കവിത
കണിക്കൊന്ന,
ഒറ്റക്കാലിലും,
പൊരിവെയിലത്തും,
ചുറ്റും തീയ്യിലും,
പൊള്ളും തപം ചെയ്തു.
ഭഗവാന്‍ പ്രീതനായ്
"എന്ത് വരം വേണം?"
താണു വണങ്ങി,
തൊഴുതു മൊഴിഞ്ഞവള്‍
"എന്‍റെ മനോഹരമായ
കാര്‍കൂന്തലലങ്കരിക്കാന്‍
സ്വര്‍ണ്ണ പൂങ്കുലകള്‍!
അത് മാത്രമാണാഗ്രഹം"
"അങ്ങനെയാകട്ടെ"
എന്നരുളീ ഭവാന്‍.
ഓരോ വിഷുക്കാല
മെത്തി നോക്കുമ്പോഴും
സ്വര്‍ണ്ണ പ്പൂങ്കുല ചൂടി,
മനോഹരി, സുന്ദരി.
നമ്മളും ചെല്ലുന്നു,
ഒരുകുല പ്പൂവിനായ്--
* * * * *
വിഷു നേരത്തെ എത്തിയെന്നു തോന്നുന്നു.
ReplyDeleteപൂക്കളില്‍ ഒരു മാസ്മരിക പ്രത്യേകതയാണ് കൊന്നപ്പൂവിന്റെത്.
ശരിയാ, മനം നിറയുന്ന കാഴ്ച!
Deleteമഞ്ഞക്കണിക്കൊന്നയും
ReplyDeleteനല്ല കവിതയും
കണിക്കൊന്ന നന്മയുടെ മലർ
ReplyDeleteഅങ്ങിനെ ഒരു ഐതിഹ്യം ഇതിനു പിന്നിലുണ്ടോ ??? അതോ ഭാവനയോ ??
ReplyDeleteഭാവനയാണെ-----------
Deleteഎത്ര കണ്ടാലും മതി വരാത്ത കാഴ്ച
ReplyDeletevishnu varavaayi alle
ReplyDeleteകണിക്കൊന്ന പൂത്തു നിൽക്കുന്നതു കാണുമ്പോൾ തന്നെ ചുണ്ടിൽ ഒരു മന്ദസ്മിതത്തോടെയല്ലാതെ അതിനെ നോക്കി നിൽക്കാനാവില്ല.
ReplyDeleteനല്ല കവിത.
ആശംസകൾ...
വിഷു വിളിച്ചോതിത്തരുന്ന വരികളും ഗ്രാമീണ വർണവും നിറഞ്ഞ ഒരു കുഞ്ഞിക്കവിത..നല്ലത്.
ReplyDeleteസ്വർണപ്പൂക്കുലകൾ
ReplyDeleteമനോഹരം. വിഷുവിന്റെ ഓർമ്മകൾ, ഒരു പിടി കൊന്നപ്പൂക്കൾ തന്നെ..
കവിത നന്നായിട്ടുണ്ട്.....
ReplyDeleteകൊന്ന അവളുടെ മുടിയിലണിയിക്കാൻ തപം ചെയ്തു നേടിയ സ്വർണ്ണവർണ്ണ പൂക്കൾ...
ഒരിതളില്ലാതെ അടർത്തിയെടുത്ത് നമ്മൾ അവളെ വിവസ്ത്രയാക്കുന്നു.. വിഷു കണിക്കു വേണ്ടി....വിവസ്ത്രയായ അവളെ നമ്മൾ കാണാറുണ്ടോ അല്ല നോക്കാറില്ല....വീണ്ടും നമ്മുടെ കണ്ണുതുറക്കാൻ അവൾ ഋതുമതിയായ് പൂത്തുലയണം..
"വിഷു ആശംസകൾ"
നല്ല കവിത
ReplyDeleteആശംസകള്‍
നല്ല കവിത
ReplyDeleteആശംസകള്‍