1/8/16

സ്ത്രീ




സ്ത്രീ
---------
അവൾക്ക്
അണിയറ 
മതിയായിരുന്നു

അരങ്ങത്തേയ്‌ക്കവളെ
പിടിച്ചിട്ടപ്പോഴും
സ്വയമേവ
വന്നണഞ്ഞപ്പോഴും
പാടുപെടുകയായിരുന്നവൾ
അന്നും, ഇന്നും.

അണിയറയിൽ
നിങ്ങളെയൊരുക്കി
സംഭാഷണങ്ങൾ
പഠിപ്പിച്ചു
അരങ്ങിൽനിങ്ങൾക്ക്
തെറ്റുമ്പോൾ
ഉന്തുന്തു ന്തുന്തുന്തു
ന്താളെയുന്ത്
എന്ന് പറഞ്ഞു നിങ്ങളെ
വിജയത്തിലേറ്റുക

അതായിരുന്നെവളുടെ
ജീവിത ലക്ഷ്യം.

ഇന്ന് ,
അരങ്ങിൽ
നിറഞ്ഞാടുന്നു
എന്ന് മറ്റുള്ളോർക്ക്
തോന്നുമ്പോഴും

നഷ്ടപ്പെട്ട
അണിയറയുടെ
സ്വകാര്യത തേടുന്നു,
അവളും,
അവളുടെ ചിന്തകളും
പിന്നക്ഷരങ്ങളും

നിയോഗം
അവിടെയായിരുന്നു
അരങ്ങത്തായിരുന്നില്ല

തളരുന്നവൾ
എന്നിട്ടും
തുടരുന്നവൾ

അണിയറ ജോലിക്ക്
കൂലിയില്ല!
അത് ചെയ്യുന്ന പെണ്ണിന്
പേരുമില്ല!
-----------------------------
അനിത പ്രേംകുമാർ

1 comment:

  1. ആശംസകൾ..
    വെറും പെന്നെഴുത്താകാതെ കരുതിയിരിക്കുക.
    ബ്ലോഗിൽ പോസ്റ്റുകൾക്കിടയിൽ ഇത്തിരി സമയം കൊടുക്കുക. മിനിമം ഒരു ദിവസമെങ്കിലും..
    ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം..

    ReplyDelete