4/9/15

സ്വര്‍ണ്ണ പ്പൂങ്കുലകള്‍


                                                                                              കവിത


          അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍










കണിക്കൊന്ന,
ഒറ്റക്കാലിലും,
പൊരിവെയിലത്തും,
ചുറ്റും തീയ്യിലും,
പൊള്ളും തപം ചെയ്തു.


ഭഗവാന്‍ പ്രീതനായ്‌
"എന്ത് വരം വേണം?"
താണു വണങ്ങി,
തൊഴുതു  മൊഴിഞ്ഞവള്‍

"എന്‍റെ  മനോഹരമായ
കാര്‍കൂന്തലലങ്കരിക്കാന്‍
സ്വര്‍ണ്ണ പൂങ്കുലകള്‍!
അത് മാത്രമാണാഗ്രഹം"

"അങ്ങനെയാകട്ടെ"
എന്നരുളീ ഭവാന്‍.
ഓരോ വിഷുക്കാല
മെത്തി നോക്കുമ്പോഴും

സ്വര്‍ണ്ണ പ്പൂങ്കുല ചൂടി,
മനോഹരി, സുന്ദരി.
നമ്മളും  ചെല്ലുന്നു,
ഒരുകുല  പ്പൂവിനായ്‌--

                    * * * * *







14 comments:

  1. വിഷു നേരത്തെ എത്തിയെന്നു തോന്നുന്നു.
    പൂക്കളില്‍ ഒരു മാസ്മരിക പ്രത്യേകതയാണ് കൊന്നപ്പൂവിന്റെത്.

    ReplyDelete
    Replies
    1. ശരിയാ, മനം നിറയുന്ന കാഴ്ച!

      Delete
  2. മഞ്ഞക്കണിക്കൊന്നയും
    നല്ല കവിതയും

    ReplyDelete
  3. കണിക്കൊന്ന നന്മയുടെ മലർ

    ReplyDelete
  4. അങ്ങിനെ ഒരു ഐതിഹ്യം ഇതിനു പിന്നിലുണ്ടോ ??? അതോ ഭാവനയോ ??

    ReplyDelete
  5. എത്ര കണ്ടാലും മതി വരാത്ത കാഴ്ച

    ReplyDelete
  6. കണിക്കൊന്ന പൂത്തു നിൽക്കുന്നതു കാണുമ്പോൾ തന്നെ ചുണ്ടിൽ ഒരു മന്ദസ്മിതത്തോടെയല്ലാതെ അതിനെ നോക്കി നിൽക്കാനാവില്ല.
    നല്ല കവിത.
    ആശംസകൾ...

    ReplyDelete
  7. മോഹൻ3/23/13, 3:57 AM

    വിഷു വിളിച്ചോതിത്തരുന്ന വരികളും ഗ്രാമീണ വർണവും നിറഞ്ഞ ഒരു കുഞ്ഞിക്കവിത..നല്ലത്.

    ReplyDelete
  8. സ്വർണപ്പൂക്കുലകൾ
    മനോഹരം. വിഷുവിന്റെ ഓർമ്മകൾ, ഒരു പിടി കൊന്നപ്പൂക്കൾ തന്നെ..

    ReplyDelete
  9. കവിത നന്നായിട്ടുണ്ട്.....
    കൊന്ന അവളുടെ മുടിയിലണിയിക്കാൻ തപം ചെയ്തു നേടിയ സ്വർണ്ണവർണ്ണ പൂക്കൾ...
    ഒരിതളില്ലാതെ അടർത്തിയെടുത്ത് നമ്മൾ അവളെ വിവസ്ത്രയാക്കുന്നു.. വിഷു കണിക്കു വേണ്ടി....വിവസ്ത്രയായ അവളെ നമ്മൾ കാണാറുണ്ടോ അല്ല നോക്കാറില്ല....വീണ്ടും നമ്മുടെ കണ്ണുതുറക്കാൻ അവൾ ഋതുമതിയായ് പൂത്തുലയണം..
    "വിഷു ആശംസകൾ"

    ReplyDelete
  10. നല്ല കവിത
    ആശംസകള്‍

    ReplyDelete
  11. നല്ല കവിത
    ആശംസകള്‍

    ReplyDelete