1/8/16

ഭൂമിയുടെ അവകാശികൾ


പാമ്പ് നമ്മെ കടിക്കാതിരിക്കാൻ
തിരിഞ്ഞു നിന്ന് കടിക്കുമോ നമ്മൾ ?

ഓന്നുകിലൊഴിവാക്കി തിരിഞ്ഞു നടക്കും
അല്ലെങ്കിൽ വടിയാലടിച്ചു കൊല്ലും

പാമ്പിനെ പാമ്പിന്റെ വഴിക്ക് വിടുക
വിഷദന്തം നമുക്കില്ലവയ്ക്കുണ്ട്

തിരിഞ്ഞു കടിച്ചിട്ട് കാര്യമില്ല
തിരിച്ചു കിട്ടാത്ത ജീവനല്ലേ ?

ജീവിതയാത്രയിലുടനീളം കാണാം
വിഷമുള്ള കരിമൂർഖനണലികളെ

അടിച്ചുകൊല്ലാനെളുപ്പമാണ്
വേണ്ട, അവരുമീ ഭൂമിക്കവകാശികൾ

---------------------------------
അനിത പ്രേംകുമാർ

2 comments:

  1. അടിച്ചുകൊല്ലാനെളുപ്പമാണ്
    വേണ്ട, അവരുമീ ഭൂമിക്കവകാശികൾ

    കൊള്ളാംട്ടോ...
    ഭൂമിയുടെ അവകാശികൾ.. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഒരു കഥയാണ്.. ഇത്തിരി ബല്ല്യ മൊഞ്ചുള്ള ഒരു കഥ..

    ReplyDelete