3/27/15

മീനുകള്‍


മീനിനെ പിടിക്കാന്‍
പല വഴികള്‍ ഉണ്ട്.
വീശു വല, കോര് വല
ചൂണ്ട,പിന്നെ
ചില മൂര്‍ച്ചയേറിയ
നീളമുള്ള വാളുകള്‍,
അങ്ങനെ അങ്ങനെ അങ്ങനെ ..

കരയ്ക്ക്‌ പിടിച്ചിട്ട മീനുകള്‍
പിടഞ്ഞു കൊണ്ടിരിക്കും.
അത്, പിടിച്ച നിങ്ങളോടുള്ള
ഇഷ്ടക്കുറവുകൊണ്ടല്ല
ശല്യമുണ്ടാക്കാനുമല്ല.
ജീവന്‍  നില നിര്‍ത്താന്‍
വെള്ളം കൂടിയേ തീരൂ.

വെള്ളം കണ്ടാലുടനെ
കുതിച്ചു  ചാടുന്നത്
ആരും പറഞ്ഞു കൊടുത്തിട്ടല്ല.
അതൊരു  ജന്മ വാസനയാണ്.

ഒന്നുകില്‍  മീനുകളെ
വെള്ളത്തിലലയാന്‍ വിടുക.
പിടിക്കുകയാണെങ്കില്‍
ഉടനെ കൊന്നു
കറി വയ്ക്കുക.

Anitha Premkumar​

5 comments:

  1. ബെർളിയും,ഇടിവാളും,എച്മുവും ഒരേ സമയം കണ്ണു മഞ്ഞളിപ്പിച്ചതു കൊണ്ടാണോന്നറിയില്ലല്ലൊ ഒന്നും മനസിലായില്ല.

    ReplyDelete
  2. മീന്‍പിടുത്തക്കാര്‍ വലയുമല്ലോ!
    ആശംസകള്‍

    ReplyDelete