6/26/15

സ്വപ്‌നങ്ങൾഅദൃശ്യമായ
ഒരാവരണം
എന്നെ മുഴുവനായും
പൊതിഞ്ഞിരിക്കുന്നു.

അതിനുള്ളിൽ
ഞാൻ സുരക്ഷിതയാണ്

പുറത്തു മഞ്ഞുപെയ്തതും
മഞ്ഞുമാറി മഴവന്നതും
പിന്നെയത് വെയിലായി
മാറിയതും
ഞാനറിഞ്ഞിരുന്നു.
ഞാനതൊക്കെ
ആസ്വദിച്ചിരുന്നു,
നീ കാണാതെ.

നീ എന്നെ കാണുന്നത്
എന്നിൽ ലജ്ജയുണ്ടാക്കി
അതുകൊണ്ട്
അതുകൊണ്ട്മാത്രം
ഞാനിതിനുള്ളിൽ
ചുരുണ്ടുകൂടി.

ഇനിയുമിതു തുടർന്നാൽ
കാത്തിരിപ്പിന്
വിരാമമിട്ടു
നീ എന്നെ
ഉപേക്ഷിച്ചുപോകും
എന്ന് ഞാൻ ഭയക്കുന്നു

എന്നിട്ടും, എന്നിട്ടും
ഈ ആവരണം
അറുത്തുമാറ്റാൻ
എന്റെ കൈയ്യൊട്ടും
അനങ്ങുന്നുമില്ല

നിനക്ക് വല്ലാതെ
മടുക്കുന്നുവല്ലേ?
അറിയാം, പക്ഷേ
ഞാനിങ്ങനെയായിപ്പോയി
അഥവാ
എനിക്കിനി മാറാൻ വയ്യ

അതും പറഞ്ഞവൾ
തന്റെ അദൃശ്യമായ
പുതപ്പിനുള്ളിലേക്ക്
ചുരുണ്ട് ചുരുണ്ട്ചുരുണ്ട് കൂടി.

അവസാനം
അവളും അദൃശ്യയായി
അവളുടെ സ്വപ്നങ്ങൾ മാത്രം
അവളെ വിട്ടു
പുറത്തു വന്നു
നൃത്തമാടാൻ തുടങ്ങി

-----------------------------

5 comments:

 1. ....നല്ല വരികള്‍ .....സ്വപ്നങ്ങള്‍ക്കുള്ളില്‍ ഞാന്‍ അദൃശ്യയായിരുന്നു എന്ന്

  ReplyDelete
 2. സുരക്ഷിതസ്വപ്നങ്ങള്‍

  ReplyDelete
 3. അദൃശ്യമ പുതിപ്പിനുള്ളില്‍ പുറത്തു വരിക ....
  അപ്പോള്‍ പുതിയ പുലരികള്‍ കാണാം.... നേരെഴുത്ത് നന്നായി....
  ഓരോ പുലരിയും പുതു പ്രതീക്ഷകളാകട്ടെ.... ആശംസകൾ

  ReplyDelete
 4. സ്വപ്നങ്ങളുടെ നൃത്തം
  ആശംസകള്‍

  ReplyDelete
 5. ഈ വരികളെനിയ്ക്ക് കടമെടുക്കാന്‍ തൊന്നുന്നു..

  ReplyDelete