അമ്പലത്തില്‍ അന്ന ദാനം എന്ന പേരില്‍ നമുക്ക് ഭക്ഷണം കിട്ടാറുണ്ടല്ലോ.
എന്നാല്‍ റോഡില്‍ കൂടി മുഷിഞ്ഞ വസ്ത്രധാരികള്‍ ആയ ആളുകള്‍ നമ്മുടെ
ഇടയിലേക്ക് കയറിവന്നാല്‍ അവരെ ഭാരവാഹികള്‍ ഓടിക്കുന്നത് കണ്ടിട്ടുണ്ടോ
നിങ്ങള്‍?
ഇല്ലെങ്കില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ പലയിടങ്ങളിലും നമുക്കത്കാണാന്‍ കഴിയും. ഒരിക്കല്‍ അങ്ങിനെ കണ്ടപ്പോള്‍ അവര്‍ക്ക് കൊടുക്കൂ, വീട്ടില്‍ അത്യാവശ്യം ഭക്ഷണം ഇരിപ്പുണ്ട്, വീട്ടില്‍ പോയി കഴിച്ചോളാം എന്ന് സ്നേഹപൂര്‍വ്വം ഭാരവാഹികളോട് പറഞ്ഞു ഞങ്ങള്‍ അവിടുന്നു മുങ്ങിയിട്ടും ഉണ്ട്.

എന്താവാം അന്ന ദാനം എന്ന വാക്കിന്‍റെ അര്‍ഥം? എന്താണ് മാധവ സേവ - മാനവ
സേവ എന്ന വാക്കിന്‍റെ അര്‍ഥം? അമ്പലത്തിനു സ്വര്‍ണ്ണം പൂശിയത് കുറഞ്ഞുപോയോ
എന്ന് അന്വേഷിക്കുന്നവര്‍ക്ക് അതറിയാമോ?
ഇനി മറ്റൊരു സംഭവം...
താഴെ കാണുന്ന ആദ്യ ഫോട്ടോ ഇവിടെ അടുത്ത് ഒരു വീട്ടില്‍ എന്തെങ്കിലും ജോലി തരുമോ എന്ന് അന്വേഷിച്ചു ചെന്ന ആളുടെത് ആണ്. നമ്മുടെ സ്ഥിരം ചിന്താഗതി ആണല്ലോ, കുളിക്കാത്ത, വൃത്തിയില്ലാത്ത, മുഷിഞ്ഞ വസ്ത്ര ധാരിയെ പേടിച്ചു ഓടിച്ചു വിടുക എന്നത്.
ആ വീട്ടിലെ 68 വയസ്സായ അമ്മ ഒഴികെ എല്ലാവരും പുറത്തുപോയ സമയം ആയതുകൊണ്ട് ആ അമ്മയ്ക്ക് അല്പം പേടി തോന്നി. അതുകൊണ്ട് ഒരു മുന്കരുതലിനു മൊബൈലില്‍ അയാള്‍ അറിയാതെ അയാളുടെ ഫോട്ടോ എടുത്ത ശേഷം അയാള്‍ക്ക് ചെയ്യാന്‍ അത്യാവശ്യം ജോലി കൊടുത്തു, കഴിക്കാന്‍ ഭക്ഷണം കൊടുത്തു, ചെയ്ത ജോലിക്ക് കുറച്ചധികം കൂലിയും കൊടുത്ത് തിരിച്ചുപോകാന്‍ നേരം മാറ്റാന്‍ മകന്‍റെ ഡ്രെസ്സും കൊടുത്തു ആ അമ്മ.
അങ്ങിനെ ഭക്ഷണം കഴിച്ചു ചെയ്ത ജോലിക്ക് കൂലിയും വാങ്ങി പോകാന്‍ ഇറങ്ങുമ്പോള്‍ വൃത്തിയുള്ള ഉടുപ്പില്‍ അല്പം നാണത്തോടെ അയാള്‍ നില്‍ക്കുന്നതാണ് രണ്ടാമത്തെ ഫോട്ടോ.
<3
മകനും മരുമകളും തിരിച്ചു വന്ന ശേഷം കാണിക്കാന്‍ എടുത്ത ഈ ഫോട്ടോകള്‍ എന്നോ അമ്മ എനിക്കയച്ചു തന്നിരുന്നു.
ഇന്നത്തെ ഞെട്ടിക്കുന്ന ആ വാര്‍ത്ത കണ്ടപ്പോള്‍ ഇത് ഇവിടെ ഇടണം എന്ന് തോന്നി.
നമുക്കും, ഇങ്ങനെയും ചെയ്യാം ഇല്ലേ അങ്ങിനെ ഒരാളോട് !
അവരും ഭൂമിയുടെ അവകാശികള്‍....
( ആ അമ്മ കാര്‍ത്യായനി ടീച്ചര്‍ തന്നെ )
-അനിത പ്രേംകുമാർ-

No comments:
Post a Comment