2/7/14

രാക്ഷസി

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
നിങ്ങള്‍ രാക്ഷസനെ
കണ്ടിട്ടുണ്ടോ?
രാക്ഷസിയെ?
ഇല്ലായിരിക്കാം.

എന്നാല്‍ രാക്ഷസന്മാരും
രാക്ഷസിമാരും
ഇന്നും ഈ ഭൂമിയില്‍ ഉണ്ട്..
  
എന്നെ രക്ഷിക്കൂ---
രാക്ഷസി വരുന്നൂ--
എന്ന് വിളിച്ചോരാള്‍‍
അലറിക്കരയുന്നത്
ഞാന്‍ വ്യക്തമായി കേട്ടു.
പക്ഷെ വൈകിപ്പോയി.
എനിക്കയാളെ
രക്ഷിക്കാനായില്ല.

മറ്റാരുമല്ല,
ഇന്ന് പാര്‍ക്കിലൂടെ
നടന്നു വരുമ്പോള്‍
എന്‍റെ കാലിനടിയില്‍ പെട്ട്
ഇഹലോകവാസം
വെടിയുന്നതിന്
തൊട്ടു മുന്നേ
ഒരു പാവം കട്ടുറുമ്പ്!

           * * *

14 comments:

  1. ഹാ...ഈ കാര്യം ഞാന്‍ ആ ഉറുമ്പിന്റെ ബ്ലോഗില്‍ വായിച്ചിരുന്നു.

    ReplyDelete
  2. ഒരുപീഡയെറുമ്പിനും വരുത്തരുതെന്ന് കരുതുന്നവരുടെ വ്യഥ...
    നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  3. ഹ ഹ ഹാ .. കൊള്ളാം...ഈ അനിതയുടെ കാര്യം..
    പാവം ..ഉറുമ്പ്... ;)

    ReplyDelete
  4. പാവം ഉറുമ്പ്.. അപ്പൊ രാക്ഷസിയാണല്ലേ.. പറഞ്ഞത് നന്നായി.. ഞാന്‍ മാറി നടന്നോളാം... :)

    ReplyDelete
  5. അതിശയൻ...!!!

    ReplyDelete
    Replies
    1. അതിശയൻ അല്ല, അതിശയ... !!!

      Delete
  6. അതെ..

    ആനയ്ക്ക് തടിഭാരം..
    ഉറുമ്പിന് അരിഭാരം..!

    അഭിവാദ്യങ്ങള്‍ ..!

    ReplyDelete
  7. അനിതേച്ചീ...കൊന്നു ല്ലേ??? :/
    അപ്പോ അതു കടിച്ചിരുന്നെങ്കിലോ?? :P

    ReplyDelete
  8. ഇപ്പൊ കണ്ടു.

    ReplyDelete
  9. ഇപ്പൊ കണ്ടു.

    ReplyDelete
  10. ഈ കവിതയുടെ പിറവിക്കു വേണ്ടി മരണം വരിച്ച, ആ ധീര രക്ത സാക്ഷിക്കു അനുശോചനങ്ങൾ !

    ReplyDelete
  11. പാവം ഉറുമ്പ്...

    ReplyDelete
  12. അനിത എന്ന കൊലപാതകി....അതോ രാക്ഷസിയോ? ഹ..ഹ..

    ReplyDelete