10/1/13

ഞങ്ങള്‍ ചിരഞ്ജീവികള്‍

                                                       


        കവിത: അനിത പ്രേംകുമാര്‍         ഞങ്ങള്‍ ചിരഞ്ജീവികള്‍
ജരാനരകളില്ല, മരണമില്ല .
ഇനിയും വാഴും കാലങ്ങളോളം

ഞങ്ങള്‍ ചിരഞ്ജീവികള്‍
അന്യന്‍റെ സന്തോഷം കട്ടെടുക്കുന്നു
കൂട്ടി വയ്ക്കുന്നു, സ്വത്തും പണവും

ഞങ്ങള്‍ ചിരഞ്ജീവികള്‍
ഈ ഭൂമിയുടെ അധിപന്മാര്‍
ഇപ്പോഴുമെപ്പോഴു മിവിടെ ജീവിക്കുവോര്‍

ഞങ്ങള്‍ ചിരഞ്ജീവികള്‍
കഷ്ടം,നിങ്ങള്ക്ക് വാര്‍ധക്യം വന്നതില്‍!
അനുഭവിക്കൂ, ഇത് മുജ്ജന്മ ശാപം.

ഞങ്ങള്‍ ചിരഞ്ജീവികള്‍
നിങ്ങള്‍ക്കു നേരുന്നു
സന്തോഷ കരമായ വൃദ്ധ ദിനം.

എന്ന് പറയാതെ പറയുന്നു
ഓരോ യുവത്വവും---