വഴിമാറി ഒഴുകിയാലും
പുഴചെന്നു ചേരുന്നത്
കടലിന്റെ ആഴങ്ങളിൽ
അത്,
മറ്റൊരു ലക്ഷ്യം
സ്വപ്നം കാണാനുള്ള
പുഴയുടെ കഴിവില്ലായ്മയോ
അതോ
ലക്ഷ്യത്തിലെക്കെത്താൻ
മാര്ഗ്ഗമറിയാഞ്ഞിട്ടോ?
രണ്ടുമല്ല
പ്രപഞ്ചത്തിനൊരു
താളമുണ്ട്
നിന്നാലേ, എന്നാലെ
മാറ്റുവാൻ
കഴിയാത്ത
ഒരു
നിശ്ശബ്ദ താളം
----------------------------
ആ താളത്തെ ഇന്ററപ്റ്റ് ചെയ്യാതിരുന്നാല്‍ ഭദ്രം
ReplyDeleteതീര്‍ച്ചയായും.... സ്വയം മാറ്റാന്‍ കഴിയാത്തതാണ് പ്രകൃതി നിയമം ..... പക്ഷേ മനുഷ്യന് അതിനെ തരണം ചെയ്യാനുള്ള കഴിവുണ്ട് എന്നാണ് ....എളിയ നിഗമനം.... നല്ലെഴുത്തിന് ആശംസകൾ....
ReplyDeleteതാളംതെറ്റിപ്പിക്കുമ്പോള്‍ വാശിയും ഏറുന്നു!
ReplyDeleteആശംസകള്‍