നമ്മള്‍ കാരണങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കും.

      Delete
  19. സംഭവിക്കാവുന്നതാണ് അപൂര്‍വ്വമായെങ്കിലും..

    ReplyDelete
  20. ഭര്‍ത്താവിന്‍റെ വീട് സ്വന്തം വീട് പോലെ കാണണം, അവരെ സ്വന്തമായി കരുതണം എന്നൊക്കെ പറയാന്‍ വളരെ എളുപ്പമാ...പക്ഷെ ചേച്ചി പറഞ്ഞത് സത്യമാ... പുതിയ വീട്, പുതിയ ആളുകള്‍, തികച്ചും വ്യത്യസ്തമായ സാഹചര്യം...കുറച്ചു നാളെങ്കിലും കരയില്‍ വീണ മത്സ്യത്തിന്‍റെ അവസ്ഥയിലാവും പുതുപ്പെണ്ണ് ...

    ReplyDelete
  21. നമ്മുടെ വീട്ടിലേയ്ക്ക് വരുന്ന കുട്ടിയെ സ്വന്തം മകളായി കാണണം എന്നും അങ്ങനെയല്ല എന്ന തോന്നല്‍ അവള്‍ക്കു ഒരിക്കലും ഉണ്ടാകരുതെന്നും ആരും നമുക്ക് പറഞ്ഞു തരുന്നില്ല. പകരം യുദ്ധം ചെയ്യാന്‍ തയ്യാറാകുന്ന പോലെ നമ്മള്‍ അവളെ സ്വീകരിച്ചാല്‍, കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്തി എപ്പോഴും വഴക്ക് പറഞ്ഞാല്‍ അവള്‍ എങ്ങനെയാണ് നമ്മളെ സ്നേഹിക്കുക?

    ReplyDelete
  22. Anithachechi,

    Satyama tto.
    Eppzhengilum oru nimisham ingane chinthikkatha oru penkutty'um undavum nnu enikku thonnunnilla....
    chila nimishangalilengilum, ' njan vannu keriyaval alle...' ennoru gadgadavum, swayam pucchavum thonnaathavar viralam !!

    Anonymous profile'l Comment cheyyunnathu Sreeja :)

    ReplyDelete
  23. Hi
    Athraye njaanum uddeshichulloo.
    Pinne Innathe Achanammamaarum penkuttikalum orupatu mariyittundu ennathum vasthavam. Poya itathil sthanam kittiyillenkil avar onnum alochikkathe bharthavineyum kootti swatham veettil thirichu varunnu. athariyavunna avante mathapithakkal adjust cheyyaanum thutangiyittundu.
    Eviteyum vendathu paraspara bahumanavum angeekarikkalum mathramanu. Mumbu Pennu enthu thyagam sahichum aaninte veettil nilkkanam. pakshe avante amma samarthyakkaariyanenkil pala nyayam paranju, thante penmakkaleyum bharthakkanmareyum koote avite yakkunnu. Athote ellavarum chernnu, "vannu kayariya" pennine akramikkunnu.
    kaalam maarunnathinanusarichu ellam marunnundu ennathu aaswaasam thanne--

    ReplyDelete
  24. നന്നായിട്ടുണ്ട് സുഹൃത്തേ.....

    ReplyDelete
  25. കവിത വായിച്ചു.
    ആശംസകള്‍

    ReplyDelete