കവിത :അനിത പ്രേംകുമാര്‍
മൌനം
മൌനത്താല്‍ പറയേണ്ടകാര്യമവള്‍
വാക്കാല്‍ പരത്തി ചൊന്നപ്പോള്‍
മൌനം വിട്ടവനെഴുന്നേറ്റു
പിന്നെ, വാക്കുകള്‍ തമ്മില്‍
പോര്‍വിളികള്‍ മാത്രമായ്!
ഒടുവില്‍ തളര്‍ന്നു
നിലത്ത് കുത്തിയിരുന്നവര്‍
പരസ്പരം മനസ്സില്‍ ചോദിച്ചു
എന്തായിരുന്നു കാര്യം?
എന്തിനായിരുന്നു നമ്മള്‍!
കാര്യം മറന്നുപോയ്.
കാരണം മാറിപ്പോയ്.
പുറത്തത് ഉരിയാടാനാവാതെ
ശബ്ദം പിണങ്ങിപ്പോയ്.
പിന്നവര്‍ മൌനത്താല്‍പറയാന്‍ ശ്രമിച്ചു.
കണ്ണികള്‍ വിട്ടുപോയ മനസ്സുകള്‍ക്ക്
ഒന്നുമേ കേള്‍ക്കുവാന്‍ ത്രാണിയില്ല.
ഒന്നുമേ മിണ്ടുവാന്‍ വാക്കുമില്ല.
മൌനം നല്ലതാണ്
ReplyDeleteവാക്കാലും ചിന്തയാലും പ്രവര്‍ത്തിയാലും മൌനമാചരിക്കുന്നത് നല്ലതാണ്
അതെ-- തീര്‍ച്ചയായും.
Deleteമൌനമുടൌക്കതെ എൻ നാവ് വാത്മീകത്തിനുള്ളിലാണ്.....
ReplyDeleteചന്തു ചേട്ടാ-- നന്ദി--
Deleteകാരണമറിയാത്ത കലഹങ്ങള്‍ ഇന്നത്തെ മൊത്തം കലഹങ്ങള്‍ ഇങ്ങനെ ആണ്
ReplyDeleteഅതെ, മൂസ. വേണം എന്ന് വിചാരിച്ചാല്‍ ഒഴിവാക്കാന്‍ പറ്റുന്ന പ്രശ്നങ്ങള്‍ --
Deleteഅതാണ് ജീവിതം
ReplyDeleteഅല്പം മൌനം ആചരിച്ചാല്‍ ഒഴിവാക്കനാകില്ലേ, കുറെ പ്രശ്നങ്ങള്‍?
Deleteഇതൊക്കെ ഇതില്‍ പറഞ്ഞിട്ടുള്ളതാ... ടേക്ക് ഇറ്റ് ഈസി.... ;)
ReplyDeleteഅക്കാകുക്കാ, ഒരു സുഹൃത്തും ഭാര്യയും ഇതിന്റെ ആദ്യത്തെ അഞ്ചു വരികളില്‍ തന്നെ കിടക്കുന്നു, മൂന്നു വര്‍ഷത്തോളമായി-- പരസ്പരം നല്ല സ്നേഹമൊക്കെ ഉണ്ട്. പ്രത്യേകിച്ച് ഒരു കുറ്റവും ഇല്ല. എന്നിട്ടും ഒരുമിപ്പിക്കാന്‍ നോക്കിയാല്‍ രണ്ടും കൂടി പരസ്പരം " അന്ന് ഞാന്‍ അത് പറഞ്ഞപ്പോള്‍ നിന്‍റെ അമ്മ എന്തിനാണ് ചിരിച്ചത്, "തുടങ്ങിയ കാര്യങ്ങള്‍ക്ക് കാരണം അന്വേഷിച്ചു കണ്ടെത്താതെ, പിരിയാനുള്ള തെയ്യാറെടുപ്പിലാണ്! ബാക്കി വരികള്‍ അവര്‍ക്ക് എന്നെങ്കിലും മനസ്സിലാവുമായിരിക്കും--
Deleteപറഞ്ഞ വാക്കും എറിഞ്ഞ കത്തിയും മുറിവേല്‍പ്പിക്കാതിരിക്കില്ല.
ReplyDeleteനന്നായി വരികള്‍
ആശംസകള്‍
ഞാനും മൌനിയാവുനു !
ReplyDeleteകൊള്ളാട്ടോ ..
ആശംസകള്‍
@srus..
മൗനത്തെക്കാൾ വലുതൊന്നുമില്ല,മൗനം ശമിപ്പിക്കത്തൊരു വ്യാധിയുമില്ല..പക്ഷേ ചില നേരത്ത് മൗനം വില്ലനാവും..എല്ലയിപ്പൊഴുമുള്ള മൗനം വിദ്വാനെ വിഡി ആക്കും
ReplyDeleteമൌനം വിദ്വാന് ഭൂഷണം എന്നല്ലേ പ്രമാണം.. എന്നാലും ചിലപ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയില്ല.. കവിത ഇഷ്ട്ടായിട്ടോ..
ReplyDeleteപരസ്പരം മനസ്സില്‍ ചോദിച്ചു
ReplyDeleteഎന്തായിരുന്നു കാര്യം?
ആശംസകള്‍
പരിസരം നോക്കാതെ,അർത്ഥമില്ലാത്ത വാക്കുകളിൽ വികാരം നിറച്ച് പുലമ്പുന്നത് ജീവിതം കുട്ടിച്ചോറാക്കും. പുറത്തു വിട്ട വാക്കും കൈ വിട്ട കല്ലും തിരുച്ചെടുക്കാനാവില്ലെന്ന് പുതു തലമുറക്ക് മനസ്സിലാക്കാൻ നേരവുമില്ല. സമയവും പറക്കുകയല്ലെ...
ReplyDeleteകവിത നന്നായിരിക്കുന്നു.
ആശംസകൾ...
ചിലപ്പോഴൊക്കെ അങ്ങിനെയാണ്.. എല്ലാം കഴിഞ്ഞതിനു ശേഷം ആലോചിച്ചാൽ എന്തിനായിരുന്നു എന്നതിനു ഉത്തരമുണ്ടാവില്ല.. സ്നേഹമുള്ളിടത്തേ കോപമുണ്ടാവൂ എന്നല്ലേ..
ReplyDeleteമൌനം പോലെ... സുന്ദരം, മനോഹരം !
ReplyDeleteമൌനം ചിലപ്പോള്‍ സുന്ദരം
ReplyDeleteസന്തോഷകരമായ മൗനത്തിന് പകരം നില്ക്കാൻ വാക്കുകൾക്കാവില്ല.
ReplyDeleteനല്ല ആശയം....
കവിത നന്നായി ... ഇഷ്ട്ടത്തോടെ .... ആശംസകള്‍
ReplyDeleteഒരുപാടു പറയാനുള്ളപ്പോള്‍ ഒന്നും മിണ്ടാതിരിക്കുന്നതാ നല്ലത്... മൗനം വാചാലം എന്നല്ലേ! :)
ReplyDelete