സ്നേഹപ്പൂക്കൾ
----------------------------
ഇഷ്ടം കൂടുമ്പോള്‍
വിശ്വാസം കൂടും ...
വിശ്വാസം കൂടുമ്പോള്‍
തുറക്കപ്പെടുന്നത്
വീടിന്റെ വാതിലുകളല്ല
മനസ്സിന്റെ വാതിലുകളും
ജനാലകളുമാണ്
പതുക്കെ , പതുക്കെ
നനുത്ത കര്ട്ടനുകളും
മാറ്റപ്പെടുന്നു
സ്നേഹമാകുന്ന
പ്രാണവായു
അകത്തേയ്ക്ക്
പ്രവേശിക്കുമ്പോള്‍
മനസ്സും ശരീരവും
കോള്‍മയിര്‍ കൊള്ളുന്നു
എന്നിട്ടുമവസാനം
കാറ്റ് വന്നു
തിരിച്ചുപോയി
ഇലകളോടു പറയും..
അയ്യേ... പൂജാമുറി
എന്തലങ്കോലം
അടുക്കള തീരെ
വൃത്തിയില്ല
മുറ്റം തൂത്തിട്ട്
ദിനങ്ങളായി
കിടക്ക വിരികള്‍
മാറ്റാറെഇല്ല
മുറികളോ, നിന്ന്
തിരിയാനിടമില്ല
ഇനിയിത് തുറക്കില്ല
എന്ന് കരുതും
ആരെയും കടത്തില്ല
എന്നു പറയും
എന്നിട്ടുംവീണ്ടും
സ്നേഹപൂക്കളുമായി
ഇനിയുമൊരാൾ
വന്നു വാതിലിൽ
മുട്ടുമ്പോൾ
മലര്ക്കെ തുറക്കുന്നു
മനസ്സിന്റെ വാതിൽ
സ്നേഹപ്പൂക്കൾ
നിഷേധിക്കുന്നതെങ്ങനെ?
* * * * * * *
ReplyDeleteഎന്നിട്ടുംവീണ്ടും
സ്നേഹപൂക്കളുമായി
ഇനിയുമൊരാൾ
വന്നു വാതിലിൽ
മുട്ടുമ്പോൾ
മലര്ക്കെ തുറക്കുന്നു
മനസ്സിന്റെ വാതിൽ
തുറന്ന വാതിലില്‍ കൂടി ഒരുപാട് സ്നേഹപൂക്കള്‍ കടന്നു വരട്ടെ എന്നാശംസിക്കുന്നു......
സൂര്യവിസ്മയത്തിലേക്ക് സ്വാഗതം... വരിക
സ്നേഹപ്പൂക്കള്‍ നിഷേധിക്കുന്നവരെത്രയുണ്ടെന്നോ!! നമുക്കാണതൊന്നും കഴിയാത്തത്
ReplyDelete