എനിക്ക് നിന്നോട്
ഏറെ ഇഷ്ടം തോന്നിയത്
നീ എന്നെ മടുപ്പില്ലാതെ
കേൾക്കുന്നത് കൊണ്ടാണ്
എന്നിട്ടും
നിനക്ക് പറയാനുള്ളത്
കേൾക്കാൻ
എനിക്ക് കർണ്ണങ്ങൾ
ഇല്ലാതെ പോയി
നിന്നെ അറിയാൻ
കണ്ണുകൾ ഇല്ലാതെ പോയി
അങ്ങനെ ഞാനൊരു
റേഡിയോ ആയി
കണ്ണുകൾ ഇല്ലാത്ത
കാതുകൾ ഇല്ലാത്ത
കാഴ്ച അറിയാത്ത
കേൾവി അറിയാത്ത
സുന്ദരൻ റേഡിയോ
* * * * * * * *
അന്ധ ബധിര മകനായ റേഡിയോ....... രസകരമായ ചിന്തകള്‍.......ആശംസകൾ......
ReplyDeleteകൂടെ കൂടുന്നു......
ReplyDeleteഎല്ലാമുണ്ടായിട്ടും റേഡിയോ പോലെ ആകുന്ന ചിലരുടെ ലോകത്ത് ഒരു പാവം റേഡിയോ...
ReplyDeleteകേട്ടുകൊണ്ടേയിരിക്കൂ!
ReplyDeleteആശംസകള്‍