3/3/13

ജന്മാന്തരങ്ങള്‍

                                                                                 അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍എന്‍റെ ചില സുഹൃത്തുക്കള്‍ ചോദിച്ചു,
" കുറെ ദിവസമായല്ലോ, നെറ്റിലും നേരിട്ടും ഒക്കെ കണ്ടിട്ട്, എന്ത് പറ്റി ?"

സത്യം പറഞ്ഞാ നിങ്ങളാരും വിശ്വസിക്കില്ലാ, എന്നറിയാം,
എന്നാലും പറയട്ടെ.
കുറച്ചു ദിവസമായി ഞാന്‍ തപസ്സു ചെയ്യുകയായിരുന്നു, അതും ഒറ്റക്കാലില്‍.
അവസാനം എന്‍റെ ദൈവത്തിന് പ്രത്യക്ഷപ്പെടാതെ വയ്യെന്നായി. അത് ആരാന്നല്ലേ? സാക്ഷാല്‍ ശ്രീകൃഷ്ണന്‍.

പക്ഷേ ഒരു വ്യത്യാസം. നിങ്ങളീ പറയുന്ന ആടയാഭരണങ്ങളൊന്നും അദ്ദേഹം അണിഞ്ഞിരുന്നില്ല, ഒരു സാധാരണക്കാരന്‍റെ വേഷവിധാനങ്ങള്‍ മാത്രം.
എന്നിട്ടും എനിക്കെങ്ങനെ മനസ്സിലായീ എന്നല്ലേ?
ഇതാണ് നിങ്ങളുടെ പ്രശ്നം!

എന്‍റെ കൂടെ എപ്പോഴും നടക്കുന്ന, എന്നോടു കിന്നാരങ്ങള്‍ പറയുന്ന, എന്‍റെ തെറ്റുകള്‍ക്ക് എന്നെ ശാസിക്കുന്ന, എന്‍റെ സംശയങ്ങള്‍ക്ക് ഉത്തരം പറയുന്ന,
എന്‍റെ കൂടെ ഉണ്ണുന്ന,ഉറങ്ങുന്ന ആളെ എനിക്ക് ആരെങ്കിലും പരിചയപ്പെടുത്തണോ! നേരിട്ട് കാണാന്‍ പറ്റുന്നത് ആദ്യമായിട്ടാണെന്ന് മാത്രം.

അദ്ദേഹം  മുഖവുര കൂടാതെ ചോദിച്ചു.
"പറയൂ , എന്തിനായിരുന്നു നേരിട്ട്  കാണണമെന്ന ഈ വാശിയും,  തപസ്സും?"
എനിക്ക് തൊണ്ടയിലെ വെള്ളം വറ്റിയത്പോലെ, നാവ് വരണ്ടു.
എങ്കിലും വിക്കി,വിക്കി ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചു.

" അങ്ങ് എന്‍റെ കൂടെ വരണം. എനിക്ക് എന്‍റെ കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങള്‍
ഒരു സിനിമയിലെന്നപോലെ കാട്ടിത്തരണം. മറ്റൊന്നും ഞാന്‍ ആവശ്യപ്പെടില്ല."

ആ മുഖത്തെ കള്ളച്ചിരി ഞാന്‍ വ്യക്തമായി കണ്ടു. ചെരിഞ്ഞ ഒരു നോട്ടവും!

ഈ  ജന്മത്തിലെ എല്ലാ കാര്യങ്ങളും നീ പറയാതെ തന്നെ ഞാന്‍ അറിഞ്ഞ് ചെയ്തു തരുന്നുണ്ടല്ലോ, അതുകൊണ്ടല്ലേ നീ ,അതിനും അപ്പുറത്തേയ്ക്ക് പോയത് എന്ന് ആ ചുണ്ടുകള്‍ എന്നോടു പറയാതെ പറയുന്നുണ്ടായിരുന്നു.

പതുക്കെ  ചോദിച്ചു." കൃഷ്ണാ, എന്താണ് അങ്ങ് ഒന്നും മിണ്ടാത്തത്?
ഞാന്‍ ചോദിച്ചത് തെറ്റായിപ്പോയോ"?

ഒരു  മന്ദമാരുതന്‍ എന്നെ വന്നു തഴുകുന്നതും, ഹൃദ്യമായ, ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു പരിമളം ചുറ്റും പരക്കുന്നതും മാത്രം അറിഞ്ഞു.

 ഈ ജന്മത്തില്‍ എനിക്ക് ദാനമായി കിട്ടിയ ശരീരം പതുക്കെ ഉപേക്ഷിച്ച് സുഖ കരമായ ഒരു മയക്കത്തിലെന്നപോലെ, അവന്‍റെ കൈകളില്‍ എന്നെത്തന്നെ സമര്‍പിച്ചു. അടുത്ത നിമിഷത്തില്‍ അവന്‍ എന്നെയും കൊണ്ട് കാലചക്രത്തിന്‍റെ നേരെ എതിര്‍ദിശയിലേയ്ക്ക് യാത്ര തിരിച്ചു.


                                                         ** *                                             
                                                                                                                 തുടരും-------
9 comments:

 1. Blog title is suitable for this post!!!!!11

  ReplyDelete
 2. എന്റെ കൃഷ്ണാ നീ രക്ഷ

  ReplyDelete
 3. ജന്മ ജന്മാന്തരങ്ങളിലൂടെയൊരു യാത്ര...ആശംസകൾ..!

  ReplyDelete
 4. എനിക്ക് എന്‍റെ കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങള്‍
  ഒരു സിനിമയിലെന്നപോലെ കാട്ടിത്തരണം. മറ്റൊന്നും ഞാന്‍ ആവശ്യപ്പെടില്ല."................ ഞാനും പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് .. പക്ഷെ പറഞ്ഞിട്ടില്ലാ ആരോടും :) .. ആശംസകൾ

  ReplyDelete
  Replies
  1. ഇനി ധൈര്യായിട്ട് പറഞ്ഞോ. നമുക്ക് ഒരുമിച്ചു പോകാലോ--

   Delete