3/8/18

പെണ്ണിനൊരു പെണ്ണാവാൻ

പെണ്ണിനൊരു പെണ്ണാവാൻ
-----------------------------------------
പെണ്ണിനൊരു പെണ്ണാവാൻ
പെണ്ണായിരുന്നാൽ
മാത്രം മതി..
ആണാവാനവൾ
ശ്രമിക്കാതിരുന്നാൽ മതി.


പെണ്ണിനൊരു പെണ്ണാവാൻ
സ്നേഹംകോരികൊടുത്താൽമതി
ആണിനതു കഴിയില്ല
ശ്രമിച്ചാലുമൊരല്പമല്ലാതെ

പെണ്ണിനൊരു പെണ്ണാവാൻ
താനാരാണെന്നറിഞ്ഞാൽ മാത്രംമതി
ആണിനേക്കാൾ മനക്കരുത്ത്
പെണ്ണിനല്ലാതെയാർക്കുണ്ട്?

പെണ്ണിനൊരു പെണ്ണാവാൻ
പേറ്റു നോവൊന്നു മാത്രം മതി
ആണിനെ പാലൂട്ടി വളർത്തിയതും
പെണ്ണല്ലാതെയാരാണ്?

പെണ്ണിനൊരു പെണ്ണാവാൻ
കാണുന്ന സ്വപ്‌നങ്ങൾ തന്നെമതി.
ആണിന്റെ മനസ്സ് കൈയടക്കാൻ
പെണ്ണെ, നീയല്ലാതെ ആരാണ്?


-അനിത പ്രേംകുമാർ -

No comments:

Post a Comment