9/2/15

സ്വാതന്ത്ര്യം

കൂട്ടിലിട്ടു
വളര്ത്തിയ
കുഞ്ഞിക്കിളി
മാനം നോക്കി
പറന്നുപോയി,
അറിയാതെ കൂടു
തുറന്നപ്പോൾ.

പൂച്ചക്കുഞ്ഞിനെ
എവിടെ ക്കളഞ്ഞാലും
തിരിച്ചു വരുമവൻ
വീട്ടിലേയ്ക്കെന്നും
സ്വാതന്ത്ര്യമകത്തും
പുറത്തുമുണ്ടേ!

-----------------------------
അനിത പ്രേംകുമാർ

4 comments:

 1. ഗൃഹാതുരത്വം!
  ആശംസകള്‍

  ReplyDelete
 2. തീര്‍ച്ചയായും ....... സ്വാതന്ത്ര്യം അകത്തും പുറത്തുമുണ്ട്......
  ആശംസകൾ നേരുന്നു.....

  ReplyDelete
 3. കിളി ഡൊമെസ്റ്റിക് ആനിമല്‍ അല്ല. അതുകൊണ്ടാവും!!!

  ReplyDelete
 4. കിളിയെ അടച്ചിട്ടല്ലേ വളർത്തുന്നത്.. പൂച്ചക്കുഞ്ഞിനെ അങ്ങനെ അല്ലല്ലോ.. അകത്തും പുറത്തുമല്ലേ സ്വാതന്ത്ര്യം.. നല്ല ചിന്ത

  ReplyDelete