4/25/13

അവളാണ് പെണ്‍കുട്ടി

                                                                                                                     കവിത

                                                                                                      അനിതപ്രേംകുമാര്‍       

അവളാണ് പെണ്‍കുട്ടി                                                      
----------------------------                                            

ഊതിപ്പറത്താന്‍ കാറ്റ് വന്നെങ്കിലും              
പറന്നില്ലവളിന്നു കരിയിലയല്ല!
വെള്ളം തളിക്കാന്‍ മഴ വന്നുവെങ്കിലും 
അലിഞ്ഞില്ലവളിന്നു മണ്ണാങ്കട്ടയുമല്ല.

ഊതിക്കെടുത്താന്‍, മറച്ചു പിടിക്കാന്‍
പുക പരത്തും മണ്ണെണ്ണ വിളക്കുമല്ല.
എണ്ണയൊഴിക്കാതെ കരിന്തിരി കത്താന്‍
അവളിന്നു വെറുമൊരുതിരി നാളമല്ല.

മാനത്തെ മിന്നും താരമല്ലെങ്കിലും
അവളൊരു കുഞ്ഞു മിന്നാമിനുങ്ങ്!
ഇത്തിരി വെട്ടം പകരാന്‍  കൊതിക്കുന്ന,
സ്വയം പ്രകാശിക്കുന്ന മിന്നാമിനുങ്ങ്!
           

 


24 comments:

  1. This comment has been removed by the author.

    ReplyDelete
    Replies
    1. "ഇത്തിരി വെട്ടമല്ല നല്ല വെളിച്ചം പറയുക"
      ഈ അഭിപ്രായം മെയിലില്‍ വന്നു.
      ശ്രമിക്കാം ഉബൈദ്.
      അനിത

      Delete
  2. ഇത്തിരി വെട്ടമല്ല നല്ല വെളിച്ചം നല്‍കുക ..ആശംസകള്‍

    ReplyDelete
    Replies
    1. ഇടയ്ക്ക് പവര്‍ കട്ട്, ലോ വോള്‍ട്ട് ഒക്കെ വരുന്നു പ്രമോദ്, എന്താ ചെയ്യാ--

      Delete
    2. Nannayittundu anithaaunty.......Alla bhavukangalum nerunnu#

      Delete
  3. ഇത്തിരിക്കുഞ്ഞന്‍ വിളക്കുമായ്‌
    നിലാവിനെ തോല്‍പ്പിക്കും
    പെണ്‍കരുത്ത്.

    ആശംസകള്‍

    http://admadalangal.blogspot.com/

    ReplyDelete
    Replies
    1. "ഇത്തിരിക്കുഞ്ഞന്‍ വിളക്കുമായ്‌
      നിലാവിനെ തോല്‍പ്പിക്കും
      പെണ്‍കരുത്ത്".
      ഈ വരികള്‍ പെരുത്ത് ഇഷ്ടമായി. പെണ്‍കുട്ടി കുട്ടികള്‍ സ്വയം പര്യാപ്തരാകണം, മനക്കരുത്ത് നേടണം.

      Delete
  4. മിന്നാമിനുങ്ങേ....!!! മിന്നും മിനുങ്ങെ...!!!
    ഈ മിന്നാമിനുങ്ങിനെ ആര് വായിച്ചു മറന്നാലും
    അക്കാകുക്ക മറക്ക്വോ..?... ഇല്ലാ..!!!

    നല്ല വരികള്‍...,..
    ഇനിയുമിനിയും മിന്നാമിനുങ്ങുകള്‍
    മിന്നിത്തെളിയട്ടെ...

    ആശംസകള്‍

    ReplyDelete
    Replies
    1. അക്കാകുക്കാ-------------- സന്തോഷം

      Delete
  5. മിന്നാമിനുങ്ങേ....!!!ആശംസകള്‍

    ReplyDelete
  6. ഇത്തിരി വെട്ടം പകരാന്‍ കൊതിക്കുന്ന,

    സ്വയം പ്രകാശിക്കുന്ന മിന്നാമിനുങ്ങ്!

    അങ്ങിനെ ഒരാള് ആര് എന്നത് പതുക്കെ പറഞ്ഞു വന്നത് നല്ല അവതരണം ആയി. അങ്ങിനെ നോക്കുമ്പോൾ ചിത്രം അവസാനം ഇട്ടാൽ ഒരൽപം കൂടി ഉചിതമാവില്ലേ എന്ന് തോന്നി. നമുക്ക് ആ മിന്നാമിനുങ്ങിനെപ്പോലെ സ്വയം പ്രകാശിച്ചു, പ്രകാശം പരത്തി നടക്കാൻ സാധിച്ചെങ്കിൽ.....
    ആശംസകൾ.
    http://drpmalankot0.blogspot.com/2013/04/blog-post_24.html

    ReplyDelete
    Replies
    1. അഭിപ്രായം മാനിക്കുന്നു. ചിത്രം അവസാനത്തെയ്ക്ക് ആക്കുന്നു.
      എല്ലാവരും സ്വയം പ്രകാശം പരത്തുന്നവര്‍ തന്നെ. നമ്മള്‍ അതറിയാതെ, അന്വേഷിച്ചു മറ്റിടതെയ്ക്ക് പോകുന്നു എന്ന് മാത്രം .
      വന്നതില്‍ സന്തോഷം.

      Delete
  7. അവളല്ലേ പെണ്‍കുട്ടി

    ReplyDelete
  8. അവളാണ് പെണ്‍കുട്ടി

    ReplyDelete
  9. കൊച്ചുമോള്‍,ജെഫു,പ്രശോഭ്, കനകാംബരന്‍, എല്ലാവര്‍ക്കും നന്ദി, വീണ്ടും വരണം,
    അനിത

    ReplyDelete
  10. അര്‍ത്ഥവത്തായ വരികള്‍ക്കൊപ്പം ആലാപന ക്രമവും സൌന്ദര്യവും ഉള്ളതായി തോന്നി.
    അവസാന വരിമാത്രം എന്തോ ഒരു പോരായ്മ പോലെ.
    ആശംസകള്‍ നേരുന്നു

    ReplyDelete
    Replies
    1. ശരിയാണ്. പക്ഷെ അതെ വന്നുള്ളൂ--
      ഭാഷയില്‍ പരിജ്ഞാനം കുറവായതുകൊണ്ട് വാക്കുകള്‍ക്കു വല്ലാത്ത ക്ഷാമം ഉണ്ട്. വന്നതില്‍ സന്തോഷം

      Delete

  11. കാറ്റത്തും, മഴയത്തും അലിഞ്ഞു പോകുകയോ, ഊതിക്കെടുത്താൻ എത്തുന്നവർക്ക് മുന്നിൽ അണഞ്ഞു പോകുകയോ ചെയ്യേണ്ടവളല്ല പെണ്ണ്. പിന്നെ മിന്നാമിനുങ്ങ്‌ കുഞ്ഞാണെങ്കിലും അതിൻറെ വെളിച്ചം ആർക്കും ഊതി കെടുത്താൻ പറ്റില്ല. ശക്തമായ അവതരണം ചേച്ചീ.

    ReplyDelete
    Replies
    1. വളരെ നന്ദി, ഈ അനുമോദനത്തിന്.

      Delete
  12. പ്രകാശം പരത്തുന്ന പെണ്‍കുട്ടി

    മിന്നാമിനുങ്ങിന്റെ വെട്ടം ചെറുതാണെങ്കിലും അനേകം മിന്നാമിനുങ്ങ്കല്‍ ചേര്‍ന്ന അണയാത്ത വെട്ടം ഉണ്ടാകും

    ReplyDelete
    Replies
    1. ഇനിയുള്ള പെണ്‍കുട്ടികള്‍ എങ്കിലും കരച്ചില്‍ ഒഴിവാക്കി, ധീരരായ്‌ മുന്നോട്ടു വരട്ടെ എന്നാശിക്കാം--

      Delete