നീയെനിക്കാരായിരുന്നു...
(അനിത പ്രേംകുമാര്‍)
നീയെനിക്കാരായിരുന്നു... സഖേ,
നീയെനിക്കാരായിരുന്നു?
പാതിരാ മുല്ലകള്‍
പാതി വിരിഞ്ഞപ്പോള്‍
ചുറ്റും പരന്നൊരാ തെന്നല്‍.... തന്നു,
ഹൃദ്യമാം മാദക ഗന്ധം.. ഏതോ
ഹൃദയം നിറയ്ക്കുന്ന രാഗം.
നീയെനിക്കാരായിരുന്നു, സഖേ
നീയെനിക്കാരായിരുന്നു?
കാമുകി രാധയായ്
കാതരയായി ഞാന്‍
കാട്ടിലലഞ്ഞു നടക്കേ,
ചാരെ ഞാന്‍ കേട്ടു നിന്‍ ഗാനം..
ചാരുതയേറുന്ന രാഗം....
നീയെനിക്കാരായിരുന്നു, സഖേ
നീയെനിക്കാരായിരുന്നു?
പാല്‍ മണം മാറാത്ത
പൈതലിന്‍ ചുണ്ടുപോല്‍
നിസ്വാര്‍ത്ഥ സ്നേഹമായ് നിന്നില്‍
നൈവേദ്യമായ് ഞാനുമുണ്ടേ, എന്നും
കണ്ണാനിന്‍, പുല്ലാങ്കുഴലായ്!
നീയെനിക്കാരായിരുന്നു, സഖേ
നീയെനിക്കാരായിരുന്നു?
******************************
No comments:
Post a Comment