12/29/13

ശലഭവും മനുഷ്യനും

ശലഭവും മനുഷ്യനും
----------------------------                                 കവിത:അനിതപ്രേംകുമാര്‍

ഒരു ദിവസത്തെ
ആയുസ്സ് കൊണ്ടവന്‍
എത്താവുന്നിടത്തെല്ലാം
പറന്നു കണ്ടു.
നിറഞ്ഞ സന്തോഷത്തോടെ
മരണം വരിച്ചു.
അവനൊരു മിഴിവാര്‍ന്ന
ചിത്ര ശലഭമായിരുന്നു.

നൂറു വര്‍ഷത്തെ
ആയുസ്സുകൊണ്ട്
മനുഷ്യന്‍ കണ്ടത്
ഒരു പൊട്ട ക്കിണറും
അതിലെ കുറെ
തവളകളെയും മാത്രം!
എന്നിട്ടും അവന്‍
ശ്രേഷ്ഠ ജന്മം
അവകാശപ്പെടുന്നു!

         *   *  *