7/6/13

സദാ - ചാരന്മാര്‍

                     കഥ
അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍

                                

ഇന്ന് എ ടി എമ്മില്‍ പോയപ്പോള്‍ തൊട്ടു മുന്നില്‍ വെളുത്ത്, ഇത്തിരി മെലിഞ്ഞിട്ടാണെങ്കിലും, കാണാന്‍ ഭംഗിയുള്ള ഒരു പെണ്ണ്. മുന്നിലും പിന്നിലും കഴുത്തിറക്കി വെട്ടിയ ഒരു ടോപ്പ്. ആ സ്ലീവ് ലെസ്സ് ടോപ്പിന്‍റെ കൈയ്യുടെ ഭാഗം പിന്നെയും കട്ട്‌ ചെയ്തു മാറ്റി, നല്ല കാറ്റും വെളിച്ചവും കടക്കതക്ക രീതിയില്‍ ആക്കിയിട്ടുണ്ട്. മുകളില്‍ നിന്നോ, സൈഡില്‍ നിന്നോ, വേണംന്ന് വിചാരിച്ചു നോക്കിയാല്‍ മുക്കാല്‍ ഭാഗവും കാണാം. കൂടെ അണിഞ്ഞിരിക്കുന്നത്‌ മുട്ടിനു മുകളില്‍ നില്‍ക്കുന്ന ഒരു ചെറിയ ട്രൌസര്‍. കണ്ടിട്ട് ഒരു നോര്‍ത്ത് ഇന്ത്യന്‍ ലുക്ക്‌.
അവള്‍ ഇട്ടിരിക്കുന്ന വേഷം, അത്യാവശ്യ കാര്യങ്ങള്‍ മറച്ചിട്ടുണ്ട്‌, ചൂട് അനുഭവപ്പെടാന്‍ സാധ്യതയെ ഇല്ല, ഇഷ്ടം പോലെ പോക്കറ്റ്‌ ഉള്ളതുകൊണ്ട്, അവള്‍ക്കു തന്‍റെ എ ടി എം കാര്‍ഡ്‌ കയ്യില്‍ പിടിക്കേണ്ട, ഒക്കെ ശരി.
അവളുടെ മുന്നിലും എന്‍റെ പിറകിലും ആയി കുറെ ആണുങ്ങള്‍ നില്‍ക്കുന്നുണ്ട്. അവര്‍ ആരെങ്കിലും അവളെ നോക്കുന്നുണ്ടോ എന്നതായിരുന്നു എന്‍റെ പ്രശ്നം. ഇല്ല. ഓരോരുത്തരും അവരവരുടെ ഊഴം എത്താന്‍ കാത്തു നില്‍ക്കുന്നു, എന്നല്ലാതെ, അവളെ അവളുടെ വഴിക്ക് വിട്ടിരിക്കുന്നു.

ഞാന്‍ പൊടുന്നനെ എന്‍റെ വര്‍ഗ്ഗത്തിന്‍റെ കാര്യം ഓര്‍ത്തുപോയി. അടിപ്പാവാട എത്ര മുറുക്കി ഉടുക്കുന്നുവോ, അതിലാണ് സാരിയുടെ നില നില്‍പ്പ് എന്നറിഞ്ഞ ഞങ്ങള്‍ അത് മുറുക്കി, മുറുക്കി , കറുത്ത വര വീണു. 
അവിടെ കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്ന് കേട്ട് പേടിച്ചു നില്‍ക്കുമ്പോഴാണ് വടക്കെ ഇന്ത്യയില്‍ നിന്നും ചൂരിദാര്‍ ഞങ്ങളെ തേടി വന്നത്. 
നാട്ടുകാരും വീട്ടുകാരും എതിര്‍ത്തിട്ടും ഞങ്ങള്‍ പതുക്കെ അതിലോട്ടു കയറി. എന്നാലും അവിടെയും ഈ നാട പ്രശ്നം, -മുറുക്കല്‍ അത്രവേണ്ടെങ്കിലും- ബാക്കിയായി.
കൂടെ കേരളത്തിലെങ്കിലും അണിഞ്ഞേ മതിയാകൂ എന്ന ഷാള്‍, ബൈക്കിന്‍റെ ചക്രത്തിനിടയില്‍ കുരുങ്ങി,ഞങ്ങളില്‍ ചിലര്‍ ഇഹ ലോക വാസം വെടിഞ്ഞു. ബസ്‌ ചാര്‍ജ്ജിനുള്ള പണം കയ്യില്‍ തന്നെ പിടിക്കുക എന്ന അവസ്ഥയ്ക്കും ഒരു മാറ്റവും വന്നില്ല. 

എങ്കില്‍ അത്യാവശ്യം പോക്കറ്റ്‌ ഉള്ള, ഷാള്‍ വേണ്ടാത്ത, ജീന്‍സും ടോപ്പും ഇട്ടാലോ, എന്ന് ചിന്തിക്കുമ്പോഴേയ്ക്കും ഇരു കവിളിലും അടി കിട്ടി. കൂടെ, വീട്ടുകാരെ അടക്കം ചീത്തയും കേട്ടു. 

ഇനി, എന്നാല്‍, പോക്കറ്റ്‌ വേണ്ട. കോട്ടന്‍ ആയ ലഗ്ഗിങ്ങ്സ് ആയാലോ!
അതിനു നാടയും വള്ളിയും ഒന്നും വേണ്ട. ചൂരിദാറിന്‍റെ ബോട്ടം മാറ്റി, അതാക്കാം, എന്ന് കരുതേണ്ട താമസം , കണ്ടു, അതിടുന്നവരുടെ അച്ഛനേം, അപ്പൂപ്പനേം, ഭര്‍ത്താവിനേം ഒക്കെ ചീത്ത പറയാന്‍ തുടങ്ങിയ, ഓണ്‍ലൈന്‍ സുഹൃത്തുക്കളും നാട്ടുകാരും!

അങ്ങനെ ആകെ അനുവദിച്ചു കിട്ടിയ ചൂരിദാറില്‍ മുഴുവനായും ഇറങ്ങി നിന്ന്, ഷാളില്‍ ഒരു പുതപ്പിനെ പുന പ്രതിഷ്ടിച്ചു, വിയര്‍ത്തു കുളിച്ചു അങ്ങനെ നില്‍ക്കുമ്പോഴാ, ഇവിടൊരാള്‍--- ദൈവമേ— ലഗ്ഗിങ്ങ്സ് കണ്ടാല്‍ പോലും കണ്ട്രോള്‍ പോകുന്ന വര്‍ഗ്ഗത്തില്‍ പെട്ട ആരെങ്കിലും  ഇവളെ കണ്ടാല്‍!

പണം എടുത്ത ശേഷം പുറത്തേയ്ക്ക് പോകുന്ന അവളെ ആശ്വാസത്തോടെയും അല്പം അസൂയയോടെയും ഒന്ന് കൂടി ഉഴിഞ്ഞ ശേഷം ഉള്ളിലേയ്ക്ക് കയറാന്‍ ഒരുങ്ങിയതും,

“ഠപ്പേ” ---- ഒരടിയുടെ സൌണ്ട്!

തിരിഞ്ഞു നോക്കിയതും കണ്ടു , ഒരാള്‍ അവിടെ വീണു കിടക്കുന്നു. 
വീണു കിടക്കുന്ന ആള്‍ക്ക്, വീണ്ടും ഒരിടിയും, പിന്നൊരു തൊഴിയും കൊടുത്ത ശേഷം തന്‍റെ ബൈക്കും എടുത്ത്, അവള്‍ അവളുടെ വഴിക്ക് വിട്ടു.

മെല്ലെ അടുത്തു പോയി നോക്കി. പരിചയമുള്ള മുഖം! അതേ- അത് അയാളായിരുന്നു— ആര് , എന്ത് ഡ്രസ്സ്‌ ഇട്ടു എന്ന് നോക്കാനും തോണ്ടാനും അറിയുന്ന ഒരു മലയാളി. താന്‍ പഠിച്ചില്ലെങ്കിലും , മറ്റുള്ളവരെ  സദാചാരം പഠിപ്പിക്കുന്ന , നാട്ടുകാരുടെ, സുഹൃത്തുക്കളുടെ  സദാചാരത്തില്‍ സദാ- ചാരനായി പ്രവര്‍ത്തിക്കുന്ന, ഒരു സാദാ മലയാളി. പാവം ഒന്ന് ചെറുതായി തോണ്ടിയതിനാത്രേ  അവള്‍ ഇത്രേം വലിയ അടി കൊടുത്തത്! അഹങ്കാരി!

തിരക്കിനിടയില്‍ മാറിപ്പോയ ഷാള്‍ നേരെയാക്കി ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍ അവളോടുള്ള അസൂയ കൂടി, കൂടി വന്നു..  

               *  *  * 

36 comments:

 1. എന്നാലും എന്റെ മലയാളിയെ .....

  ReplyDelete
  Replies
  1. ഇതൊക്കെ --വെറുതെ ---
   നമ്മള്‍ ആള് ഡീസന്റ് അല്ലെ---

   Delete
 2. എവിടെയും ഒരു മലയാളി ടച്ച്‌ കാണും എന്നു പറയുന്നത് ഇതാണ്.
  സദാ-ചാരം വരുന്നവര്‍ (എവിടെയും നല്ലതുമുണ്ട് ചീത്തയുമുണ്ട് )

  ReplyDelete
  Replies
  1. നമ്മള്‍ സദാ "മറ്റുള്ളവരുടെ കാര്യത്തില്‍ ചാരന്മാരായി" അല്ലെ ജീവിക്കുന്നത് തന്നെ!

   Delete
 3. Replies
  1. അതേ-- പാവം-- ഇതൊക്കെ വെറുതെ പറയുന്നതാന്നേ-- അസൂയ--
   അഥവാ വല്ലതും ഉണ്ടായിട്ടുണ്ടെങ്കില്‍, ഒക്കെ അവളുടെ ഡ്രസ്സ്‌ന്‍റെ കുഴപ്പല്ലേ? അത് പക്ഷെ, നമ്മള്‍ മലയാളികള്‍ക്ക് മാത്രമേ കാണാന്‍ പറ്റൂ--

   Delete
 4. വായിച്ചു ...
  ഒരു കാര്യത്തെക്കുറിച്ച് മാത്രം പറാഞ്ഞു ഇത്തിരി വലിച്ചു നീട്ടി.
  കുഞ്ഞു കഥ എഴുതുമ്പോൾ അത് വേണോ ?
  കഥ ഇല്ല കഥ ആയി പോയി. ഇനിയും എഴ്ഴുതൂ അനിത

  ReplyDelete
  Replies
  1. സന്തോഷം പൈമാ--
   വലിച്ചു നീട്ടിയത്, മനപൂര്‍വ്വം ആണ്. ഇഷ്ടപ്പെട്ട വസ്ത്രം അണിയാനുള്ള മലയാളി പെണ്ണിന്‍റെ സ്വാതന്ത്ര്യ മില്ലായ്മ , എഴുതാന്‍ വേണ്ടിയാണ് സത്യത്തില്‍ ഈ പോസ്റ്റ്‌. അത് ഈ കഥയുടെ ഉള്ളില്‍ തിരുകിചേര്‍ത്ത് പറഞ്ഞതാണ്.

   Delete
 5. മലയാളി എന്നും മലയാളി തന്നെ

  ReplyDelete
  Replies
  1. അല്ല പിന്നെ-- മലയാളി ആരാ മോന്‍!

   Delete
 6. മലയാളിയെ കുറ്റം മാത്രം പറയാന്‍ വേറൊരു മലയാളി .
  സദാചാരക്കുഴല്‍ കൈയ്യില്‍ വഹിപ്പവര്‍
  കേവലം ഞരമ്പില്‍ രോഗം ബാധിച്ചവര്‍
  സംസ്കാര സമ്പന്ന മഹാബലി അനുചരര്‍
  കുഴല്‍ നോട്ടം മാറ്റുന്നു നയനാനന്തത്തിനായ് ...

  കുഴല്‍ക്കാഴ്ച്ച രോഗമായ് മാറിയ ഒരു ജനം
  മെയ്ക്കാഴ്ച കാണുവാന്‍ തിടുക്കം കൂട്ടുന്നു
  കരിഞ്ഞു വീഴുന്നു നറുമലര്‍ത്തണ്ടുകള്‍ ...
  കുറവല്ലേ ? ഇക്കാഴ്ച മലയാള നാട്ടിലായ് .....

  ReplyDelete
  Replies
  1. നല്ലോരോ വലിയ കവിത തന്നെ--
   സന്തോഷം --

   Delete
 7. ജന്മസ്വഭാവം തൂത്താല്‍ പോകുമോ!
  ആശംസകള്‍

  ReplyDelete
  Replies
  1. എവിടെ, തങ്കപ്പന്‍ ചേട്ടാ--

   Delete
 8. ഹും..!! ബാംഗ്ലൂരിലാണെന്ന് വെച്ചു മലയാളിക്കിട്ട് തന്നെ പണിയാന്‍ നിക്കല്ലേ..!! ഇങ്ങ് നാട്ടിലോട്ട് വരണ്ടതാ..ട്ടോ.. ;)

  ReplyDelete
  Replies
  1. നാട്ടിലുള്ള മലയാളികള്‍ക്കൊക്കെ ഏതോ CD കിട്ടിയതുകൊണ്ട്, അവര്‍ തല്‍ക്കാലം ഇതൊന്നും വായിക്കാന്‍ താല്പര്യം കാണിക്കില്ല, അക്കാകുക്ക--

   Delete
 9. നന്നായി എഴുതി

  ആശംസകള്‍

  ReplyDelete
 10. മലയാളി സദാ-ക്ഷാരം!
  നന്നായി അവതരിപ്പിച്ചിരിക്കുന്നു ഈ ആചാരം!!

  ReplyDelete
  Replies
  1. സദാ- ചാരപ്പണി (കള്ളത്തരം) ചെയ്യുന്നവരും ആണല്ലോ --

   Delete
 11. ഇത് ബാംഗ്ലൂര്‍ ആണോ അതോ ഫിലിപ്പൈന്‍സ് ആണോ എന്ന് തോന്നിപ്പോകാറുണ്ട് ചിലരെ കാണുമ്പോ....പ്രത്യേകിച്ച് ഈസ്റ്റ്‌ ഇന്ത്യന്‍സ്...
  ചുരിദാറും ജീന്‍സും ലെഗ്ഗിങ്ങ്സും ഒക്കെ സാധാരണവേഷം മാത്രമല്ലേ..

  ReplyDelete
  Replies
  1. സത്യമാണ്, പക്ഷെ, ലെഗ്ഗിങ്ങ്സ്നെ പറ്റിയാണ് ഈയ്യിടെ യായി മലയാളികള്‍ക്കിടയില്‍ (fb)കൂടുതല്‍ ചര്‍ച്ച .

   Delete
 12. Replies
  1. ഡോക്ടറെ കുറെയായല്ലോ കണ്ടിട്ട്? തിരക്കായിരുന്നോ? വന്നതില്‍ സന്തോഷം--

   Delete
 13. മലയാളി പുരുഷരെ അങ്ങിനെ അടച്ച് അതിഷേപിക്കേണ്ട കാര്യമില്ല... എന്‍റെ ചെറുപ്പത്തിലൊക്കെ ചില സമുദായത്തില്‍ പെട്ട സ്ത്രീകള്‍ മാറുമറക്കാറില്ല...അന്നൊന്നും യാതൊരു വിതത്തിലുള്ള സ്ത്രീ പീഡനം നടന്നതായി കേട്ടില്ല,,,പ്പിന്നെ പ്പിന്നെ കാലം മാറി കഥ മാറി.. വിത്തുഗുണം പത്തുഗുണം എന്ന രൂപത്തിലാണ് കേരള ജനതയുടെ സഞ്ചാരം....http://wwwachuspakalnakahathrngal.blogspot.ae/2012/11/blog-post.html

  ReplyDelete
  Replies
  1. എല്ലാ മലയാളി പുരുഷന്മാരും അങ്ങനെയല്ല--99% ആളുകളും നല്ലവരാണ്.

   Delete
 14. അത് 'ക്ഷ ' പിടിച്ചു.... :) ചാരന്മാരെ കൊണ്ട് വയ്യ...

  ReplyDelete
 15. ഓ...മൈ ഡിയര്‍ മല്ലൂ....

  ReplyDelete
 16. ചിലതിനോട് വിയോജിപ്പും , യോജിപ്പും അറിയിക്കുന്നു

  ReplyDelete
  Replies
  1. ഷാജു,നോ പ്രോബ്ലം--- അറിയാം, കുറച്ചു ജാസ്തിയാക്കി എഴുതിയാലേ, കുറച്ചെങ്കിലും മട്ടുല്ലവരിലെത്തൂ. അതുകൊണ്ടാ--

   Delete
 17. വസ്ത്രധാരണം ഓരോരുത്തരുടെയും ഇഷ്ടപ്രകാരം ചെയ്യാനുള്ള സ്വാതന്ത്ര്യം ഇന്ന് നിലവിലുണ്ട്. അതുകൊണ്ട് മാത്രം ആരും മോശക്കാരവുന്നില്ല.
  പിന്നെ പിച്ചുകയും, തോണ്ടുകയും ചെയ്യുന്നവര്‍ക്ക്, അത്, സെറ്റ്മുണ്ടായാലും ചൂരിദാര്‍ ആയാലും എല്ലാം കണക്കാ..
  ലെഗ്ഗിന്‍സ് കീ ജെയ്....

  നല്ല അവതരണം....ആശംസകള്‍..

  ReplyDelete
  Replies
  1. സത്യമാണ്--
   എന്തെങ്കിലും ഒപ്പിച്ചിട്ട് മറ്റെയാളുടെ വസ്ത്രത്തെ കുറ്റം പറയുന്നതൊക്കെ വെറുതെ-- സംസ്കാരം ഉള്ളവര്‍ക്ക് അങ്ങനെയൊന്നും ചെയ്യാന്‍ പറ്റില്ലാ- അഭിപ്രായത്തില്‍ സന്തോഷം--

   Delete
 18. താന്ക്സ്- MBA assignments--

  ReplyDelete
 19. വസ്ത്രധാരണം കൊണ്ട് ഒരു സ്ത്രീയെ കയറിപ്പിടിക്കുന്നത് ഒരിക്കലും ശരിയല്ല. പക്ഷെ ബിക്കിനി ഇട്ടോണ്ട് റോഡിൽ നടന്നാൽ അതിക്രമം ഉണ്ടാവാനും സാധ്യതയില്ലേ? വസ്ത്രധാരണ സ്വാതന്ത്ര്യം എന്നാൽ വൽഗർ ആയി വേഷം ധരിക്കാം എന്നാണോ?

  ReplyDelete
 20. paranja kadhathandhu nannayi. palakaryangalum chinthikkendathu. backi oru vivaranam pole. thankalude style oru vivarana reethiyilaanu.(athoru mosam reethiyaanennalla)
  Thankalkku manoharamaaya kadhakal ezhuthaan sadhikkum ....

  ReplyDelete