അനിതപ്രേംകുമാര്‍, ബാംഗ്ലൂര്‍
ഈ ജന്മം മനോഹരം.
ഈ ഭൂമിയില്‍ ജനിച്ചു,
ഭൂമി വളരെ സുന്ദരി.
ഈ ഞാനും , നിങ്ങളും,
സര്‍വ ചരാ ചരങ്ങളും,
സുന്ദരമായ സൃഷ്ടികള്‍ .
എന്‍റെജനനം ഞാന്‍ അറിഞ്ഞു.
എന്‍റെ മരണവും എനിക്ക് കാണാം.
കണ്ണ് കാണാതായി,
കാതു കേള്‍ക്കാതായി,
കാല് വയ്യാതായി,
സ്പര്‍ശന മറിയാതായി,
ആളെ അറിയാതായി,
ആരും കിടക്കേണ്ട .
കത്തി നില്‍ക്കുന്ന സൂര്യന്‍
പെട്ടെന്നസ്തമിക്കുംപോലെ,
മാനത്ത് തെളിഞ്ഞൊരു മഴവില്ല്
മാഞ്ഞു പോയതുപോലെ,
പുല്‍നാമ്പിന്‍ തുമ്പത്തെ മഞ്ഞുതുള്ളി
താഴെ വീണുടഞ്ഞതുപോലെ,
പോകാന്‍ നമുക്ക് കഴിയുമോ?
പുനര്‍ജന്മമെന്നത്
സത്യമോ, മിഥ്യയോ?
സത്യമെങ്കില്‍,
അതീ ഭൂമിയില്‍ തന്നെയോ?
മറ്റൊരു ഗ്രഹത്തിലുമായ്ക്കൂടെ?
ഈ ഞാന്‍ എന്ന് പറയുന്നത്
ജീവനാണെങ്കില്‍,
ആ ജീവന്‍ ഈശ്വരാംശമാണെങ്കില്‍
മരണശേഷമെങ്ങനെ
സ്വന്തമായൊരു നിലനില്‍പ്?
എല്ലാം ബ്രഹ്മത്തില്‍ ലയിക്കില്ലെ?
എനിക്കൊന്നു മറിയില്ല.
എല്ലാമറിഞ്ഞാല്‍
ഞാന്‍ ഈശ്വരനാകില്ലേ?
------------------------------------------------------
anithechi okkea nannavunnundu iniyum ezhuthuka ezhuthikondea irikkuka kootea ngangalum nattukarumundu nattin purathea ormakalumundu.....
ReplyDeletenattil ninnum mariyappolulla ningalutea vedanakal kavithakalayi mariyathil abhimanikkunnu nammutea puzhakalkkumundallo orayiram kadhakal parayan vedanakal niranga kanneeril kuthirnna orupiti kadakal.....abhivadyangal...anithechi..
ReplyDeleteഎനിക്കൊന്നു മറിയില്ല.
ReplyDeleteഎല്ലാമറിഞ്ഞാല്‍
ഞാന്‍ ഈശ്വരനാകില്ലേ?
- നല്ല വരികള്‍
ജീവിതത്തോടുള്ള ആസക്തിയും, പുനര്‍ജന്മത്തിലുള്ള സംശയവുമൊക്കെ നന്നായി. പക്ഷെ എന്തിനായിരുന്നു അതിനിടയില്‍ ഈ വരികള്‍ ...?((ഗാന്ധിജിയുടെ മരണം!
ReplyDeleteഅതിനു പക്ഷെ മറ്റൊരാള്‍,
ജീവിതം സമര്‍പിക്കണം!))
< ഈ ഞാനും , നിങ്ങളും,
ReplyDeleteസര്‍വ ചരാ ചരങ്ങളും,
സുന്ദരമായ സൃഷ്ടികള്‍ . .. >
ഞാന്‍ സുന്ദരമായ സൃഷ്ടി തന്നെ സമ്മതിച്ചു.. ബാക്കി ഉള്ളവ അംഗീകരിക്കാന്‍ സമയം വേണം.. സാവകാശവും.
നന്മയുള്ള വരികള്.... ആശംസകള്
ReplyDeleteപ്രദീപ്, താങ്ക്സ്.
ReplyDeleteനമ്മുടെ നാടിന്‍റെ കഥകള്‍ ഒരുപാടുണ്ട്.
മനസ്സ് നിറയെ അതുതന്നെയാണ്. എഴുതാന്‍ സമയവും സാവകാശവും കിട്ടിയാല്‍ എഴുതണം. രേണുവിന്‍റെ കഥ
ഒരു തുടക്കം മാത്രം
പിന്നെ, തുമ്പിയോട്,
ReplyDeleteമനസ്സില്‍ വന്ന വരികള്‍ സത്യസന്ധമായി
എഴുതിയതാണ്, ക്ഷമിക്കുക
സംഗീത്, എല്ലാവരും, താങ്കളും സുന്ദരന്‍ തന്നെ.എങ്കിലും സമയമെടുത്ത് അഗീകരിച്ചോളൂ.
ReplyDeleteറൈനി, താങ്ക്സ്.
ReplyDeleteസോണി,താങ്ക്സ്
ReplyDeleteകവിതയുടെ തുടക്കത്തിലേ വരികലേക്കാള്‍ ഇഷ്ടായത് അവസാന വരികള്‍ ആണ് . ഇനീം എഴുതൂ ഒരുപാട് ...
ReplyDeleteഎനിക്കും ഒന്നുമറിയില്ല .... :)
ReplyDeleteനല്ല വരികൾ
ReplyDeleteനല്ല നന്മയുള്ളവരികൾ
നല്ല രസമുള്ളവരികൾ
നല്ല കാമ്പുള്ളവരികൾ
നല്ല ചിന്തയൂന്നുംവരികൾ
ഹൃദയം തൊട്ടെഴുതി എന്ന് പറയട്ടെ ചിന്തിപ്പിക്കുന്ന മനോഹരമായ വരികള്‍ ,.,.ആശംസകള്‍ .,.,.ഒരായിരം .,.,.,
ReplyDeleteആര്‍ക്കും ഒന്നും അറിയില്ല നൌഷു, എല്ലാരും ചുമ്മാ എല്ലാം അറിയാം എന്ന് നടിച്ച് നടക്കുന്നു.ഷാജു, ആസിഫ് എല്ലാര്‍ക്കും നന്ദി, അഭിപ്രായം എഴുതിയേന്.
ReplyDeleteഅക്ഷരത്തെറ്റുകളുണ്ട്, എഡിറ്റിംഗിന്റെ നല്ല കുറവുണ്ട്. പലവാക്കുകളും "കവിതാരൂപ"ത്തിലല്ല ഉപയോഗിച്ചു കാണുന്നത്. അതുകൂടി ഒന്ന് ശരിയാക്കിയാൽ ഭംഗിയാവും.
ReplyDeleteഎനിക്ക് ചിലതൊക്കെ അറിയാം..
ReplyDeleteഅത് കൊണ്ട് പറയുന്നു. അക്ഷര തെറ്റുകള്‍ ഒഴിവാക്കിയേ പറ്റൂ...
ബാക്കി അടുത്ത കവിത വായിച്ചു പറയാം
എനിക്കൊന്നു മറിയില്ല.
ReplyDeleteഎല്ലാമറിഞ്ഞാല്‍
ഞാന്‍ ഈശ്വരനാകില്ലേ?
എനിക്കും..................
അനിത ..വായനക്ക് ഒരു സുഖം കിട്ടുന്നില്ല ..ആശയം നന്നായി ..അഭിനന്ദനങ്ങള്‍
ReplyDeleteഎന്‍റെപരിമിതമായ മലയാള ഭാഷാപരിജ്ഞാനം കൊണ്ടാവാം, അക്ഷരത്തെറ്റുകള്‍ കണ്ടെത്താന്‍ കഴിയുന്നില്ല,ചീരാമുളകും വേണുഗോപാലും ഒന്ന് സഹായിക്കാമോ?
ReplyDeleteജോയ് എബ്രഹാം, നന്നാക്കാന്‍ ശ്രമിക്കാം. അഷ്‌റഫ്,എല്ലാവര്‍ക്കും നന്ദി.
പ്രിയപ്പെട്ടവരേ,
ReplyDeleteഎനിക്ക് വായനയുടെ കുറവ് നന്നായുണ്ട്. അറിയാം, സമയമില്ലഞ്ഞിട്ടാ.ക്ഷമിക്കുക
കത്തി നില്‍ക്കുന്ന സൂര്യന്‍
ReplyDeleteപെട്ടെന്നസ്തമിക്കുംപോലെ,
മാനത്ത് തെളിഞ്ഞൊരു മഴവില്ല്
മാഞ്ഞു പോയതുപോലെ,
പുല്‍നാമ്പിന്‍ തുമ്പത്തെ മഞ്ഞുതുള്ളി
താഴെ വീണുടഞ്ഞതുപോലെ,
അതെ, അങ്ങനെ തന്നെ വേണം പോകാന്‍.
അജിത്, ആഗ്രഹിക്കാനല്ലേ പറ്റൂ.
ReplyDeleteചിലതെല്ലാം നമ്മുടെ ചിന്തകള്‍ക്കതീതം
ReplyDeleteഎനിക്കൊന്നു മറിയില്ല.
ReplyDeleteഎല്ലാമറിഞ്ഞാല്‍
ഞാന്‍ ഈശ്വരനാകില്ലേ?
This is my blog. Click here.
ReplyDeleteสูตรบาคาร่าออนไลน์ ทำกำไรทุกวันใช้งบแค่ 500 บาท