ടി വി യില്‍ കാര്യമായി എന്തോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു അയാള്‍.
പെട്ടെന്ന് തിരിഞ്ഞു അടുക്കളയിലുള്ള അവളോടു ചോദിച്ചു.
"അല്ല, നീ എപ്പോഴാ എന്നെ ഡിവോര്‍സ് ചെയ്യുന്നത്?"
"ങേ"
"ങാ. അതെന്നെ. നമുക്കും പിരിഞ്ഞാലോ?"
"ഓ.. അങ്ങിനെ.
പിരിയാലോ.. ഇപ്പോള്‍ ട്രെന്‍ഡ് 25 ആം വാര്‍ഷികം ഒക്കെ ആഘോഷിച്ച ശേഷം പിരിയുന്നതല്ലേ? എന്നിട്ട് നമുക്കൊരു ജോയിന്‍ പെറ്റീഷന്‍ കൊടുക്കാം. എങ്കില്‍ കാര്യങ്ങള്‍ എളുപ്പം നടക്കുമത്രെ! "
"ങേ... അതെന്തിനാ? ഞാന്‍ ഒരു തമാശയ്ക്ക് ചോദിച്ചതല്ലേ? "
"ആണോ? പക്ഷേ ഞാന്‍ കാര്യായി തന്നെ പറഞ്ഞതാ. ഇങ്ങള് കണ്ടില്ലേ, ലിസിയും പ്രിയനും, അതുപോലെ പലരും ചെയ്തത്? നല്ല പ്രായത്തില്‍ അയാളുടെ ചിലവില്‍ അടിപൊളിയായി ജീവിച്ചു, ഇനീ വയസ്സാവുമ്പോള്‍ നൂറുകൂട്ടം അസുഖങ്ങള്‍ ഒക്കെ വരാറാവുമ്പോള്‍ വിട്ടുപോയാല്‍ പിന്നെ കുത്തിയിരുന്ന് ശുശ്രുഷിക്കേണ്ടല്ലോ"
"ഓ... അങ്ങിനെ! അപ്പോള്‍ ഇതൊക്കെയാണ് പെണ്ണുങ്ങളുടെ മനസ്സില്‍ അല്ലെ?'
" ങാ.. അതും ഉണ്ടാവും. തുടക്കത്തില്‍ നിങ്ങളൊക്കെ ഞങ്ങളെ ഒരുപാട് കഷ്ടപ്പെടുത്തുന്നതല്ലേ!
നിങ്ങള്‍ക്ക് വേണമെന്നുണ്ടെങ്കില്‍ ഞാന്‍ ഇപ്പോള്‍ തന്നെ തയ്യാറാവാം. പക്ഷേ കാരണം അതല്ല.."
"പിന്നെ?"
"ഞാന്‍ കുറച്ചു ദിവസമായി ആലോചിക്കുന്നു. നിങ്ങള്‍ എപ്പോഴും പറയാറില്ലേ, ഈ കുടുംബവും കുട്ടികളും ഒക്കെയുള്ളത് കൊണ്ടാണ്, ഇല്ലെങ്കില്‍ സമൂഹത്തിനു വേണ്ടി, രാഷ്ട്രത്തിനു വേണ്ടി ഒരുപാടു കാര്യങ്ങള്‍ ചെയ്യാമായിരുന്നു എന്ന്."
"അതെ."
" ഒരുപാട് ഐഡിയ ഒക്കെയുള്ള ആളല്ലേ? ഞാന്‍ നിങ്ങളെ ഫ്രീയാക്കി വിടാം. പൊയ്ക്കോളൂ.. നമ്മള്‍ ജീവിക്കുന്ന സമൂഹത്തിനു വേണ്ടി, നമ്മുടെ രാഷ്ട്രത്തിനു വേണ്ടി പറ്റാവുന്ന കാര്യങ്ങള്‍ ഒക്കെ ചെയ്യുക. പത്തു മണിക്കുള്ളില്‍ വീട്ടില്‍ വരണമെന്നോ, അരി വാങ്ങാന്‍ പണം വേണമെന്നോ ഒന്നും ആവശ്യപ്പെടില്ല."
ടി. വി. യില്‍ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്ന അയാള്‍ തിരിഞ്ഞു നോക്കാതെ പറഞ്ഞു.
"ടി.വി.യില്‍ എന്നെക്കണ്ട് നീ ബോധം കെട്ടു വീഴരുത്."
" എന്തിന്, എനിക്കഭിമാനമല്ലേ? നിങ്ങള്‍ ഉയര്‍ന്നുയര്‍ന്നു പോകുന്നത് കാണാന്‍!"
" അതല്ല.. നീ അവിടെ എഴുതിയ ഫ്ലാഷ് ന്യൂസ് വായിക്കൂ.. അതുപോലെ എന്‍റെ പേരും വരും, ഒരു ദിവസം "
ഞാന്‍ നുറുക്കിക്കൊണ്ടിരുന്ന പച്ചക്കറികള്‍ മാറ്റി വച്ച് ടി വി യുടെ മുന്നിലേക്ക് ചെന്ന് വായിച്ചു.
" ദിലീപും കാവ്യയും മകള്‍ മീനാക്ഷിയുടെ സാന്നിധ്യത്തില്‍ വിവാഹിതരായി"
"ങേ! അപ്പോള്‍ അതാണ് കാര്യം! ഞാന്‍ ഈ പറഞ്ഞതൊക്കെ പൊട്ടത്തരം!"
ചുമ്മാതല്ല, ഈ ആണുങ്ങള്‍ നന്നാവാത്തത്! ഒരിക്കല്‍ പറ്റിയാലും വീണ്ടും ചിന്ത അത് തന്നെ.
അടുക്കളയിലേക്ക് തിരിച്ചു നടക്കുമ്പോള്‍ ഞാനെന്നോടു തന്നെ പറഞ്ഞു.
" കൊന്നാലും നിങ്ങള്‍ക്ക് ഡിവോര്‍സ് തരുന്ന പ്രശ്നമില്ല. ആഹാ.. "
**************************************************************
(കഥ: അനിത പ്രേംകുമാര്‍)

No comments:
Post a Comment