11/28/12

നല്ലൊരു നാളെ



    അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍





                                 


മാന്യതതന്‍  മൂടുപട മണിഞ്ഞോരിവര്‍
മാനവും സ്നേഹവും തൂക്കിവില്‍ക്കുന്നവര്‍
ചോരയും  വെള്ളവും വേര്‍തിരിച്ചറിയാത്ത,
രാക്ഷസ ജന്മവും പേറി, ജീവിക്കുവോര്‍ .


അമ്മയെ , പെങ്ങളെ , കണ്ടാലറിയാത്ത,
അറിഞ്ഞാലുമറിഞ്ഞെന്ന ഭാവം നടിക്കാത്ത,
കാമ വെറി പൂണ്ട,  കാഴ്ചകള്‍ മങ്ങിയ,
മാനുഷക്കോലങ്ങള്‍  വാഴുന്നതിവിടെയോ?


പീഡനത്തിന്നിരയായൊരു പൈതലെ,
കാണുവാന്‍  തിക്കി ത്തിരക്കുന്ന നാട്ടുകാര്‍,
പീഡിത യായൊരു കുഞ്ഞു പെണ്‍കുട്ടിയ്ക്ക് ,
പിന്നെയുംപീഡനം, നാട്ടുകാര്‍ തന്‍ വക.

എല്ലാര്‍ക്കുമമ്മയുണ്ടല്ലാര്‍ക്കും പെങ്ങളും.
ആരുമില്ലാതെ ജനിക്കുന്നതില്ലാരും!
എന്നിട്ടുമെങ്ങനെ തോന്നുന്നു, മക്കളെ ,
മാനം പറിച്ചെടു ത്തോടിമറയുവാന്‍?

സ്വന്തം സഹോദരനെന്നറിയാതെയാ
-ണര്‍ജുനന്‍ കര്‍ണ്ണനെ കൊന്നതെന്നാകിലും,
എല്ലാമറിഞ്ഞിട്ടും, കൊല്ലുന്നു നാമിന്നും
പാര്‍ട്ടിയ്ക്ക് വേണ്ടിയാണെന്നൊരു ന്യായവും!

എന്തിനായിട്ടുനാം - മതങ്ങളുണ്ടാക്കിയ-
തെന്തിന്നു വേണ്ടിനാം പാര്‍ട്ടികളുണ്ടാക്കി,
എല്ലാം മനുഷ്യനു, നേര്‍വഴി കാട്ടുവാന്‍,
എന്നിട്ടുമെന്തേ, അത്, ജയിലിലേക്കെത്തുന്നു?


നേര്‍വഴി കാട്ടുവാന്‍ ത്രാണിയില്ലാത്തവര്‍,
നേരുകള്‍ ചൊല്ലുവാന്‍ ധൈര്യമില്ലാത്തവര്‍.
നേതൃ സ്ഥാനങ്ങളെ കൈമാറിയെന്നിട്ടു,
നല്ലവര്‍ വന്നെങ്കില്‍ , നേടിടാം നല്ലൊരു നാളെയെ .




---------------------------------------------------------



10 comments:

  1. ആനുകാലികം ,,,ഇടയ്ക്കു അര്‍ജുനന്‍ കര്‍ണ്ണന്‍ നല്ല ഉപമ,,,ആശംസകള്‍.

    ReplyDelete
  2. സ്വന്തം സഹോദരനെന്നറിയാതെയാ
    -ണര്‍ജുനന്‍ കര്‍ണ്ണനെ കൊന്നതെന്നാകിലും,
    എല്ലാമറിഞ്ഞിട്ടും, കൊല്ലുന്നു നാമിന്നും
    പാര്‍ട്ടിയ്ക്ക് വേണ്ടിയാണെന്നൊരു ന്യായവും!

    അതിനങ്ങനൊരു ന്യായൂണ്ടോ ? മഹാഭാരതം വായിക്കാത്തോണ്ടതറിയില്ല. ഇന്നത്തെ കേരളത്തിനെ ശരിപ്പകർപ്പ് ശക്തമായവതരിപ്പിച്ചു.
    ആശംസകൾ.

    ReplyDelete
  3. സ്വന്തം സഹോദരനെന്നറിയാതെയാ
    -ണര്‍ജുനന്‍ കര്‍ണ്ണനെ കൊന്നതെന്നാകിലും,
    എല്ലാമറിഞ്ഞിട്ടും, കൊല്ലുന്നു നാമിന്നും
    പാര്‍ട്ടിയ്ക്ക് വേണ്ടിയാണെന്നൊരു ന്യായവും!

    അതിനങ്ങനൊരു ന്യായൂണ്ടോ ? മഹാഭാരതം വായിക്കാത്തോണ്ടതറിയില്ല. ഇന്നത്തെ കേരളത്തിനെ ശരിപ്പകർപ്പ് ശക്തമായവതരിപ്പിച്ചു.
    ആശംസകൾ.

    ReplyDelete
  4. "നല്ലവര്‍ വന്നെങ്കില്‍ , നേടിടാം നല്ലൊരു നാളെയെ ...."

    പ്രതീക്ഷയോടെ കാത്തിരിക്കാം അല്ലേ?

    ReplyDelete
  5. കാലികമായ രചന..നാം നമ്മോടുതന്നെ നടത്തുന്ന ധര്‍മ്മയുദ്ധത്തില്‍ ജയിക്കേണ്ടത് നമ്മില്‍ നിന്നു തന്നെ.നല്ല വരികള്‍ ആശംസകള്‍

    ReplyDelete
  6. നല്ല ആശയം, നന്നായി പറഞ്ഞു

    ReplyDelete
  7. prarthikkam nallaru nalekkuvendi naamukku ellavarkum

    ReplyDelete
  8. നല്ല ആശയമുള്ള കവിത , എനിക്കു വളരെ വളരെ ഇഷ്ട്ടപ്പെട്ടു

    ReplyDelete
  9. താളം ഉള്ള അതിലേറെ ആശയമുള്ള ഒരു കവിത

    ReplyDelete