കഥ
അനിത പ്രേംകുമാര്‍
നീ പറയുമ്പോലെ ഒഴുകിയ പുഴ
------------------------------
കാട്ടിനുള്ളിലെവിടെയോ ഉറവയെടുത്ത അന്ന് മുതല്‍ നിന്നെ അന്വേഷിച്ചുള്ള യാത്രയിലായിരുന്നു.
ഇടയ്ക്ക് വലിയ വലിയ പാറക്കൂട്ടങ്ങളും വന്മരങ്ങളും മറ്റു തടസ്സങ്ങളും ഉണ്ടായിട്ടും വഴിമാറി ഒഴുകാതെ ലക്ഷ്യ ബോധത്തോടെ ഒഴുകി നിന്നിലേയ്ക്ക് എത്തിച്ചേര്‍ന്നു.
എനിക്ക് മുമ്പ് ആരെങ്കിലും ഒഴുകിയെത്തി നിന്നില്‍ ലയിച്ചുവോ എന്ന് ചോദിച്ചപ്പോള്‍ നീ ഒന്നും മറുപടി പറയാതെ ചിരിക്കുക മാത്രം ചെയ്തു.ഗംഗയെ മുടിക്കെട്ടിലൊളിപ്പിച്ച ശിവനെപ്പോലെ ചിരിച്ചത് ആണിന്റെ അഹങ്കാരമായിരുന്നു എന്ന് പിന്നീട് അറിഞ്ഞു. നീയും എനിക്ക് വേണ്ടി മാത്രം കാത്തിരിക്കുകയായിരുന്നുവെന്നും
നീയാണെങ്കില്‍ എന്നോടങ്ങനെ ചോദിച്ചുപോലുമില്ല. എന്നെ ഞാനായി നീ അംഗീകരിച്ചു.
അഥവാ ചോദിച്ചാലും നിന്നോട് പറയാന്‍ പറ്റാത്തതായി എന്‍റെ ജീവിതത്തില്‍ എന്താണുള്ളത്?
പക്ഷെ കൂടിച്ചേര്‍ന്നൊഴുകാന്‍ തുടങ്ങിയപ്പോള്‍, തുടക്കത്തില്‍ എനിക്ക് എന്‍റെ സ്വന്തം ഉണ്മകളും സ്വാതന്ത്ര്യവും ഇല്ലാതാകുന്നത് എവിടെയോ ഒരു വേദന ബാക്കിയാക്കി. ഞാനറിയപ്പെടുന്നത് നിന്‍റെ പേരില്‍ മാത്രമായി.
കാട്ടു ചെടികള്‍ക്കിടയിലൂടെ കുയിലിന്‍റെയും മറ്റു കിളികളുടെയും കളകൂജനങ്ങള്‍ക്ക് നടുവിലൂടെ ഒഴുകിയിരുന്ന ഞാന്‍, നഗരത്തിന്‍റെ , പരിചയമില്ലാത്ത , ചുറ്റുപാടുകളിലൂടെ, ആരും പരിചയക്കാരില്ലാതെ !
സ്വയം തിരഞ്ഞെടുത്ത വഴിയായിട്ടും നിന്നോടു ഞാന്‍ തുടക്കത്തില്‍ വല്ലാതെ കലഹിക്കുകയും ചെയ്തു. മൌനംകൊണ്ട് അതൊക്കെ നീ സമര്‍ത്ഥമായി നേരിട്ടു.
കൂടി ചേര്‍ന്നിട്ടും ഏറെ ദൂരം സ്വന്തം തനിമ നിലനിര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് നാം ഒഴുകി. പിന്നീട് എപ്പോഴോ, നാം അറിയാതെ , നമ്മുടെ ഇഷ്ടങ്ങള്‍ ഒന്നായി. ചിന്തകള്‍ ഒന്നായി. തീരുമാനങ്ങള്‍ ഒന്നായി. രണ്ടും ചേര്‍ന്ന് വലിയൊരു പുഴയായെന്ന തിരിച്ചറിവ് വന്നു.
തുടക്കത്തില്‍ പരസ്പരം സംസാരിക്കാന്‍ വിഷയങ്ങള്‍ ഇല്ലാതിരുന്ന നമുക്ക് വിഷയങ്ങളുടെ ധാരാളിത്തത്തില്‍ സമയം തികയാതായി.
ഇന്ന് ഞാന്‍ ഏറെ സന്തോഷിക്കുന്നു. നിന്നെ ഇത്രമേല്‍ കരുത്തനാക്കിയതില്‍ , ഏതു തടസ്സങ്ങളെയും തട്ടി ,തെറുപ്പിച്ച് ഒഴുകാന്‍ പ്രപ്തനാക്കിയതില്‍ ഒരു പ്രധാന പങ്ക് എനിക്കുമുണ്ടല്ലോ എന്ന സന്തോഷം .
പണ്ട് ഞാന്‍ കലഹിച്ച സ്വാതന്ത്ര്യം വേണ്ടുവോളമെടുത്തോളാന്‍ നീ പറയുമ്പോള്‍ ഞാനറിയുന്നു, എനിക്കിനി അതൊന്നും വേണ്ട. ഉയരങ്ങളില്‍ നിന്നുള്ള പതനങ്ങളെയും പാറക്കെട്ടുകളെയും തട്ടി തകര്‍ത്ത് ചേര്‍ന്നൊഴുകി. ഇനി എനിക്കെന്തിനു സ്വന്തമായൊരു നിലനില്‍പ്പ്?
കടലിലേയ്ക്ക് ഇനി എത്രദൂരം എന്നൊന്നും അറിയില്ല. ദൂരവും വഴികളും ഒക്കെ തീരുമാനിക്കാന്‍ , കൂടെ നീയുള്ളപ്പോള്‍ നിനക്ക് കരുത്തായി,കൂടെ ഒഴുകുക എന്നതില്‍ കവിഞ്ഞ ഒരു ഉത്തരവാദിത്തവും എനിക്ക് വേണ്ട.
ഇനി എനിക്കതൊന്നും വയ്യ. എല്ലാം നിന്‍റെ ഇഷ്ടം പോലെ നീ തിരഞ്ഞെടുക്കുക.
സൂര്യന് കീഴെയുള്ള സകലമാന കാര്യങ്ങളും സംസാരിച്ചുകൊണ്ട്, ഭാവിയെ പറ്റി ഒരിക്കലും വ്യാകുലപ്പെടാതെ ഇങ്ങനെ ഒഴുകാന്‍ എന്ത് രസമാണ്! അങ്ങനെ ഒഴുകി, ഒഴുകി, ഇനി നമുക്ക് ഒരുമിച്ചു കടലിലേയ്ക്ക് . നീ പറയുമ്പോലെ ഒഴുകിയ പുഴയായിരുന്നില്ലേ ഞാന്‍? നിന്നിലലിഞ്ഞത് മുതല്‍?
* * *
വഴി പിരിയുന്നീ ഞാന്‍ പുഴ കടലില്‍
ReplyDeleteവീണ്ടും തീരം തേടും വരുമൊരു നാള്‍
അലകടലിന്‍ തിരകള്‍ തീരം തേടി
അണയും തുടരെ തുടരെ നിന്നില്‍ ഞാന്‍ !പണ്ടേഴുതിയ വരികള്‍ ഓര്‍ത്തുപോയി .
നല്ല വരികള്‍ -- നന്ദി--
Deleteകൊള്ളാം
ReplyDeleteഅവസാനിപ്പിക്കാൻ ധ്രിതി കാണിച്ചതുപോലെ തോന്നി
എനിക്ക് തിരക്കൊന്നും ഇല്ലായിരുന്നു—പക്ഷെ ഇതേ അഭിപ്രായം എന്‍റെ വേറെ ചില പോസ്റ്റിലും എഴുതിക്കണ്ടു. കാരണം എനിക്കറിഞ്ഞൂടാ--
Deleteപ്രകൃതിയോടൊപ്പം ഒരു യാത്ര.. നന്നായിരുന്നു അനിതാ
ReplyDeleteസന്തോഷം പദ്മെച്ചീ---
Deleteവറ്റാതെ വരളാതെ ഏതു പ്രതിബന്ധങ്ങളെയും അതിജീവിച്ച് ചുറ്റും സമൃദ്ധി
ReplyDeleteവിളയിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ ഇടവരുത്തട്ടെ!
കൊള്ളാം രചന
ആശംസകള്‍
തങ്കപ്പന്‍ ചേട്ടന്റെ ഈ അനുഗ്രഹം ഒരു ഗുരു വിന്‍റെ സ്ഥാനത് നിന്നും എന്ന പോലെ എടുക്കുന്നു. ഒരുപാടു സന്തോഷം, എന്നും വന്നു പ്രോതസാഹിപ്പിക്കുന്നല്ലോ--
Deleteപുഴയൊഴുകും വഴി മനോഹരം
ReplyDeleteനന്ദി, അജിത്തെട്ടാ--
Deleteകടലിലേയ്ക്ക് ഇനി എത്രദൂരം എന്നൊന്നും അറിയില്ല. ദൂരവും വഴികളും ഒക്കെ തീരുമാനിക്കാന്‍ , കൂടെ നീയുള്ളപ്പോള്‍ നിനക്ക് കരുത്തായി,കൂടെ ഒഴുകുക എന്നതില്‍ കവിഞ്ഞ ഒരു ഉത്തരവാദിത്തവും എനിക്ക് വേണ്ട........... നല്ല ചിന്ത പക്ഷേ സ്ത്രീ സമത്വ വാദികൾ സമ്മതിക്കുമോ ആവോ?
ReplyDeleteസമ്മതിച്ചില്ലെങ്കില്‍ വേണ്ട ചന്തുഏട്ടാ--
Deleteകൂടെ ഒഴുകുമ്പോള്‍ relax ചെയ്തു ഒഴുകാലോ--
ഒറ്റയ്ക്ക് വയ്യ.
എഴുത്ത് തുടരുക നല്ല വായന , മുകളില്‍ പറഞ്ഞത് പോലെ അവസാനിപ്പിക്കാൻ ധ്രിതി കാണിച്ചതുപോലെ
ReplyDeleteഎന്‍റെ പല കഥകളിലും മറ്റുള്ളവര്‍ അങ്ങനെ പറയുന്നു. പക്ഷെ എനിക്ക് പറയാന്‍ അത്രയേ ഉണ്ടായിരുന്നുള്ളൂ--
Deleteകടപ്പാടുകളെ മണലിലാഴ്ത്തി
ReplyDeleteഇരു കൈവഴികളിലൂടെ ഒരേ കടലിലേക്ക്
ഒഴുകുന്നു ഒരു പുഴ .....
താങ്ക്സ് ശലീര്‍--
Deleteവളരെയേറെ മനോഹരമായി വരച്ചു കാട്ടി പുഴയുടെ ജീവിതവും വഴികളും ആശംസകള്‍ തുടരുക
ReplyDeleteനല്ല ചിന്തകള്‍ ,എല്ല്ലാ സ്ത്രീകളും ഇങ്ങനെ ചിന്തിക്കണമെന്നില്ല. ഒന്നിച്ചു ചേര്‍ന്നു നിന്നു കരുത്തുകാട്ടുന്നതിലും കണക്കു പറയുന്നവരാണു കൂടുതലും.ഒഴുകുകയാണങ്കിലും ഒരുപടി മുന്നില്‍ ഒഴുകിതീരാന്‍ വെമ്പുന്നവരാണു.
ReplyDeleteനല്ല ചിന്തകള്‍ക്കു അഭിനന്ദനങ്ങള്‍.....
കൂടെ -വേണമെങ്കില്‍ ഇത്തിരി പിന്നിലായ്, ഒഴുകിയാലും കുഴപ്പമില്ല-
Deleteഅതല്ലേ നല്ലത്?
ഈ പുഴയിലേക്ക് വേറെ അരുവികളൊന്നും വന്നു ചെരുന്നില്ലേ ?
ReplyDeleteപുഴയ്ക്കു കൈവഴികള്‍ ഉണ്ടോ ?
ഈ പുഴയില്‍ ഡാമുകള്‍ ഉണ്ടോ, അതില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ടോ ?
ഒഴുക്കില്‍ മിനുസം വന്ന വെള്ളാരം കല്ലുകള്‍ എവിടെ ?
ഈ പുഴയില്‍ നിന്ന് പൂഴി ഊറ്റുന്നതാര്. ?
എന്‍റെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നാല്‍ കഥ നല്ലതാണെന്ന് പറയാം.
ഇതിനൊക്കെയുള്ള ഉത്തരങ്ങളുമായി മറ്റൊരു കവിത വൈകാതെ വരുന്നതായിരിക്കും.
Deleteസ്ത്രീജന്മം മനോഹരമായി ചിത്രീകരിച്ച കഥ. ഭാവുകങ്ങൾ
ReplyDeleteതാങ്ക്സ്, ഈ അഭിപ്രായത്തിന്--
Deleteഒഴുകി ഒഴുകി അകന്നു പോയി
ReplyDeleteഒഴുകി ഒഴുകി, കടലിലല്ലേ ?
Deleteനല്ല ചിന്തകള്‍ ആശംസകള്‍
ReplyDeleteതാങ്ക്സ്, പ്രമോദ്
Deleteപുഴയൊഴുകിയൊരു വഴി..
ReplyDeleteഇലഞ്ഞി, സന്തോഷം--
Deleteവന്നതിനും അഭിപ്രായം പറഞ്ഞതിലും സന്തോഷം--
ReplyDeleteഅതെ .. ഇനി ഒന്നായ് ചേര്‍ന്ന് ഒരുമിച്ചോഴുകുക...
ReplyDeleteഅല്ലെങ്കിലും വീണ്ടും കൈവഴികളായി പിരിഞ്ഞ് ഒഴുകാന്‍ ഇനിയാവില്ലല്ലോ !!!
കൊള്ളാം
നീ പറയുമ്പോലെ ഒഴുകിയ പുഴയായിരുന്നില്ലേ ഞാന്‍? നിന്നിലലിഞ്ഞത് മുതല്‍?
ReplyDeleteനല്ല വരികള്‍
സന്തോഷം rosly--
DeleteEE KADHA VALARE HRUDAYASPARSIYAAYI THONNI.KADHAYE JEEVITHAVUMAAYI EZHAPIRICHUCHERKKUNNATHIL VIJAYICHU.2KADHAKAL VAAYICHATHIL NINNUM LALITHAVUM NISHKALANKAVUM NIRUPADRAVAKARAVUMAAYA LOKATHINULLIL NINNUM KADHAYE NOKKUKAYUK NAYIKKUKAYUM CHEYYUNNATHAAYI THONNUNNU.EE KADHA NALLA SAMTHRUPTHI THANNIRIKKAAM.(KADALILEYKKU INI ETHRA DOORAM ENNA PRAYOGAM MANASINE THOTTU KADANNUPOYI ARDHAVATHUMAAYI.
ReplyDelete(NEE PARAYUMPOLE OZHUKIYA...NINNILALIYUM VARE....)VALIYA OZHUKKIL LAYICHA PUZHAYUDE VIDHEYATHWAM NANNAYI VARACHU KATTI.........
marupadi venda ennu snehathode ariyikkunnu
താങ്ക്സ് --- ഉണ്ണികൃഷ്ണന്‍-- വന്നതിനും, മിക്ക പോസ്റ്റിലും കമന്റ് എഴുതിയതിനും--
DeleteThis is my blog. Click here.
ReplyDelete8 เค้าไพ่บาคาร่าคืออะไร