3/8/13

സ്നേഹത്തിന്റെ അദൃശ്യമായ നൂലിഴകളാല്‍ അവനെ കെട്ടിയിടൂ---





അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍







നാട്ടില്‍ പീഡനങ്ങള്‍ ഇങ്ങനെ കൂടിക്കൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ സ്ത്രീകള്‍ അമ്മയോ, അമ്മൂമ്മയോ, സഹോദരിയോ, ഭാര്യയോ പ്രണയിനിയോ, മകളോ ആരുമാകട്ടെ,  ഓരോരുത്തരും അവരവരുടെ കടമകളും ഉത്തരവാദിത്തങ്ങളും തിരിച്ചറിയേണ്ടിയിരിക്കുന്നു.

എന്തുകൊണ്ടാണ്  നമ്മില്‍ ചിലരുടെ  മകന്‍ അല്ലെങ്കില്‍ സഹോദരന്‍ അല്ലെങ്കില്‍ ഭര്‍ത്താവ് അതുമല്ലെങ്കില്‍ അപ്പൂപ്പന്‍ , രണ്ട് വയസ്സായ കുഞ്ഞു വാവ തൊട്ട് തൊണ്ണൂറു വയസ്സായ മുത്തശ്ശിമാരെ വരെ വെറും പെണ്‍ ശരീരങ്ങളായി മാത്രം കാണുന്നത്?
എന്താണ് അവര്‍ക്കൊക്കെ സംഭവിച്ചത്? അവര്‍ അങ്ങനെയൊന്നും ആയിരുന്നില്ലല്ലോ!

ലഹരി പദാര്‍ഥങ്ങളുടെയും , മൊബൈല്‍ ഫോണിന്‍റെയും ഇന്റര്‍നെറ്റിന്‍റെയും ദുരുപയോഗം മൂലമുണ്ടാകുന്ന , തെറ്റും ശരിയും തിരിച്ചറിയാനാകാത്ത ഒരു തരം മാനസികാവസ്ഥ ഒരു വശത്തുണ്ടെന്നു സമ്മതിക്കുമ്പോഴും കുടുംബ ബന്ധങ്ങളിലുണ്ടായ വിള്ളലുകളും ഒരു പ്രധാന കാരണമല്ലേ?

സ്നേഹത്തിന്‍റെ അദൃശ്യമായ നൂലിഴകളാല്‍ അവനെ കെട്ടിയിടാന്‍, അവന്‍ അറിയാതെ അവനെ നിയന്ത്രിക്കാന്‍, എപ്പോഴാണ് നമ്മള്‍ മറന്നു പോയത്?

ടി.വി സീരിയലുകള്‍ നമ്മുടെ  ഒഴിവു സമയം മുഴുവനും കീഴടക്കിയപ്പോഴോ?
 മൊബൈല്‍ ഫോണിലും ഫേസ് ബുക്കിലും വരുന്ന മിസ്കോളുകളും  മെസേജ് കളും നമ്മളെ  മറ്റൊരു മായാ ലോകത്ത് എത്തിച്ചപ്പോഴോ?
അതോ തിരക്കുകള്‍ക്കിടയില്‍  പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി മാറ്റി വയ്ക്കാന്‍ സമയമില്ലാതായപ്പോഴോ?

എന്തൊക്കെ ക്രൂരതകള്‍ കാട്ടിയാലും അവന്‍ നമ്മുടെ ആരെങ്കിലുമാണ്!
നമ്മില്‍ ഒരാളുടെ മകന്‍, സഹോദരന്‍, ഭര്‍ത്താവ്, അല്ലെങ്കില്‍ അപ്പൂപ്പന്‍!

സ്നേഹം  കൊണ്ടല്ലാതെ അവനെ മെരുക്കാം എന്നു നമ്മളാരും കരുതണ്ട.
അവനെ പോലുള്ളവരെ ഓരോരുത്തരെയായി തൂക്കി കൊന്നാലും മറ്റൊരു സ്ഥലത്ത്, മറ്റൊരു നാമത്തില്‍ അവന്‍ ജനിച്ചു വരും.
അവര്‍ക്ക് ഭക്ഷണം മാത്രം  വച്ച് വിളമ്പി, നാം അവരെ വളര്‍ത്തി കൊണ്ടുവരും! അത് പാടില്ല. ഭക്ഷണത്തിന്‍റെ കൂടെ അല്പം മൂല്യങ്ങളും പകര്‍ന്നു കൊടുക്കേണ്ടിയിരിക്കുന്നു. 

അവനെ ഒതുക്കാന്‍ ഒരു നിയമത്തിനും സാധ്യമല്ല, നമ്മള്‍ക്കല്ലാതെ.
പരസ്ത്രീകളെ-ചെറിയ പെണ്‍കുട്ടികളയടക്കം,  അമ്മയായി കാണുന്ന ഒരു സംസ്കാരം ഭാരതത്തിന്ഉണ്ടായിരുന്നു. അത് ഇന്നും ഇന്ത്യയില്‍ - കേരളത്തിലല്ല-  പല സംസ്ഥാനങ്ങളിലും തുടരുന്നുമുണ്ട്. അച്ഛന്‍ മകളെപ്പോലും "അമ്മ" എന്ന് വിളിക്കുന്നത്‌ അവിടെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
നമ്മുടെ പുരുഷന്മാരും സ്വന്തം അമ്മയെ ബഹുമാനിക്കുന്ന പോലെ മറ്റു സ്ത്രീകളെയും ബഹുമാനിക്കാന്‍ പഠിക്കട്ടെ.

അതിന് നമ്മളാല്‍ ആകുന്ന സഹായം അവര്‍ക്ക് ചെയ്തു കൊടുക്കുക. 
കാന്‍സര്‍ വന്നയാളെ നമ്മള്‍ സ്നേഹപൂര്‍വ്വം പരിചരിക്കാറില്ലേ? 
അതുപോലെ കരുതി ഈ പകര്‍ച്ച വ്യാധിയും ഇല്ലാതാക്കാനുള്ള ചികില്‍സ നമുക്ക്  തുടങ്ങി വെക്കാം.
ഒരു നാട് മുഴുവന്‍ അത് ഏറ്റെടുക്കട്ടെ.
വനിതകളായ നമ്മളോരോരുത്തരുടെയും മനക്കരുത്ത് അപാരമാണ്, അതിന്‍റെ സാധ്യതകള്‍ നമ്മള്‍ അറിഞ്ഞിട്ടില്ലെങ്കിലും! 
അതിനോടു താരതമ്യം ചെയ്യുമ്പോള്‍ അവന്‍ ഒന്നുമല്ലെന്ന്‍ അറിയുക. ഇനിയെങ്കിലും പീഡനം, പീഡനം എന്ന് പറഞ്ഞിരിക്കാതെ ഉയിര്‍ത്തെഴുന്നേല്‍ക്കാം.നല്ല ഒരു നാളേയ്ക്ക് ഇന്ന് തന്നെ പ്രവര്‍ത്തിച്ചു തുടങ്ങാം.
 ആശംസകളോടെ--






43 comments:

  1. വനിതകളായ നിങ്ങളോരോരുത്തരുടെയും മനക്കരുത്ത് അപാരമാണ്, അതിന്‍റെ സാധ്യതകള്‍ നിങ്ങള്‍ അറിഞ്ഞിട്ടില്ലെങ്കിലും!
    അതിനോടു താരതമ്യം ചെയ്യുമ്പോള്‍ അവന്‍ ഒന്നുമല്ലെന്ന്‍ അറിയുക..... ആണുങ്ങൾക്ക് പെൺകുട്ടികളോട് തോന്നുന്ന പ്രണയം ഇന്നും ഇന്നലെയുമൊന്നുമല്ല തുടങ്ങിയത്..വർഷങ്ങൾ പുറകിലോട്ട് പോയാൽ,കൂട്ട് കുടുംബ സംവിധാനത്തിൽ ഒരുവൻ മുറപ്പെണ്ണിനെ (ഒന്നൊൽ കൂടുതൽ) പ്രാപിച്ചിട്ടില്ലേ....തൊടികളിലും പത്തായപ്പുരയിലും അവനും അവളും എത്രയോതവണ കെട്ടിപ്പിടിച്ചും,ഉമ്മവച്ച് കളിച്ചും നടന്നില്ലേ...അനിത പറാഞ്ഞത് പോലെ,മൊബൈൽ ഫോണും,ഇന്റർ നെറ്റുമൊന്നുമല്ല പ്രശ്നം...മനസ്സാണ്, ഒരു ആണിനു ഒരു പെണ്ണിനോട് പേടിയും,മമതയുമൊക്കെയുണ്ട്..അത് ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലാ...മകളെ തായ് എന്ന് വിളിക്കുന്ന തമിഴ് നാട്ടിലും പല പീഡനകഥകളും പുറത്ത് വരുന്നുണ്ട്..കേരളം അത്ര അധപ്പതിച്ചിട്ടില്ലാ....മദ്യപാനം,ഭ്രാന്തൻചിന്താഗതി ഒക്കെയാണ് അവനെ കാമാതുരനാക്കുന്നത്....അങ്ങനെയുള്ളവരെ ശ്രദ്ധിക്കുക...അതിന് പുരുഷനും മുങ്കൈ എടുക്കുക..."അവൾ" നമ്മുടെ മകളോ,അമ്മയോ,സഹോദരിയോ ആകാം...അവളെ നമ്മൾ സ്നേഹിക്കുക...ഇന്നും എന്നും....

    ReplyDelete
  2. വളരെ നന്ദി, വായിച്ചു അഭിപ്രായം പറഞ്ഞതിന്.
    അവനെന്നു ഞാനുദ്ദേശിച്ചത് പീഡന ക്കാരെയാണ്. താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു

    ReplyDelete
  3. കൊള്ളാം ...അനിവാര്യമായ ചില തിരുത്തലകള്‍ ,തിരിച്ചറിവുകള്‍ സ്ത്രീകളില്‍ നിന്നും ഉണ്ടായിരിക്കട്ടെ ...നിയമത്തിന്റെ വേദം പാടുന്നതിനു മുന്‍പ്‌ ...

    ReplyDelete
    Replies
    1. അനിവാര്യമായ ചില തിരുത്തലകള്‍! തുടങ്ങിവെക്കാം, ഏറ്റെടുക്കാന്‍ ആളുണ്ടാവട്ടെ

      Delete
  4. നല്ല ഒരു കാര്യമാണ് പറഞ്ഞത് അമ്മ എന്ന തോന്നല്‍ സ്ത്രീക്ക് പുരുഷനില്‍ ജനിപ്പിക്കാന്‍ കഴിയണം അങ്ങനെ കഴിയുന്ന സമയത്ത് മാത്രമാണ് സ്ത്രീ സുരക്ഷിതയാവുന്നത്. പക്ഷെ ഇന്നിന്‍റെ സ്ത്രീ സമൂഹം അതിനു എത്ര ത്തോളം തയ്യാറാവും എന്നത് സംശയകരവുമാണ്

    ReplyDelete
    Replies
    1. "ഇന്നിന്‍റെ സ്ത്രീ സമൂഹം അതിനു എത്ര ത്തോളം തയ്യാറാവും എന്നത് സംശയകരവുമാണ്"
      നോക്കാം, ഞാന്‍ എപ്പോഴും നല്ലത് പ്രതീക്ഷിക്കുന്നു.പ്രതീക്ഷയ്ക്ക് വകയില്ല എന്ന് തോന്നുന്നിടത്തുനിന്നും പുതിയ പുല്‍ നാമ്പുകള്‍ കിളിര്‍ത്തു വരട്ടെ!

      Delete
  5. ഇന്ന് സ്തീ ശാക്തീകരണത്തിന്ന് വാദിക്കുന്നവർ ആദ്യം സ്ത്രീ അമ്മയാണെന്ന് സ്വയം മനസ്സിലക്കട്ടെ അല്ലേ

    ReplyDelete
    Replies
    1. സ്ത്രീയ്ക്ക് മാത്രമേ ദൈവം ആ പവര്‍ കൊടുത്തിട്ടുള്ളൂ. 4 വയസ്സുള്ള ഒരു പെണ്‍കുട്ടി അവളെക്കാള്‍ ഇളയ മറ്റൊരു കുട്ടിയെ പരിചരിക്കുന്നത് ശ്രദ്ധിച്ചു നോക്കിയാല്‍ അവളില്‍ ഒരു മാതൃ ഹൃദയത്തെ തീര്‍ച്ചയായും നിങ്ങള്ക്ക് കാണാന്‍ കഴിയും!

      Delete
  6. കൊള്ളാം
    വളരെ നന്നായിരിക്കുന്നു
    വളരെ ശതക്മായ രചന

    ReplyDelete
    Replies
    1. മറ്റുള്ളവരോട് എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് ശക്തമായി തന്നെ പറയണം. പറയുന്ന ആള്‍ക്ക് തന്നെ സംശയം ഉണ്ടാവാന്‍ പാടില്ലല്ലോ.

      Delete
  7. നല്ല കാഴ്ചപ്പാട്... സാധാരണ എഴുതുന്ന സ്ത്രീപക്ഷ എഴുത്തുകാരില്‍ നിന്നും വ്യത്യസ്തമായി എഴുതിയിരിക്കുന്നു. ഇത്തരം ചിന്ത ആളുകളുടെ ഉള്ളില്‍ വരാന്‍ തുടങ്ങിയാല്‍ സമൂഹം നന്നാവുന്നതിന്റെ ആദ്യപടി അവിടെ തുടങ്ങും.
    അബസ്വരാശംസകള്‍

    ReplyDelete
    Replies
    1. ഞാന്‍ ഒരിക്കലും ഒരു സ്ത്രീ പക്ഷവാദിയല്ല. സത്യത്തില്‍ പുരുഷ പക്ഷ വാദിയാണ്. അത് എന്‍റെ മറ്റു പോസ്റ്കളില്‍ പോയാല്‍ കാണാം. സ്ത്രീകള്‍ അനുഭവിക്കുന്ന മിക്ക പ്രശ്നങ്ങള്‍ക്കും കാരണം യഥാര്‍ഥത്തില്‍ സ്ത്രീകള്‍ തന്നെയാണ്.

      Delete
  8. അനിത ചേച്ചി പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നു, സ്നേഹം അത് ആണിന്‍റെയായാലും പെണ്ണിന്‍റെയായാലും വില കൊടുത്തും പിടിച്ചു പറിച്ചും വാങ്ങാന്‍ കഴിയുന്ന ഒന്നല്ല എന്നും അത് മനസിന്‍റെ അടിത്തട്ടില്‍ നിന്നും വരേണ്ടതാനെന്നും നാം ഓരോരുത്തരും മനസിലാകിയാല്‍ പാതി വിജയിച്ചു.

    ReplyDelete
    Replies
    1. സ്നേഹം, അതിനു മാത്രമേ തോല്പിക്കാനും ജയിക്കാനും കഴിവുള്ളൂ----

      Delete
  9. VERY GOOD. YOU SAID IT CHECHI

    ReplyDelete
  10. ഫെമിനിസ്റ്റു ശൈലിയില്‍ നിന്നും മാറി നിന്ന് കൊണ്ടുള്ള വ്യക്തമായ കാഴ്ചപ്പാട്. നല്ല അവതരണവും. ആശംസകള്‍..

    ReplyDelete
    Replies
    1. ഫെമിനിസം എന്നാ വാക്കിന്‍റെ ശരിയായ നിര്‍വചനം പോലും എനിക്കറിയില്ല. മനസ്സിലെ തോന്നലുകള്‍ പകര്‍ത്തുക മാത്രമാണ് ചെയ്തത്.---

      Delete
  11. നന്നായി.

    (പ്രത്യേകദിനങ്ങളിലൊന്നും വലിയ കാര്യമില്ലെങ്കിലും ഇക്കുറി വനിതാദിനവും, അമ്മദിനവുമൊക്കെ വന്നപ്പോൾ സ്വന്തം അമ്മയുടെ രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുകാണാൻ സാധിച്ചു. അമ്മയുടെ സന്തോഷം, ഞങ്ങൾ മക്കളുടെയും സന്തോഷം!)

    ReplyDelete
    Replies
    1. അമ്മയ്ക്കും അമ്മയെ സ്നേഹിക്കുന്ന- ആ സ്നേഹം പൊള്ളയായ വാക്കുകള്‍ കൊണ്ടല്ലാതെ, പ്രവൃത്തിയിലൂടെ കാട്ടിക്കൊടുത്ത - മകനും ആശംസകള്‍.

      Delete
  12. നന്നായി.. ഈ കാഴ്ചപ്പാടുകള്‍

    ReplyDelete
  13. KUMAARAN, NISSAARAN, ELLAAVARKKUM NANDI

    ReplyDelete
  14. ഇഷ്ട്ടമായി. ഒരു പെണ്ണെഴുത്ത് തന്നെയാണിത്. സ്ത്രീയുടെ ഭാഗത്ത് നിന്നുള്ള ശരിയായ കാഴ്ചപ്പാടും.

    ReplyDelete
  15. വളരെ നന്നായി എഴുതിയിരിക്കുന്നു.ഒരു സ്ത്രീ,അമ്മ എന്ന നിലയില്‍ ഞാനും അനിതയുടെ കാഴ്ചപാടിനോട് വളരെ യോജിക്കുന്നു.ആശംസകള്‍....

    ReplyDelete
    Replies
    1. വളരെ സന്തോഷമുണ്ട്, ഈ പ്രോത്സാഹനത്തിന്---------
      അനിത

      Delete
  16. നല്ല രചന... ആശംസകള്‍

    അവസാന വരിയില്‍ 'പ്രവൃത്തിച്ചു' എന്നതിനു
    പകരം 'പ്രവര്‍ത്തിച്ചു' എന്നല്ലേ വേണ്ടത്..!

    ReplyDelete
    Replies
    1. ശരിയാണ്, തിരുത്തീട്ടോ--
      താങ്ക്സ്

      Delete
  17. അതെ,വാക്കുകളെക്കാള്‍ കൂടുതല്‍ പ്രവൃത്തി വരട്ടെ .നല്ല ചിന്തകള്‍

    ReplyDelete
    Replies
    1. അതെ--Talk less work more--- എന്നല്ലേ? നമുക്ക് ശ്രമിക്കാം

      Delete
  18. "അവര്‍ക്ക് ഭക്ഷണം മാത്രം വച്ച് വിളമ്പി, നാം അവരെ വളര്‍ത്തി കൊണ്ടുവരും! അത് പാടില്ല. ഭക്ഷണത്തിന്‍റെ കൂടെ അല്പം മൂല്യങ്ങളും പകര്‍ന്നു കൊടുക്കുക"
    ഇതാണ് എനിക്ക് ഇതില്‍ നിന്ന് മനസ്സിലായ അകക്കാമ്പ്. നന്ദി.

    ReplyDelete
    Replies
    1. "ഇതാണ് എനിക്ക് ഇതില്‍ നിന്ന് മനസ്സിലായ അകക്കാമ്പ്"

      അതിനു ഞാനും നന്ദി പറയുന്നു.

      Delete

  19. പ്രിയപ്പെട്ട അനിത,

    മൂല്യങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ വീട്ടിലും വിദ്യാലയങ്ങളിലും പഠിപ്പിക്കണം.

    നമ്മുടെ സംസ്കാരം, ആചാരങ്ങൾ,പുരാണങ്ങൾ എല്ലാം തന്നെ കുട്ടികൾ അറിയണം .

    നല്ലൊരു നാളെ സത്യമാകട്ടെ ! ആശംസകൾ !

    ശുഭസായാഹ്നം !

    സസ്നേഹം ,

    അനു

    ReplyDelete
    Replies
    1. നല്ലൊരു നാളെ സത്യമാവാന്‍ എല്ലാവര്‍ക്കും പ്രാര്‍ഥിക്കാം.

      Delete
  20. DEAR CHECHI VAKKUKALIL NANMAYUDE AMSHAM OZHUKIYETHTHUNNA VARIKLANU CHECHUDETH AASHAMSAKAL
    SNEHATHTHODE PRAARTHANAYODE SHAMSUDEEN THOPPIL
    www.hrdyam.blogspot.com

    ReplyDelete
  21. നിയമങ്ങൾകൊണ്ട് എത്രയധികം നിയന്ത്രണം വരുത്താൻ കഴിയും? എത്ര കർക്കശമാണ് നിയമമെങ്കിലും മനൗഷ്യ മനസ്സുകളുടെ ദുർവ്വാസനകളെ തടയിടാൻ ഒരു പരിധിക്കപ്പുറത്തേക്കതിന് കഴിയില്ല. ഉയർന്ന മൂല്യബോധം വേണം, അത് ചെറുപ്രായം മുതൽ മുലപ്പാലിനൊപ്പം മനസ്സിൽ നട്ടുവളർത്തണം. അതിന് സ്നേഹം കൊണ്ട് വളമിടണം. അത് അവർക്കു മാത്രമേ കഴിയൂ- അമ്മക്ക്!

    ReplyDelete
  22. അതെ, നല്ല മൂല്യങ്ങളും, മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കുവാനുള്ള കഴിവും നാം മക്കള്‍ക്ക് പകര്‍ന്നു കൊടുക്കണം! ശിഥിലമായ കുടുംബ ബന്ധങ്ങള്‍ ശക്തമാക്കാന്‍ നാം മുന്‍കൈ എടുത്തേ തീരു!

    നല്ല ചിന്തകള്‍!!!!...

    ReplyDelete
  23. വളരെ നന്നായി

    ReplyDelete
  24. സ്ത്രീകള്‍ക്കെതിരെ ഉള്ള പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ സ്ത്രീകളും ഒരു മുന്‍കരുതല്‍ എടുക്കുക. അസ്വാഭാവികമായ നീക്കങ്ങള്‍.. തുടക്കം മുതലേ തുറന്നു പറയുക.. ഒളിച്ചു വെക്കാതെ ഇരിക്കുക.. ആള്‍ നന്നാവും എന്ന് കരുതി വച്ചുതാമസിപ്പിയ്ക്കാതിരിയ്ക്കുക.
    അത് ഭര്‍ത്താവ് ആയാലും , അമ്മാവന്‍ ആയാലും, അയല്‍വാസി ആയാലും ആരായാലും ആരായാലും ശരി.
    ഗെയ്റ്റില്‍ നിര്‍ത്തേണ്ടയാളെ ഗേയ്റ്റിലും, മുന്‍വാതിലില്‍ നിര്‍ത്തേണ്ടയാളെ മുന്‍വാതിലിലും,സ്വീകരണമുറിയില്‍ കയറ്റിയിയിരുത്തേണ്ടയാളെ സ്വീകരണമുറിയിലും കയറ്റിയിരുത്തി ട്രീറ്റ് ചെയ്യുക.ഇതില്‍ ഗേയ്റ്റില്‍ നിര്‍ത്തി സ്വീകരിയ്ക്കേണ്ടയാള്‍ സ്വീകരണമുറിയില്‍ എത്തിയാല്‍ അത് ഒരു പക്ഷേ, ക്രമേണ ദോഷമായി ഭവിച്ചേയ്ക്കാം. ഇനിയും പറയാനാണെങ്കില്‍ ഇത് ഒരുപാടുണ്ട്.

    എങ്കിലും ഫെമിനിസ്റ്റുചിന്താഗതികളില്‍ നിന്നും വേറിട്ട്‌ ചിന്തിക്കുന്ന ഒരു കൂടപ്പിറപ്പിനെ കിട്ടിയ ആഹ്ലാദം തെല്ലൊന്നുമല്ല.

    അഭിവാദ്യങ്ങളോടൊപ്പം സ്നേഹാദരങ്ങളും ....

    -അക്കാകുക്ക-

    ReplyDelete
  25. വളരെ നല്ല ചിന്തകള്‍........

    ReplyDelete
  26. പണവും സ്ത്രീകളും പിന്നെ ഗാർഹിക പീഡനം നിയമവും!!!!
    Domestic Violence അഥവാ ഗാർഹിക പീഡനം വന്ന വഴി !!

    A passage from interview with India's most renovated actor Ohm Puru

    What transpired on August 22?
    We simply had an argument. She said I had to shell out Rs 10,000 to ten girls who had tied a rakhi to my son, Ishaan. I handed over Rs 10,000. Then she said that our maid had also tied a rakhi and she had given her a mobile phone worth Rs 3,000 and she demanded that I pay for that too. I put my foot down. The next thing I knew I was accused of domestic violence. I never thought our marriage will come to such a sorry pass.
    read more here ..
    http://timesofindia.indiatimes.com/entertainment/bollywood/news-interviews/Send-that-stick-for-forensic-test-demands-Om-Puri/articleshow/22111552.cms

    ReplyDelete
  27. നല്ല കാഴ്ചപ്പാട്. എന്തൊക്കെ പറഞ്ഞാലും പുരുഷൻ പുരുഷനും, സ്ത്രീ സ്ത്രീയുമാണ്. ഈ ബോധവും ബോധവല്ക്കരണവും (നല്ലതും അല്ലാത്തതുമൊക്കെ അറിഞ്ഞു പ്രവര്ത്തിക്കാൻ) ശരിയായ നിലയിൽ ആകുമ്പോൾ (അക്ഷരാരത്ഥത്തിൽ) കാര്യങ്ങൾ മെച്ചപ്പെടുമെന്ന് ആശ്വസിക്കാം. ആശംസകൾ.

    ReplyDelete