----------------------------------------
കഴിഞ്ഞ ശനിയാഴ്ച്ചത്തെ (19-10-2013) മെട്രോ മനോരമ (ബാംഗ്ലൂര്‍ ) യില്‍ രണ്ടാം പേജില്‍ ഒതുങ്ങിക്കൂടരുത്, ജീവിതം എപ്പോഴും സുന്ദരമാണ് - കെ. കാര്‍ത്യായനി , ബാംഗ്ലൂര്‍ എന്ന പേരില്‍ ഈ ലേഖനത്തിന്‍റെ പ്രസക്തമായ ഭാഗങ്ങള്‍ -എഡിറ്റ് ചെയ്തത് - പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. "മുതിര്ന്നവര്‍ക്കായ് " (60 years+)എന്ന പംക്തിയില്‍. കുറച്ചു പുസ്തകങ്ങള്‍ സമ്മാനമായി അയച്ചുകൊടുക്കുമെന്നും മനോരമ അറിയിച്ചു.
കെ. കാര്‍ത്യായനി ടീച്ചര്‍, ബാംഗ്ലൂര്‍.
2004 ജൂണ്‍ രണ്ടാം തീയ്യതിയാണ് ഞങ്ങള്‍ ബംഗ്ലൂരില്‍ സ്ഥിര താമസത്തിന് വന്നത്. നാട്ടില്‍ കണ്ണൂര്‍ ജില്ലയിലെ തില്ലെങ്കേരിയാണ് സ്ഥലം . ഞാനും എന്‍റെ ഭര്‍ത്താവും അദ്ധ്യാപകരായിരുന്നു. 2000 ല്‍ മാഷും 2004 ല്‍ ഞാനും സര്‍വിസില്‍ നിന്നും വിരമിച്ചു. എന്‍റെ മാഷ് കണ്ണൂര്‍ ജില്ലയിലെ തില്ലെങ്കേരി ഗവ: യു.പി. സ്കൂളില്‍ നിന്നും ഞാന്‍ തില്ലെങ്കേരി പള്ള്യം എല്‍. പി. സ്കൂളില്‍ നിന്നും ആണ് വിരമിമിച്ചത്.
മക്കള്‍ രണ്ടുപേരും ബംഗ്ലൂരില്‍ ആയിരുന്നു. മകള്‍ അനിതയും ഭര്‍ത്താവ് പ്രേംകുമാറും ഗോകുല(മത്തിക്കെരെ)യില്‍ സ്വന്തം ഫ്ലാറ്റില്‍ താമസം. അവിടെ അടുത്തു തന്നെ സ്വന്തമായി ഒരു കമ്പനി നടത്തുന്നു. മകന്‍ സജിത് ഇവിടെ അടുത്ത് പീനിയ എന്ന സ്ഥലത്ത് ഒരു അമേരിക്കന്‍ കമ്പനി യിലും മരുമകള്‍ സിന്ധു , തൊട്ടടുത്തുള്ള അയ്യപ്പ സ്കൂളില്‍ ടീച്ചര്‍ ആയും ജോലി ചെയ്യുന്നു.
പെന്‍ഷന്‍ ആയതിനു ശേഷം നാട്ടില്‍ തനിയെ താമസിക്കേണ്ടിവരുന്നതിനാല്‍ മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞങ്ങള്‍ ബംഗ്ലൂരിലെയ്ക്ക് വന്നത്. മക്കള്‍ക്ക് രണ്ടുപേര്‍ക്കും ഇവിടെ ജോലി ആയതിനാല്‍ എപ്പോഴും നാട്ടിലേയ്ക്ക് വരാനും അന്വേഷിക്കാനും പറ്റില്ലല്ലോ. നാട്ടില്‍ തരക്കേടില്ലാത്ത ഒരു വീടും കുറച്ചു സ്ഥലവും ഒക്കെ ഉണ്ട്. പെന്‍ഷന്‍ ആയ ശേഷം എന്‍റെ മാഷ് ചില്ലറ കൃഷി ഒക്കെ ചെയ്തു വരികയായിരുന്നു. അതുകൊണ്ട് തന്നെ നാട്ടില്‍ നിന്നും വരുമ്പോള്‍ ബന്ധുക്കളും അയല്‍ക്കാരും ഒക്കെ പറഞ്ഞു," ടീച്ചര്‍ക്ക് ഇഷ്ടപ്പെട്ടാലും മാഷിനു ബംഗ്ലൂര്‍ ഒന്നും ശരിയാവില്ല" എന്ന്.
പക്ഷെ ഒരു പ്രശ്നവുമില്ലാതെ ഞങ്ങള്‍ ആറേഴു വര്ഷം ബംഗ്ലൂരില്‍ സുഖമായി ജീവിച്ചു. എന്നാല്‍ ഇപ്പോള്‍ എന്‍റെ മാഷ് എന്നെ വിട്ടു പോയിട്ട് ഈ ഒക്ടോബര്‍ 9 ന് 2 വര്ഷം തികയുന്നു. ആദ്യത്തെ അഞ്ചാറു മാസം ഞാന്‍ മാനസികമായി തകര്‍ന്നു പോയെങ്കിലും ആരും ഇവിടെ ശാശ്വ ത മല്ലെന്നും ഇന്ന് മാഷ് പോയപോലെ നാളെ ഞാനും പോകേണ്ടതാണ് എന്നും ഉള്ള സത്യം ഉള്‍ക്കൊണ്ട് ഞാന്‍ ഇന്ന് ജീവിക്കുന്നു.
മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വന്നതെങ്കിലും ഇന്ന് ഞാന്‍ വളരെ സന്തുഷ്ടയാണ്. തനിയെ നാട്ടിലാണെങ്കിലുള്ള കാര്യം ഇപ്പോള്‍ ഓര്‍ക്കാനേ വയ്യ. നാട്ടില്‍ സദാ അക്രമ രാഷ്ട്രീയവും ബോംബേറും കൊലപാതകവും ഹര്‍ത്താലും ഒക്കെ അല്ലെ? എന്നാല്‍ ബംഗ്ലൂരില്‍ അനാവശ്യ ബന്ദില്ല, ഹര്ത്താലില്ല, അന്ധമായ രാഷ്ട്രീയവും ഇല്ല. എല്ലാവരും ജോലി ചെയ്യുന്നു, കിട്ടുന്ന വരുമാനത്തിനനുസരിച്ച് സുഖമായി ജീവിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനാണെങ്കിലും ഇവിടെയാണ് നല്ലത്. എന്‍റെ മാഷ് അസുഖമായി ഒരു മാസം ഹോസ്പിറ്റലില്‍ കിടന്നപ്പോഴും ആളെ തിരിച്ചു കിട്ടിയില്ലെങ്കിലും ,ഏറ്റവും നല്ല ചികിത്സ കൊടുക്കാനും കഴിഞ്ഞു.
ഞാന്‍ മകന്‍റെ കൂടെ വാടക വീട്ടിലായിരുന്നു, ഇതുവരെ താമസിച്ചിരുന്നത്. ഇപ്പോള്‍ നാട്ടിലുള്ള വീട് വിറ്റ്, ഇവിടെ 30*40 സ്കൊയര്‍ഫീറ്റ് സ്ഥലം വാങ്ങി, മകന്‍ ഒരു നല്ല വീട് വച്ചു. കഴിഞ്ഞ ഡിസംബറില്‍ താമസം തുടങ്ങി. വീട് വച്ച് കഴിഞ്ഞപ്പോള്‍ എന്തെങ്കിലും നടാന്‍ ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ല. നോക്കിയപ്പോള്‍ ഞങ്ങളുടെ വീടിന്‍റെ വലതു വശം, മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരു കാലി സൈറ്റ് ആണ്. ഞാന്‍ അയാളുടെ അനുവാദത്തോടെ , അവിടെ ചെറിയ ഒരു അടുക്കളത്തോട്ടം ഉണ്ടാക്കി.
വീട്ടിലേയ്ക്കാവശ്യമായ കറിവേപ്പില, പപ്പായ, പയര്‍, പച്ച മുളക്, ചീര, തക്കാളി, കോയക്ക, മത്തന്‍, മുരിങ്ങ, കപ്പ, ചേമ്പ്, ചേന, വാഴ, തുടങ്ങി ഒരു വിധം എല്ലാ പച്ചക്കറികളും ഇവിടെ തഴച്ചു വളരുന്നു. വീട്ടിലെ അടുക്കള മാലിന്യവും അധികം ദൂരെ യല്ലാത്ത ഒരു വീട്ടില്‍ നിന്നും വാങ്ങുന്ന ചാണകപ്പൊടിയും മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. എല്ലാ പച്ചക്കറിയിലും വിഷം അടങ്ങിയ ഇക്കാലത്ത്, ഞങ്ങള്‍ക്ക് ഉരുളക്കിഴങ്ങും , ഉള്ളിയും മാത്രമേ പുറമേ നിന്നും വാങ്ങേണ്ടി വരുന്നുള്ളൂ.
എന്‍റെ മകന്‍റെ കുട്ടികളില്‍ മൂത്തയാള്‍ സ്കൂളില്‍ പോകുന്നു. ഇളയ ആള്‍ക്ക് ഇപ്പോള്‍ രണ്ടര വയസ്സ്. എന്‍റെ സമയം അവനെ നോക്കാനും തോട്ടം പരിപാലിക്കാനും വിനിയോഗിക്കുന്നു. ബാക്കി സമയം കിട്ടിയാല്‍, ടി വി കാണലും വായനയും അമ്പലത്തില്‍ പോക്കും . ചുരുക്കി പറഞ്ഞാല്‍ ജീവിതം ഇപ്പോള്‍ ഭാരമോ, മടുപ്പോ അല്ല.
എനിക്ക് പുതിയ തലമുറയോടും പ്രായമായവരോടും ഒന്നേ പറയാനുള്ളൂ .നിങ്ങള്‍ പ്രായമായിക്കഴിഞ്ഞാല്‍ എനിക്ക് വയസ്സായി എന്ന് വിചാരിച്ചു ഒതുങ്ങിക്കൂടാതെ തന്നാല്‍ കഴിയുന്ന എന്തെങ്കിലും ക്രിയാത്മകമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുക. കഴിയുന്നത്ര സ്നേഹവും കരുതലും മക്കള്‍ക്കും കൊച്ചു മക്കള്‍ക്കും മറ്റുള്ളവര്‍ക്കും കൊടുക്കുക. സംശയമില്ല, നിങ്ങള്‍ക്കത് തിരിച്ച് കിട്ടും.ഉറപ്പ്.
* * *
K Karthiayani Teacher , Bangalore.
അറുപതു വയസ്സ് കഴിഞ്ഞ മറുനാടന്‍ മലയാളികളോട് അവിടുത്തെ വിശേഷങ്ങള്‍ അറിയിക്കാന്‍ മനോരമയില്‍ വന്ന പരസ്യം കണ്ട് അമ്മ എഴുതിയതാണ്
ReplyDeleteഹൃദ്യം.....
Deleteജീവിതത്തോടു പോരാടുക ..ജീവിക്കുക.അമ്മയ്ക്ക് നന്മകള്‍ നേരുന്നു.
ReplyDeleteഅമ്മ എന്‍റെ അനിയന്‍റെ കൂടെയാണ് താമസം. ഇവിടെ വന്നാല്‍ തീര്‍ച്ചയായും ഈ ആശംസകള്‍ നേരിട്ട് കാണിക്കാം.
Deleteഅമ്മയ്ക്ക് എല്ലാ ആശംസകളും നേരുന്നു...
ReplyDeleteസന്തോഷം, എച്ചുമു കുട്ടി--
Deleteഞാനും രണ്ടു വര്‍ഷം ബാംഗളൂരിന്റെ പ്രാന്തപ്രദേശങ്ങളിലായിരുന്നു. കൃഷ്ണരാജപുരത്ത്. അന്ന് അവിടെ ചില ഫാക്ടറികളും നിറയെ വയലുകളും ഉള്ള ഒരു സ്ഥലമായിരുന്നു.
ReplyDeleteഅജിത്തേട്ടാ, ഞങ്ങളും ആദ്യം 1994 ല്‍ താമസിച്ചിരുന്നത് കെ. ആര്‍ .പുരം റെയില്‍വേ സ്റ്റേഷന്‍ ന് അടുത്തായിരുന്നു. പിന്നെ ഇത് വയല്‍ അല്ല. വീടെടുക്കാന്‍ അളന്നു മുറിച്ചിട്ട ഒരു സൈറ്റ് ആണ്.
Deleteഹൃദ്യമായ രചന ................
ReplyDeleteസന്തോഷം--
Deleteഅമ്മയ്ക്ക് എന്‍റെ ആശംസകള്‍
ReplyDeleteഅക്കാകുക്കാനെ അമ്മയ്ക്ക് അറിയാം. ഞാന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. താങ്കളുടെ ചില പോസ്റ്കള്‍ അമ്മ വായിച്ചിട്ടുണ്ട്. ആശംസ, ഇവിടെ വന്നാല്‍ നേരിട്ട് കാണിക്കാം.
ReplyDeleteഅമ്മ ഇവിടെ വന്നാല് ആണെ--ഇപ്പോള്‍ അനിയന്‍റെ വീട്ടിലാണ്
Deleteഏതായാലും എല്ലാഅമ്മമാര്‍കും ഒരു പ്രചോതന മാണ് ഈ രചനഎന്ന് വിശ്വസിക്കുന്നു.നാടും വീടും ഉപേക്ഷിച് നമ്മളുടെ കൂടെ വരാന്‍ പറഞാല്‍ അനുസരിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ് നമ്മള്‍ നമ്മളുടെ ജോലി സമ്പന്‍ദ മായിട്ടാണ് പ്രവാസിആയി ജീവിക്കുന്നത് അത് മനസിലാക്കി നികളുടെ കൂടെ താമസിച്ചു കൊചു കൊച്ചു santhosankkal പങ്ക് വച്ച അമ്മക്ക് എന്‍റെ ഒരായിരം ആശംസകള്‍
ReplyDeleteഅനിതേച്ചീ ടീച്ചറോട് പറയണം ന്നായിട്ടുണ്ടെന്ന്....എന്നെ നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ എന്നറിയില്ല........എന്റെ പ്രൊഫൈല്‍ നോക്കണം...ഒരുപാട് തവണ വീട്ടില്‍ വന്നിട്ടുണ്ട്........ശങ്കരേട്ടന്റെ മകന്‍ പ്രദീപ്.........ഓര്‍മകള്‍ വല്ലാതെ അടുപ്പം സൃഷ്ടിക്കുന്നു.....
ReplyDeleteഞാന്‍ മെയില്‍ അയച്ചു-- കിട്ടിയില്ലേ? ഇതു ശന്കരേട്ടന്‍ ആണ് എന്ന് മനസ്സിലായില്ല. "മണ്ടലിക്കണ്ടി" ആണോ?
Deleteഎന്തായാലും വളരെ സന്തോഷം-- തീര്‍ച്ചയായും ടീച്ചറോട് പറയാം--
അനിതേച്ചീ ടീച്ചറോട് പറയണം ന്നായിട്ടുണ്ടെന്ന്....എന്നെ നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ എന്നറിയില്ല........എന്റെ പ്രൊഫൈല്‍ നോക്കണം...ഒരുപാട് തവണ വീട്ടില്‍ വന്നിട്ടുണ്ട്........ശങ്കരേട്ടന്റെ മകന്‍ പ്രദീപ്.........ഓര്‍മകള്‍ വല്ലാതെ അടുപ്പം സൃഷ്ടിക്കുന്നു.....
ReplyDelete
ReplyDeleteപലർക്കും പ്രയോജനകരമായ കുറിപ്പ്
ടീച്ചർക്ക് ആശംസകൾ ....
നന്ദി---ആശംസകള്‍ അറിയിക്കാം--
Deleteജോലിയില്‍നിന്നും വിരമിച്ചുകഴിഞ്ഞാല്‍ പിന്നീടങ്ങോട്ട് ഒന്നും ചെയ്യാതെ പേരക്കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ പരിചരിച്ച് ശിഷ്ടകാലം തള്ളി നീക്കുകകയാണ് സാധാരണയായി കണ്ടുവരുന്ന പ്രവണത ഇതിനൊക്കെ മാറ്റംവരുത്തി ധാരാളം ജീവിത അനുഭവങ്ങളും അറിവുമൊക്കെയുള്ള ടീച്ചറെ പോലെയുള്ളവര്‍ക്ക് ഈ സമൂഹത്തിനും വരും തലമുറയ്ക്കുമൊക്കെ വഴികാട്ടുവാനും പ്രചോദനമാകുവാനും കഴിയുന്നു എന്നറിയാന്‍ കഴിഞ്ഞത് സന്തോഷകരമാണ്
ReplyDeleteഅമ്മയ്ക്കും എല്ലാപിന്തുണയും നല്‍കുന്ന മക്കള്‍ക്കും സര്‍വ്വേശ്വരന്‍ സന്തോഷവും സമാദാനവും ഐശ്വര്യവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു
നന്ദി അറിയിക്കുന്നു--- സന്തോഷം--
Deleteteacherinu ella ayurarogyngalum nerunnu
ReplyDeleteThank you so much---
Deleteവളരെ സന്തോഷം.
ReplyDeleteഅമ്മക്ക് സ്നേഹാദരങ്ങള്‍.
nandi----
Deleteഅനിത, നല്ല പോസ്റ്റ്.
ReplyDeleteഅമ്മക്കെന്റെ സ്നേഹാന്വേഷണം
തീര്‍ച്ചയായും പറയാം, റോസ് ലി
Deleteപ്രായമായവർക്ക് വളരെ പ്രയോജനപ്പെടുന്ന അനുഭവ സാക്ഷ്യം ഇത്...
ReplyDeleteആശംസകൾ...
താങ്ക്സ്---
Deleteഅമ്മ ചില്ലറക്കാരി അല്ല നല്ല രീതിയില്‍ ഇരുത്തി വായിപ്പിക്കുന്ന രീതിയില്‍ എഴുതി
ReplyDeleteഇതിന്‍റെ പരസ്യം കടപ്പോള്‍ ഞാന്‍ ചുമ്മാ ഒരു ജോക്ക് അടിച്ചിരുന്നു അത് വെറുതെ ആയി
പ്രായം ശരീരത്തിനല്ലേ ആവുന്നത് മന്സ്സിനല്ലല്ലോ
സന്തോഷം--- കൊമ്പന്‍---
Deleteജനങ്ങള്‍ ആരോഗ്യകൃഷിയിലേക്ക് തിരിച്ചുവരുന്നു എന്നതിനെപറ്റി മനോരമയില്‍ വന്ന ഒരു ലേഖനം കണ്ടിരുന്നു. എല്ലാ വീടുകളിലും അടുക്കളത്തോട്ടം ഉണ്ടായി വരുന്നുണ്ട് എന്നത് ഒരു നല്ല കാര്യമാണ്.
ReplyDeleteഅമ്മക്ക് അഭിനന്ദനങ്ങളും, ആശംസകളും, പ്രാര്‍ഥനകളും..
വളരെ സന്തോഷം---
Deleteഅമ്മക്ക് എല്ലാ ആശംസകളും !
ReplyDeleteഏവർക്കും ഒരു പ്രചോദനം ആകട്ടെ ഈ വിശേഷങ്ങൾ !
സന്തോഷം--- ആശംസകള്‍ പറയാം--
Deleteഹൃദ്യമായിരിക്കുന്നു രചന
ReplyDeleteആശംസകള്‍
സന്തോഷം---
Deleteമനസ്സിന് സന്തോഷം നല്‍കുന്ന നല്ല ചിന്തകള്‍.
ReplyDeleteനന്ദി---
Deleteഅമ്മയ്ക്ക് ഞങ്ങളുടെ ആശംസകൾ അറിയിക്കണേ ...ഒന്നും ചെയ്യാൻ ഇല്ല എന്ന് കരുതുന്ന പലർക്കും പ്രചോദനം ആകുന്ന എഴുത്ത് ..
ReplyDeleteസന്തോഷം--- പറയാം---
Deleteഎന്നെപ്പോലെ ഈ അമ്മയും... ഞാനും എന്റെ ഭർത്താവും തനിച്ചായിപോകാതിരിക്കാനാണ് മോൾ ചെന്നയിലേക്ക് കൊണ്ട് വന്നത്. മാസത്തിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടു മാസം കൂടുമ്പോൾ ഞങ്ങൾ കൊച്ചിയിലുള്ള സ്വന്തം വീട്ടിലും സ്വന്തം നാടായ കോഴിക്കോടും പോയി സ്വന്തക്കാരെ കണ്ടു തിരിച്ചു പോരും. അടുക്കള തോട്ടം ഉണ്ടാക്കാൻ അദമ്യമായ ആഗ്രഹമുണ്ട്. പക്ഷെ ഇവിടെ നടക്കില്ല. കൊച്ചിയിലെ സ്ഥലം കാട് പിടിച്ചു കിടക്കുന്നതും വീട് നാശമായി പോകുന്നല്ലോ എന്ന ചിന്തയും മാത്രമേ മനസ്സിനെ അലട്ടാറുള്ളൂ. ഏതു നേരവും പൂന്തോട്ട പരിചരണത്തിൽ കഴിഞ്ഞിരുന്ന എന്റെ ഭർത്താവ് ഇപ്പോൾ ചിത്രം വരച്ചു പെയിന്റ് ചെയ്തു കൊണ്ട് സമയം പോക്കുന്നു. ഞാൻ എന്റെ ബ്ലോഗുകളിലും...
ReplyDeleteചേച്ചീ--- സന്തോഷം, വീട് നാസമായി പോകുന്നത് കൊണ്ട് ഞങ്ങള്‍ അത് വിട്ടു ഇവിടെ സ്ഥലം വാങ്ങി. നാട്ടില്‍ ഇപ്പോള്‍ കുറെ സ്ഥലം മാത്രമാണ് ഉള്ളത്. പെയിന്റിംഗ് ഉം ബ്ലോഗും ഒക്കെ സമയം പോകാന്‍ വളരെ നല്ല കാര്യങ്ങള്‍ തന്നെയാണല്ലോ--- ആശംസകള്‍--
DeleteAmma.... superb!!!!!!!!!!!!!!!!
ReplyDeleteAmma.... superb!!!!!!!!!!!!!!!!
ReplyDelete