2/26/15

സ്വപ്നം അഥവാ ജീവിതം

ഞാനൊരു മനോഹരമായ സ്വപ്നം
കണ്ടുകൊണ്ടിരിക്കുകയാണ്.
സ്വപ്ന ലോകത്തിലെ കണക്കനുസരിച്ച്
വര്‍ഷങ്ങളായി.
കൂടെ നിങ്ങളും ഉണ്ട് .

ഇനി എത്ര വര്ഷം കാണാം?
അറിയില്ല.
എന്നാലും ഉറക്കമുണരുമ്പോള്‍
ഇതൊക്കെ ഓര്‍മ്മയുണ്ടാകുമോ?
അതും അറിയില്ല.

അല്ലെങ്കിലും നമുക്കൊക്കെ എന്തറിയാം?

സ്വപ്നം അവസാനിച്ചാല്‍ അറിയാം,
ശരിക്കും ഞാന്‍ ആരായിരുന്നു എന്ന്!


അന്ന് കൂടെയുള്ളവരോട് പറഞ്ഞു  ചിരിക്കാന്‍
ഈ സ്വപ്നത്തിലെ ഒരു കണികയെങ്കിലും
മധുരമുള്ളോരു ഓര്‍മ്മയായി,
മാഞ്ഞു പോകാതെ,
എന്നില്‍ ബാക്കിയായെങ്കില്‍!


മാറി നിന്ന് കാണാം, ആസ്വദിച്ചു കാണാം
സ്വപ്നം കഴിഞ്ഞുള്ള കാലം എങ്ങനെയെന്നറിയില്ലല്ലോ!


***********************************

6 comments:

 1. ഒരു സ്വപ്നം അവസാനിച്ചാല്‍ വേറൊന്നിലേക്ക് കടക്കാ‍ാം. അതെന്തായിരിക്കുമെന്ന് മാത്രം ആര്‍ക്കും അറിയില്ല. കണ്ടവര്‍ പറയാനും വരില്ല

  ReplyDelete
  Replies
  1. അജിത്തെട്ടാ-- സത്യം--

   Delete
 2. സ്വപ്നം കഴിഞ്ഞുള്ള കാലം ഇല്ലല്ലോ.
  പുതു സ്വപ്നങ്ങളാണ് ജീവിക്കാനുള്ള ശക്തി നല്‍കുന്നത്.

  ReplyDelete
  Replies
  1. സ്വപ്നം കഴിഞ്ഞുള്ള കാലം ഉണ്ടെങ്കിലോ? അതെങ്ങനെ ആയിരിക്കും, അന്ന് ഇതൊക്കെ ഓര്‍മ്മയുണ്ടാകുമോ, എന്നൊരു ചിന്ത--- നന്ദി--

   Delete