5/15/15

ഒരു ചാറ്റ്.. ഒരൊറ്റ ചാറ്റ്



"നിനക്ക് എന്തെങ്കിലും വൈകല്ല്യം ഉണ്ടായിരുന്നെങ്കിൽ?"

എഫ്.ബി. തുറന്നാല്‍ കാണുന്ന മൂന്നു ചുവന്ന അടയാളങ്ങളില്‍ നടുവിലത്തെത് എപ്പോഴും നമുക്ക് ആകാംക്ഷയുണ്ടാക്കും. അത് ചിലപ്പോള്‍ നമ്മള്‍ ഏറെക്കാലമായി അന്വേഷിക്കുന്ന പഴയ ഒരു സുഹൃത്തിന്‍റെതാവാം. അല്ലെങ്കില്‍ കാര്യമായി ആര്‍ക്കെങ്കിലും നമ്മളോടു സംസാരിക്കാനുള്ളതുകൊണ്ടാവാം. അല്ലെങ്കില്‍ ചുമ്മാ പെണ് പ്രൊഫൈലില്‍ പ്രണയം കോരി ഒഴിക്കാന്‍ വരുന്ന ഏതെങ്കിലും സുന്ദരമുഖത്തിന്‍റെതാവാം.. അതുമല്ലെങ്കില്‍ വേറെ ആരുടേതോ ആവാം.

ഇന്ന് തുറന്നപ്പോള്‍ നടുവില്‍ ചുമപ്പു കണ്ടില്ല. രണ്ടു മൂന്നു പോസ്റ്കള്‍ വായിച്ചു ലൈക്‌ അടിച്ചു.ഉടനെ അവിടെ ഒരു ചുമപ്പു മിന്നി.
നോക്കിയപ്പോള്‍ കണ്ടത് മുകളില്‍ കൊടുത്ത വരികള്‍ ആണ്. കമന്റുകളില്‍ മാത്രം കണ്ടു പരിചയമുള്ള മുഖം.പെട്ടെന്ന് മനസ്സില്‍ ഒരു ഞെട്ടല്‍ ആണ് ഉണ്ടായത്. ദൈവമേ... ഇല്ലാത്ത വൈകല്ല്യം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ഒരാളോ?അതുകൊണ്ട് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"എങ്കിൽ?"

"എങ്കിൽ നിന്നെ ആരും കെട്ടില്ലായിരുന്നുവല്ലോ? അവസാനം എനിക്ക് നിന്നെ കിട്ടുമായിരുന്നു.."

"ആണോ? അത് പണ്ടേ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കാത്തു നിന്നേനല്ലോ? ഇതിപ്പോ,  ഒത്തിരി വൈകി പോയില്ലേ? അതൊക്കെ പോട്ടെ. എന്തുകൊണ്ടാണ് എന്നെ ഇത്ര ഇഷ്ടം?"

"അത്.... എനിക്ക് നിന്റെ എഴുത്തുകൾ ഒരുപാട് ഇഷ്ടമാണ്. നിന്റെ പ്രൊഫൈൽ ഫോട്ടോയിലെ ആകർഷണീയത പറഞ്ഞറിയിക്കാൻ വയ്യ.  എനിക്ക് ഏറ്റവും ചേര്‍ച്ചയുള്ള ആള്‍ താന്‍ ആണ് എന്ന് തോന്നി. യുവർ ഹസ്ബന്റ് ഈസ്‌ റിയലി ലക്കി. "

"എന്തുകൊണ്ട്?"

"അയാള്‍ക്ക്‌ ഇങ്ങനെയൊരാളെ ജീവിതകാലം മുഴുവൻ എപ്പോഴും കണ്ടോണ്ടിരിക്കാലോ!  സ്വന്തമെന്നു പറയാലോ!"

"ഏറ്റവും നല്ല ഫോട്ടോ ആയിരിക്കും  പ്രൊഫൈൽ ഫോട്ടോ ആയി ഇടുന്നത്. അതിന്റെ കൂടെ ഫോട്ടോ ഷോപ്പ് കൂടി ചെയ്താൽ പിന്നെ അത് നമ്മളേ ... അല്ല.  പിന്നെ എഴുത്ത്, ഓരോ മൂഡിൽ വരുന്നത് വെട്ടിയും തിരുത്തിയും എഴുതി നന്നാക്കാം. ഇല്ലേ?

"അതേ.. എന്നാലും ഈ മനസ്സില്‍ നിന്നു തന്നെയല്ലേ ഇതൊക്കെ വരുന്നത്? കൂടെ, ഫോട്ടോഷോപ്പിനും ഒരു പരിധിയൊക്കെ ഇല്ലേ?"

" ശരി.. സമ്മതിച്ചു.. എന്നാൽ ജീവിതം?"

"ജീവിതം മനോഹരമാണെന്ന് എപ്പോഴും എഴുതിക്കാണാറുണ്ടല്ലോ"

"അത് മനോഹരമാവുന്നത് കൂടെയുള്ളയാളെയും കൂടി ആശ്രയിച്ചല്ലേ?"

 " അതേ..പക്ഷേ.."

"പറയൂ.."

"........."

"താൻ പോയോ?"

"ഉം, ഞാൻ പോകുന്നു."

"എന്തെ?"

"ഒന്നൂല്ല. നമ്മള് തമ്മിൽ ചേരൂല."

"അത് ഇത്ര പെട്ടെന്ന് മനസ്സിലായോ?"

"പിന്നല്ലാതെ? ഒരു ചാറ്റ്.. ഒരൊറ്റ ചാറ്റ് മതി, ജീവിതം മാറി മറിയാൻ. എന്നല്ലേ?"

"പോകല്ലേ... നില്‍ക്കു. ഒരു കാര്യം പറഞ്ഞോട്ടെ?"

"എന്താ?"

എനിക്ക് ഇപ്പോള്‍ പ്രായം നാല്പത്തിമൂന്ന്.. ഒരു എഴുപത്തി മൂന്നാവുമ്പോള്‍ ഞാന്‍ വരാം, ഇപ്പോള്‍ പറഞ്ഞ കാര്യത്തെപറ്റി സംസാരിക്കാന്‍. കാത്തിരിക്കുമോ?"

" ഹ ഹ ഹ എഴുപത്തി മൂന്നോ? എങ്കില്‍ ശരി. ഒരു പത്തു വര്‍ഷത്തെ ഡിസ്കൌണ്ട് എന്‍റെ വകയും ഇരിക്കട്ടെ.. എണ്‍പത്തി മൂന്നില്‍ കാണാം."

"ഓക്കേ.. ശരി. എന്നാല്‍ അങ്ങനെ."

"ബൈ...."

"ബൈ..."

*******************************

9 comments:

  1. ആഹാ… എന്നാ കാതല്… ടൈറ്റാനിക് മാതിരിയെ ഇരുന്തത്(•_~) good

    ReplyDelete
  2. ഓരോരോ ഭ്രമങ്ങളില്‍ അകപ്പെടുന്നവരുടെ കഥ സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  3. ഓരോരോ ഭ്രമങ്ങളില്‍ അകപ്പെടുന്നവരുടെ കഥ സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  4. ഇന്നിന്റെ നേർക്കാഴ്ച ...!

    ReplyDelete
  5. :) ഒരൊറ്റ ചാറ്റ് മതി!!!

    ReplyDelete
  6. പ്രണയത്തിൻറെ ചാരുത ആ ഭാവ തീവ്രത എത്ര പെട്ടെന്ന് മാറ്റി മറിച്ചു ആരും വെറുക്കുന്ന വാർദ്ധക്യത്തിലേയ്ക്ക് കൊണ്ട് പോയി. കഥ കൊള്ളാം.

    ReplyDelete
  7. ഓണ്‍ലൈന്‍ പ്രണയം

    ReplyDelete