3/11/15

പെണ്ണുടല്‍


നടക്കുന്നുണ്ടവളിൽ
ഓരോരോ മാസത്തിലും
കുഞ്ഞില്ലയെങ്കിലുമോരോ
കുഞ്ഞു പ്രസവങ്ങൾ

ഓക്കാനമുണ്ടവൾക്ക്
നോവേറെയുണ്ടവൾക്ക്
ആലസ്യമുണ്ടവൾക്ക്
ആരോരുമറിയാത്ത
ആധിയുമുണ്ടവൾക്ക്

മൂന്നുനാള്‍ വിശ്രമം
എന്ന് വിധിച്ചിട്ടും
നടുവൊന്നു ചായ്ച്ചിടാന്‍
പാതിരാവാകണം
ജോലിയിന്നകത്തും
പുറത്തുമുണ്ടേ....

പ്രാതല് ശരിയില്ല
കൂട്ടാന് ഉപ്പില്ല
ചപ്പാത്തി റൌണ്ടില്ല
പാലിന് രുചിയില്ല
കുറ്റങ്ങള്‍ കുറവില്ല
വീട്ടുകാര്‍ മൊത്തം
പിണക്കത്തിലായ്
ഓഫീസിലോ ബോസ്സ്
കണ്ണുരുട്ടി!

കൂടുതല്‍ ഉള്ളത്
സങ്കടം മാത്രമാ
ണെന്നറിഞ്ഞിട്ടും
ചിരിക്കാന്‍ ശ്രമിച്ചവള്‍
അമ്മയായ് മാറി- തന്‍
ജീവിതം ധന്യമായ്
തീര്‍ന്നതിന്‍ കാരണവും 
ഈ സങ്കടം!

7 comments:

 1. കവിത നന്നായിട്ടുണ്ട്

  ReplyDelete
 2. വായിച്ചു.നന്നായിട്ടുണ്ട്‌.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. കവിത നന്നായിട്ടുണ്ട് ... താഴെ കൊടുത്ത ഫോട്ടോ... എന്തോ അരോജകമായി തോന്നി ....

  ReplyDelete
 5. സര്‍വംസഹ!

  ReplyDelete
 6. കവിത നന്നായിട്ടുണ്ട്

  ReplyDelete