പ്രിയനേ
കാത്തിരിപ്പിനൊടുവിൽ
ഒരുനാൾ ഞാൻ വരും
അന്ന് നീയെന്നെ
തിരിച്ചറിയാൻ
നീ കണ്ടു മോഹിച്ച
ദേഹമല്ല,
പകരം
നിന്‍റെ പ്രണയം
അലിയിച്ചു ചേർത്ത
ആത്മാവ്
ഞാൻ നിനക്ക്
കാട്ടിത്തരും
അതിൽ നിന്നും
നിന്റെ കാണാതെപോയ
ഒരംശം
നീ അരിച്ചെടുത്ത്കൊൾക.
എന്നിട്ട് നീ
പൂര്ണ്ണതയിലെക്ക്
പതുക്കെ പതുക്കെ
നടന്നു ചെല്ലുക
അവിടെഎത്തുമ്പോൾ
നീ അറിയും,
പൂർണ്ണതയിൽ
നീയെന്നുംഞാനെന്നും
രണ്ടു പദങ്ങൾ
അന്യമെന്ന്
നിന്നിൽ ഞാനും
എന്നിൽ നീയും
ഉണ്ടായിരുന്നു എന്ന്
* * * * *
പൂര്‍ണ്ണതയിലേക്കുള്ള യാത്രയിൽ നീയും ഞാനുമുണ്ട്.......പൂര്‍ണ്ണതയില്‍ എത്തുമ്പോള്‍ നാം മാത്രമേ ഉള്ളൂ...... മനോഹരമായി..... ആശംസകൾ.....
ReplyDeleteഇതും കൊള്ളാം
ReplyDeleteഅഹംബ്രഹ്മാസ്മി
ReplyDeleteആശംസകള്‍