1/6/14

ഈ പുതു വര്‍ഷത്തിലെങ്കിലും!

ഈ പുതു വര്‍ഷത്തിലെങ്കിലും!
            
                                                               കവിത : അനിത പ്രേംകുമാര്‍















മനോഹരമായ
വര്‍ണ്ണ ക്കടലാസ്സുകൊണ്ട്
പൊതിഞ്ഞു വച്ച 
മനസ്സിനെ നോക്കി
ആളുകള്‍ പറയുന്നു
നല്ല കുട്ടി,
നിഷ്കളങ്കന്‍.

പൊതിയാനറിയാതെ
തുറന്നുവച്ച
മനസ്സിനെ നോക്കി
അവര്‍ തന്നെ പറയുന്നു.

കലഹപ്രിയന്‍
വായ്‌ നോക്കി
പ്രണയിക്കുന്നവന്‍
കാമിക്കുന്നവന്‍
ഒളിഞ്ഞു നോട്ടക്കാരന്‍
താന്തോന്നി
തന്നിഷ്ടക്കാരന്‍
ഛീ-- വൃത്തികെട്ടവന്‍

ഒരു കഷ്ണം
വര്‍ണ്ണക്കടലാസുകൊണ്ട്
ഒന്ന് പൊതിയാമോ?
ഈ പുതു വര്‍ഷത്തിലെങ്കിലും,
പൊതിയാനറിയാത്ത
ഒളിക്കാനറിയാത്ത
കപടതയില്ലാത്ത
തുറന്ന  മനസ്സുകളെ-

            *  *  * 

9 comments:

  1. ഈശ്വരാ...
    ഇനി വര്‍ണ്ണക്കടലാസ് സംഘടിപ്പിക്കാന്‍ പോകണമല്ലോ..!

    ഇതിപ്പോ വെലകൊറവിന് കിട്ട്ണ സ്ഥലം എവിടാപ്പോ?????

    നല്ല ആശയം, അഭിനന്ദനങ്ങള്‍ ...

    ReplyDelete
    Replies
    1. ഉള്ളത് ഉള്ളപോലെ തുറന്നെഴുതുന്ന ആളുകള്‍ വഴക്ക് കേള്‍ക്കുന്നത് കണ്ടു എഴുതിയതാണ്. അക്കാ കുക്കാന് അതൊന്നും വേണ്ടാട്ടോ--

      Delete
  2. ഒരു വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ മനസു എല്ലാ മനുഷ്യരിലും ഉണ്ട്

    ReplyDelete
    Replies
    1. അതേ-- അല്പം പൊതിയുന്നത് നല്ലതാണല്ലോ---താങ്ക്സ് സാജന്‍--

      Delete
  3. ഈ വർണ്ണക്കടലാസ്സിൽ പൊതിഞ്ഞവരാണ് എല്ലാവരും തന്നെ. ഒരാൾക്ക് എന്നും നിഷ്ക്കളങ്കനായിരിക്കാൻ പറ്റുമോ...?
    പുതുവർഷാശ കൊള്ളാം...

    ReplyDelete
  4. പൊതിയാന്‍ വര്‍ണ്ണക്കടലാസ് തന്നെ വേണമെന്നില്ലല്ലോ.
    എങ്കിലും ഒരു പകിട്ടു തന്നെ അല്ലേ?
    നല്ല ചിന്തകള്‍
    ആശംസകള്‍

    ReplyDelete
  5. അവസാന പേരയിലെ മനസ്സിന്റെ വർണ്ണം കടലാസ്സിൽ
    പൊതിയാതെ തന്നെ സൂക്ഷിക്കാം..

    ആശംസകൾ

    ReplyDelete
  6. വര്‍ണക്കടലസ്സുകള്‍ ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു,,, ഒരിക്കല്‍

    ReplyDelete