Labels
- കവിത (78)
- കഥ (30)
- അനുഭവങ്ങള്‍ (16)
- ലേഖനം (12)
- നോവല്‍ -രേണുന്റെ കഥ (6)
- കുറിപ്പുകള്‍ (4)
- അച്ഛന്റെ കവിതകള്‍ (3)
- അമ്മ എഴുതിയത് (1)
- പുസ്തക പ്രകാശനം (1)
1/21/14
പ്രവാസം
പ്രവാസം
കവിത: അനിതപ്രേംകുമാര്
ഒറ്റയാനായിരുന്നൂ, അവന്.
കൂട്ടത്തില്‍ നടക്കുമ്പോഴും
കൂട്ടരെ പരിരക്ഷിക്കുമ്പോഴും
പ്രണയിനിയെ ചേര്‍ത്ത് നിര്‍ത്തുമ്പോഴും
ഒറ്റയാനായിരുന്നു, അവന്.
വലിയൊരു ശരീരവും പേറി,
കാട്ടു ചോലകളില്‍ മദിച്ചു നടക്കുമ്പോഴും
കാട്ടാറുകളില്‍ മുങ്ങി നിവരുമ്പോഴും
കാടിളക്കി നടക്കുമ്പോഴും
ഒറ്റയാനായിരുന്നു, അവന്.
അവന്റെ ലോകം ചെറുതായിരുന്നു.
സ്വപ്നങ്ങള്‍ എന്നും ചെറുതായിരുന്നു
ആഗ്രഹങ്ങള്‍ അതിലും ചെറുതായിരുന്നു,
കാഴ്ചപ്പാടുകള്‍ പക്ഷെ, വലുതായിരുന്നു.
എന്നിട്ടുംവീണവന്‍ വലിയൊരുകുഴിയില്‍
കയറാനാവാതെ പിടഞ്ഞു കരഞ്ഞു
കയറ്റാന്‍ വന്നവര്‍ പൊക്കിയെടുത്തു
അവരുടെ നാട്ടിലെ താപ്പാനയാക്കി,
ഭാരിച്ച ജോലികള്‍ ശീലമാക്കി.
കോണ്‍ക്രീറ്റ് സൌധങ്ങളവന് വേണ്ട
പൊന്നും പണവുമവന് വേണ്ട
സ്വന്തം നാടായ കാടിന്റെ ഭംഗിയില്‍
ജീവിതം ജീവിച്ചു തീര്‍ക്കാന്‍ മോഹം
അവനു, കാട്ടിലെയ്ക്കൊന്നുകൂടെത്താന്‍ മോഹം.
* * *
Subscribe to:
Post Comments (Atom)
ങ്ഹൂം...
ReplyDeleteഇമ്മിണി കനമുള്ള പ്രവാസി
ഹും--- തടിയന്!
Deleteആനയുടെ കഥയായി കാണുന്നവര്‍ക്ക് തടി ഇരുന്നോട്ടെ എന്ന് കരുതി--
പൊന്നും പണവുമവന് വേണ്ട
ReplyDeleteസ്വന്തം നാടായ കാടിന്റെ ഭംഗിയില്‍
ജീവിതം ജീവിച്ചു തീര്‍ക്കാന്‍ മോഹം
അവനു, കാട്ടിലെയ്ക്കൊന്നുകൂടെത്താന്‍ മോഹം....ആശംസകൾ
സന്തോഷം--
Deleteഒറ്റയാനായിരുന്നൂ, അവന്.
ReplyDeleteകൂട്ടത്തില്‍ നടക്കുമ്പോഴും
കൂട്ടരെ പരിരക്ഷിക്കുമ്പോഴും
പ്രണയിനിയെ ചേര്‍ത്ത് നിര്‍ത്തുമ്പോഴും
ഒറ്റയാനായിരുന്നു, അവന്......
Ayyo, ithu njaan alle....
aashamsakal.
Atheyo? Aavam-- Thanks--
Deleteകൊള്ളാം, പ്രവാസി താപ്പാനകള്‍!
ReplyDeleteനന്ദി, പ്രവീണ്‍--
Deleteകോണ്‍ക്രീറ്റ് സൌധങ്ങളവന് വേണ്ട
ReplyDeleteപൊന്നും പണവുമവന് വേണ്ട
സ്വന്തം നാടായ കാടിന്റെ ഭംഗിയില്‍
ജീവിതം ജീവിച്ചു തീര്‍ക്കാന്‍ മോഹം
അവനു, കാട്ടിലെയ്ക്കൊന്നുകൂടെത്താന്‍ മോഹം.
കൊള്ളാം ..ഇഷ്ട്ടപ്പെട്ടു കവിത ....ആശംസകള്‍
സന്തോഷം--നന്ദി--
Deleteപ്രവാസി ഒരു ഒറ്റയാൻ... പക്ഷെ തിരിച്ചുവരുമ്പോഴേക്കും കാടും നാടും മലയും............???
ReplyDeleteഅതും ഒരു ചോദ്യം തന്നെ-- ഉണ്ടാകുമെന്ന് കരുതാം--
Deleteयह कविता मुजे बहूत किया.....
ReplyDeleteजीते रहो...... धन्यवाद ,,,,, अनीता....
by अक्काकुक्का .... ;)
നന്ദി, അക്കാകുക്കാ-- പക്ഷെ അര്‍ത്ഥം മോനോടു ചോദിക്കേണ്ടിവന്നു! മലയാളം, ഇംഗ്ലീഷ്, കന്നട, തമിള്‍ ഒക്കെ അര്‍ത്ഥം മനസ്സിലാകും. ഹിന്ദി വായിക്കാനേ അറിയൂ--
Deleteഇതെന്താ മാഷെ ഹിന്ദിയിൽ
Deleteഇവിടെ മാഷിനു മലയാളം അറിയില്ലേ!!!!
പാവം ടീച്ചർ മോൻറെ സഹായം തേടേണ്ടി വന്നു !!!
എന്നിട്ടുംവീണവന്‍ വലിയൊരുകുഴിയില്‍
ReplyDeleteകയറാനാവാതെ പിടഞ്ഞു കരഞ്ഞു
കയറ്റാന്‍ വന്നവര്‍ പൊക്കിയെടുത്തു
അവരുടെ നാട്ടിലെ താപ്പാനയാക്കി,
ഭാരിച്ച ജോലികള്‍ ശീലമാക്കി.
കോണ്‍ക്രീറ്റ് സൌധങ്ങളവന് വേണ്ട
പൊന്നും പണവുമവന് വേണ്ട
സ്വന്തം നാടായ കാടിന്റെ ഭംഗിയില്‍
ജീവിതം ജീവിച്ചു തീര്‍ക്കാന്‍ മോഹം
അവനു, കാട്ടിലെയ്ക്കൊന്നുകൂടെത്താന്‍ മോഹം.----------പ്രവാസം തൊട്ടറിഞ്ഞ വരികള്‍ .
നന്ദി, ഫൈസല്‍--
Deleteപ്രവാസം.... വരികള്‍ ഇഷ്ടായിട്ടോ :)
ReplyDeleteസന്തോഷം, മുബി--
Deleteആശയം നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ..
ReplyDeleteസന്തോഷം, ജെഫു--
Deleteകൊള്ളാം -
ReplyDeleteഅര്‍ത്ഥമുള്ള വരികള്‍
ReplyDeleteആശംസകള്‍
നന്ദി--
Deleteഇഷ്ട്ടമായി ഈ ഒറ്റയാനെ.. :)
ReplyDeleteപപ്പേച്ചീ-- എഫ്. ബി.യില്‍ മുങ്ങിയപ്പോഴും ഇവിടെ വന്നതില്‍ സന്തോഷം--
Deleteപാവം ഒറ്റയാൻ
ReplyDeleteവെറും മോഹങ്ങളുമായി
വെറുതെ ഇവിടെ കഴിയാൻ
തളച്ചിട്ടല്ലോ നമ്മൾ മാനവർ
കൊള്ളാം ഇഷ്ടായി ടീച്ചറെ
അതേ മാം--- അങ്ങനെ ചിന്തിക്കുമ്പോള്‍ നമ്മള് എത്ര സ്വാര്‍ഥര്‍!
Deleteപ്രവാസത്തിന്റെ നോവും നൊമ്പരങ്ങളും
ReplyDeleteകവിത നന്നായിരിക്കുന്നു..ആശംസകള്‍
Kavitha manoharam. Nanni. Kure ere kaalam pravaasi aayirunna ente achaneyum pinne Keralathile ella naattanakale pattiyum orthu vishamam thonni.
ReplyDelete