11/14/12

പ്രശ്ന പരിഹാരം




  അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍







 കട്ടുറുമ്പും ചോണനുറുമ്പും  പ്രണയത്തിലായി
ചോണന്‍ ചോദിച്ചു, പെണ്ണെ , നമുക്ക് ഒളിച്ചോടിയാലോ?
കട്ടുറുമ്പ് പറഞ്ഞു, വേണ്ട ചേട്ടാ, വേണ്ട.
ചോണന്‍ പിന്നെയും," എന്നെ നിനക്ക് ഇഷ്ടമല്ലേ?"
ഇഷ്ടമാണ് നൂറുവട്ടം എന്ന മറുപടി കേട്ട് അവന്‍ പറഞ്ഞു,
എങ്കില്‍ നമുക്ക് കല്ല്യാണം കഴിക്കാം,
വീട്ടുകാര്‍ അറിഞ്ഞു തന്നെ.


 കട്ടുറുമ്പിന്‍റെ വീട്ടുകാര്‍ പറഞ്ഞു,
"അന്യ ജാതി നമുക്ക് വേണ്ട മോളെ"
ചോണന്‍റെ വീട്ടുകാര്‍ പറഞ്ഞു,
"കറുത്ത  പെണ്ണിനെ നിനക്ക് വേണ്ട കുട്ടാ"

രണ്ടു  പേരും ചേര്‍ന്നിരുന്നാലോചിച്ചു,
ഉത്തരം കിട്ടിയില്ല.
മാറിയിരുന്നാലോചിച്ചു.
കിട്ടിപ്പോയ്, കിട്ടിപ്പോയ്, കട്ടുറുമ്പ് പറഞ്ഞു.
എന്താണെന്ന്ചോണനും ചോദിച്ചു.

നമുക്ക് നമ്മുടെ ജാതിയില്‍ നിന്നുതന്നെ,
കല്ല്യാണം കഴിക്കാം.
ഉത്തരം കേട്ടപ്പോള്‍ ചോണന്‍ ചിരിച്ചു.
ഞാന്‍ കണ്ട ഉത്തരവും അതുതന്നെയായിരുന്നല്ലോ.

അവര്‍  സന്തോഷത്തോടെ പരസ്പരം ഉമ്മ നല്‍കി.
പിന്നെ ബൈ ബൈ പറഞ്ഞു പിരിഞ്ഞു.

                            -----------------------------------------------

                               










5 comments:

  1. ഇതുപോലുള്ള പ്രശ്നപരിഹാരം കണ്ടെത്തുന്ന പ്രണയിതാക്കള്‍ കൂടി വരുന്നു....നമ്മുടെ നാട്ടില്‍..


    കോളേജ്‌ പ്രണയങ്ങള്‍ പലതിന്റെയും അവസാനം ഇത് തന്നെ....അല്ല ഈ ചോണനുറുബിനും കട്ടുറുബിനും ഇതൊന്നും തുടങ്ങിയപ്പോ അറിയില്ലായിരുന്നോ ആവോ...

    സദാചാര കേരളം നീണാള്‍ വാഴട്ടെ!!!

    ReplyDelete
  2. വായിച്ചിട്ട് ഒരു അഭിപ്രായം പറയണേ

    ReplyDelete
  3. എത്ര പെട്ടെന്ന് പ്രശ്ന പരിഹാരം ഉണ്ടായി..
    കുഞ്ഞുങ്ങൾക്ക്‌ കേൾപ്പിക്കാനുതകുന്ന കഥ..
    ആശംസകൾ ട്ടൊ..!

    ReplyDelete
  4. ലിതാണ് പ്രശ്നം , പ്രണയ പ്രശ്നം

    ആശംസകൾ

    ReplyDelete
  5. പ്രേമത്തിന്റെ അവസാനം ഇങ്ങിനെയൊരു പരിഹാരം ഉണ്ടാകുമോ ?

    ReplyDelete