1/8/16

ചില മുത്തശ്ശിക്കഥകൾ


രാവിലെ എഴുന്നേറ്റാൽ പെണ്‍കുട്ടികൾ വീടും മുറ്റവും ഒക്കെ അടിച്ചു വാരി വൃത്തിയാക്കണം എന്ന് മുത്തശ്ശി പറഞ്ഞപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"എന്താ മുത്തശ്ശീ ഏട്ടൻ അടിച്ചു വാരിയാൽ?"
അതൊക്കെ പെണ്‍കുട്ട്യോൾ ചെയ്യേണ്ട പണിയല്ലേ?
അതെന്താ ആണ്കുട്ട്യോൾ ചെയ്‌താൽ?
മോളെ, അടിച്ചു വാരി ക്കഴിഞ്ഞു മുറ്റത്തോട്ടൊന്നു നോക്ക്യേ. എന്നിട്ട് മനസ്സിലൊട്ടും.
മുറ്റം വൃത്തിയായ പോലെ മനസ്സും വൃത്തിയായതു കാണാം. ദുഷ്ചിന്തകളൊക്കെ ഒഴിഞ്ഞു പോകും.
അപ്പോ ഏട്ടന്റെ മനസ്സ് അങ്ങനെ വൃത്തിയാവണ്ടേ മുത്തശ്ശി?
ആങ്കുട്ട്യോള് എപ്പോം ഫ്രഷ്‌ ആയിരിക്കും. അവര് കേട്ട കാര്യോ, കണ്ട കാര്യോം ഒന്നും നമ്മളെ പ്പോലെ ഏതു നേരവും മനസ്സിലിട്ടു നടക്കൂല. ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ അപ്പപ്പോ മറക്കും.
എന്നാൽ, അല്പം വലുതാണ്‌ എങ്കിലോ , മരണം വരെ കൊണ്ട് നടക്കുകയും ചെയ്യും. അതിനു ഈ ചൂല് കൊണ്ടൊന്നും ഒന്നും ചെയ്യാനും പറ്റില്ല.
ആണോ?
എന്തായാലും ഇത് പണ്ടത്തെ കാര്യം.
ഇപ്പോഴത്തെ ആണ്‍കുട്ടികൾ പെണ്‍കുട്ടികളെപ്പോലെ തന്നെ യായിട്ടുണ്ടോ സ്വഭാവം എന്നറിയില്ല. ഉണ്ടെങ്കിൽ അവർക്കും ബാധകം.
പിന്നെ, പെണ്‍കുട്ടികൾ ഇന്ന് ആണ്‍കുട്ടികളെക്കാൾ നന്നായി പുറത്തു ജോലി ചെയ്തുകൂടി തുടങ്ങിയപ്പോ ഇതിനൊക്കെ അവര്ക്കും നേരമില്ലാതായി.
ഞാനെന്തായാലും ഇറയവും മുറ്റവും ഒക്കെ ഒന്ന് തൂത്തുവാരി വൃത്തിയാക്കട്ടെ...
ഇന്നലെ പെയ്ത മഴയ്ക്കും കാറ്റിലും പെട്ട് മുറ്റം നിറയെ കരിയിലകളാന്നെ..
**************************

1 comment:

  1. അതിനിപ്പോൾ അടിച്ചു വാരാനെവിടെയാ മുറ്റം?
    മനസ്സിലെ മാലിന്യങ്ങളുടെ കാര്യം എനിക്കറിയില്ല.. ഞാൻ മുറ്റം അടിച്ചു വാരിയിട്ടുണ്ട്. മുമ്പ്.. ഇപ്പോൾ ചിലപ്പോൾ വീടിന്റെ അകമടിച്ചു വാരും. പക്ഷെ എന്നിട്ടും എന്റെ മനസ്സിലെ മാലിന്യങ്ങളൊക്കെ അവിടെ തന്നെ ഉണ്ടല്ലോ?

    ReplyDelete