1/6/14

ഈ പുതു വര്‍ഷത്തിലെങ്കിലും!

ഈ പുതു വര്‍ഷത്തിലെങ്കിലും!
            
                                                               കവിത : അനിത പ്രേംകുമാര്‍മനോഹരമായ
വര്‍ണ്ണ ക്കടലാസ്സുകൊണ്ട്
പൊതിഞ്ഞു വച്ച 
മനസ്സിനെ നോക്കി
ആളുകള്‍ പറയുന്നു
നല്ല കുട്ടി,
നിഷ്കളങ്കന്‍.

പൊതിയാനറിയാതെ
തുറന്നുവച്ച
മനസ്സിനെ നോക്കി
അവര്‍ തന്നെ പറയുന്നു.

കലഹപ്രിയന്‍
വായ്‌ നോക്കി
പ്രണയിക്കുന്നവന്‍
കാമിക്കുന്നവന്‍
ഒളിഞ്ഞു നോട്ടക്കാരന്‍
താന്തോന്നി
തന്നിഷ്ടക്കാരന്‍
ഛീ-- വൃത്തികെട്ടവന്‍

ഒരു കഷ്ണം
വര്‍ണ്ണക്കടലാസുകൊണ്ട്
ഒന്ന് പൊതിയാമോ?
ഈ പുതു വര്‍ഷത്തിലെങ്കിലും,
പൊതിയാനറിയാത്ത
ഒളിക്കാനറിയാത്ത
കപടതയില്ലാത്ത
തുറന്ന  മനസ്സുകളെ-

            *  *  *