Labels
- കവിത (78)
- കഥ (30)
- അനുഭവങ്ങള്‍ (16)
- ലേഖനം (12)
- നോവല്‍ -രേണുന്റെ കഥ (6)
- കുറിപ്പുകള്‍ (4)
- അച്ഛന്റെ കവിതകള്‍ (3)
- അമ്മ എഴുതിയത് (1)
- പുസ്തക പ്രകാശനം (1)
9/24/13
ഫേസ് ബുക്ക് കല്ല്യാണം
ഫേസ് ബുക്കില്‍ ലൈക്കും കമന്‍റും ചെയ്തും വല്ലപ്പോഴും ഒരു പോസ്റ്റ് എഴുതി, അതിനു കിട്ടിയ പ്രതികരണങ്ങളില്‍ തൃപ്തി പോരാഞ്ഞു താന്‍ ലൈക്ക്, കമന്റ്, അടിക്കുന്നവരെയൊക്കെ തനിക്ക് അതേ അളവില്‍ തിരിച്ചു തരാത്തതിന് ഇന്‍ബോക്സില്‍ പോയി ചീത്ത പറഞ്ഞും ജീവിതം തള്ളി നീക്കവേ, ഒരു നാള്‍ അമ്മ അയാളോട് പറഞ്ഞു.
"മോനെ, ഒരു കല്ല്യാണം കഴിക്കാത്തതുകൊണ്ടാണ് ജോലി കഴിഞ്ഞു വന്നാല്‍ നീ ഇങ്ങനെ ഏതു നേരവും കമ്പ്യൂട്ടറിന്‍റെ മുന്നില്‍ തപസ്സിരിക്കുന്നത്. കഴിയുന്നതും പെട്ടെന്ന് ആ ബ്രോക്കറോടു പറഞ്ഞ്, ഒരു കല്ല്യാണം ശരിയാക്കണം."
കേട്ടപ്പോള്‍ അയാള്‍ക്ക് തോന്നി. ശരിയാണല്ലോ! വയസ്സ് മുപ്പത്തൊന്നായി. ഇനിയും വൈകിയാല്‍ കിട്ടാന്‍ പോകുന്നത് എല്ലാവരും തിരഞ്ഞിട്ട , ആര്‍ക്കും വേണ്ടാതെ, "എടുക്കാ ചരക്ക്" ആയി നില്‍ക്കുന്ന വല്ല പെണ്ണിനേയും ആയിരിക്കും. നല്ല പെണ്‍കുട്ടികളെയൊക്കെ ചെറിയ പ്രായത്തില്‍ തന്നെ സാമര്‍ത്ഥ്യമുള്ള ആണ്‍ കുട്ടികള്‍ ബുക്ക് ചെയ്തിരിക്കും. അല്പം പഠിച്ച പെണ്‍കുട്ടികള്‍ ആണെങ്കില്‍ കേരളത്തിലെ ആണ്‍ പിള്ളേരെ ഒന്നും പിടിക്കാഞ്ഞിട്ട്, ഇപ്പോള്‍ മലയ്ഷ്യ, സിംഗപൂര്‍,കാനഡ, അമേരിക്ക, തുടങ്ങിയ ഇടങ്ങളിലേയ്ക്ക് കണ്ണും നട്ടിരിക്കുന്നു. കേരളത്തിലെ ആണ്‍ പിള്ളേര്‍ക്ക് എന്താണാവോ ഒരു കുറവ്?
എന്നാലും ബ്രോക്കര്‍ ഫീസ് കൊടുക്കാന്‍ വയ്യ. ഒരൊറ്റയെണ്ണത്തിനെ വിശ്വസിക്കാന്‍ വയ്യ.കെട്ടുന്നുണ്ടെങ്കില്‍ നല്ല ഒന്നാന്തരം പെണ്ണിനെ തന്നെ കിട്ടണം. ഇല്ലെങ്കില്‍ വേണ്ട. അത്ര തന്നെ.
" യുറേക്കാ--- കയ്യില്‍ ഫേസ് ബുക്ക് വച്ചിട്ടെന്തിനാ----------"
അയാള്‍ അതില്‍ തന്നെ പരസ്യം കൊടുക്കാന്‍ തീരുമാനിച്ചു. ഇതായിരുന്നു പരസ്യം.
//////ഫേസ് ബുക്കില്‍ അക്കൗണ്ട് ഉള്ള നല്ലൊരു പെണ്ണിനെ വേണം.
ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങള്:
സൌന്ദര്യത്തില്‍ ഐശ്വര്യ റായി
പ്രസരിപ്പില്‍ റിമി ടോമി
പാചകത്തില്‍ ലക്ഷ്മി നായര്‍
രാഷ്ട്രീയ ചര്‍ച്ചയില്‍ സിന്ധു സൂര്യകുമാര്‍
ബാക്കി ഗുണങ്ങള്‍----------------------ചേരും വണ്ണം-------------------
മറ്റു കാര്യങ്ങള്‍ :
ക്ലിയര്‍ ഇല്ലാത്ത സ്വന്തം പ്രൊഫൈല്‍ ഫോട്ടോയായിരിക്കണം.
കണ്ട കൂതറ കളുടെ പോസ്റ്റ്‌കള്‍ക്കൊന്നും ലൈക്,കമന്റ് ചെയ്യുന്ന ആളാവരുത്.
പൂവുകളും പക്ഷി മൃഗങ്ങളുടെ ഫോട്ടോകളും മാത്രം പോസ്റ്റ് അപ്ഡേറ്റ്.
പെണ്‍വര്‍ഗ്ഗത്തില്‍ പെട്ടവരുടെ മെസ്സേജ്ന് മാത്രം മറുപടി പറയുക.
മെസ്സേജ് ബോക്സ് ഡിലീറ്റ് ചെയ്യാതെ സൂക്ഷിച്ചു വയ്ക്കണം.
വിവാഹം ഉറപ്പിക്കുന്നതിനു മുമ്പേ, അക്കൗണ്ട് യുസര്‍ഐഡി, പാസ്സ്‌വേര്‍ഡ് തുടങ്ങിയവ കൈമാറണം.//////
അയാള്‍ക്ക് ഫ്രണ്ട് ലിസ്റ്റില്‍ അയ്യായിരം പേര് ഉണ്ടായിരുന്നിട്ടും, അതില്‍ ഭൂരി പക്ഷവും പെണ് കുട്ടികള്‍ ആയിരുന്നിട്ടും ആകെ വന്നത് 7 അപേക്ഷകള്‍. അതില്‍ നിന്നും അവസാന റൌണ്ടില്‍ എത്തിയത് മൂന്നുപേര്‍. അതില്‍ ഏറ്റവും ഭംഗിയുള്ള പെണ്ണിനെ കെട്ടി.
ആദ്യരാത്രിയില്‍ ആദ്യം നാണിച്ചു നഖം കടിച്ചു നിന്ന അവള്‍ പതുക്കെ മാറാന്‍ തുടങ്ങി. അയാള്‍ അറിഞ്ഞില്ല , അവള്‍ കണ്ടു മറന്ന ഏതോ സിനിമയിലെ കൊച്ചിന്‍ ഹനീഫ യുടെ ഭാര്യ യുടെ വേഷത്തില്‍ വന്ന കല്പനയുടെ കഥാപാത്രം ആയിരുന്നു എന്ന്. അവള്‍ അയാളെ മറിച്ചിട്ട് ഹിപ്നോട്ടിസം ചെയ്യാന്‍ ആരംഭിച്ചു.
അവളുടെ വര്‍ത്തമാനവും ഭൂതവും എല്ലാം തിരഞ്ഞു പിടിച്ച്, ചോദ്യം ചെയ്ത്, അവള്‍ കളങ്കപ്പെടാത്തവള്‍ ആണെന്ന് ഉറപ്പിച്ച ശേഷം വിവാഹം കഴിച്ച അയാള്‍, പറഞ്ഞ കഥകള്‍ കേട്ട് , കേട്ട് അവള്‍ തളരാന്‍ തുടങ്ങി. രാത്രി മുഴുവന്‍ പറഞ്ഞിട്ടും തീരാതെ, പിറ്റേ ദിവസം പകലും അയാള്‍ തുടര്‍ന്നു കൊണ്ടിരുന്നു. കതകു തുറക്കാത്തത് കണ്ടു, വീട്ടുകാര്‍ ഏറെ മുട്ടി നോക്കിയെങ്കിലും ഫലമുണ്ടായില്ല. അവര്‍ അവസാനം ഫയര്‍ ഫോഴ്സ്നെ വിളിച്ചു.
കതകു പൊളിച്ച്അകത്തു കടന്ന അവര്‍ക്ക് മുമ്പിലും അയാള്‍ പകുതി ബോധത്തില്‍ തന്‍റെ വീര സാഹസിക കഥകള്‍ തുടരുകയായിരുന്നു. കേട്ട് തളര്‍ന്ന അവള്‍ താഴെ വെറും നിലത്ത്, എഴുന്നേല്‍ക്കാന്‍ പോലും ത്രാണിയില്ലാതെ പാതി മയക്കത്തിലും.
പക്ഷെ അവളുടെ യഥാര്‍ത്ഥ കഥകള്‍ കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞുമില്ല.
* * *
Subscribe to:
Posts (Atom)