എന്നാലും നീയത് വിശ്വസിക്കരുതായിരുന്നു.
നിനക്കറിയാമായിരുന്നില്ലേ കുഞ്ഞുങ്ങളോടുള്ള എന്‍റെ ഇഷ്ടം?
ഇനിയിപ്പോള്‍ ഞാനീ ജയിലില്‍ നിന്നും പുറത്തിറങ്ങുമെന്ന് എന്താണ് ഉറപ്പ്?
തൂക്കുകയര്‍ പോലും എനിക്ക് ലഭിച്ചേയ്ക്കാം.
അത്രയ്ക്കും വലിയ തെറ്റല്ലേ ഞാന്‍ ചെയ്തത്?
അടുത്തവീട്ടിലെ ഓമനത്തമുള്ള കുഞ്ഞ്!
അവള്‍ ഓടി അടുത്തു വന്നപ്പോള്‍ വാരിയെടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
അവളെന്നെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചപ്പോള്‍ അവളുടെ പൂങ്കവിളില്‍
തിരിച്ചും ഒരു ഉമ്മ കൊടുക്കാതിരിക്കാന്‍ എനിക്കെങ്ങനെ കഴിയും?
ഞാനുമൊരു അച്ഛ്നല്ലേ?
എന്‍റെ മോളെ പ്പോലെ യല്ലേ എനിക്കാകുഞ്ഞും?
പക്ഷെ, നിന്‍റെ കൂട്ടുകാരിഎന്ന് നീ വിശേഷിപ്പിക്കുന്ന ആ പിശാച്, അവളെന്നെ
ഒരുപാടു പ്രാവശ്യം ശ്രമിച്ചതാണ്.
ഒന്നും മനസ്സിലായില്ലെന്ന് നടിച്ചു.
അതിന്‍റെ പ്രതികാരമായി ഇതൊക്കെ ക്യാമറയില്‍ പകര്‍ത്തുമെന്നും
അവസാനം എന്നെ ജയിലിലാക്കുമെന്നും ഞാനറിഞ്ഞില്ലല്ലോ?
എല്ലാത്തിനും അവളുടെ കയ്യില്‍ സൂം ചെയ്ത തെളിവും.
നിഷ്കളങ്ക ബാല്യത്തിനു മുമ്പില്‍ വാല്‍സല്യം എന്ന വികാരത്തിന്‍റെ വേലിയേറ്റത്തില്‍ സത്യമായും ഞാനറിഞ്ഞില്ല,
സ്പര്‍ശനത്തിലെ ശരി - തെറ്റുകള്‍ !എന്നോടു ക്ഷമിക്കുക.
അഞ്ചു വയസ്സുള്ള കുഞ്ഞിനെ എന്തിനു വേണ്ടിയായിരുന്നു----
എന്ന് നീപിന്നെയും, പിന്നെയും ചോദിച്ചപ്പോള്‍ ആദ്യമായി
നിന്നോടെനിക്ക് കള്ളംപറയേണ്ടിവന്നു.
എന്ന് നീപിന്നെയും, പിന്നെയും ചോദിച്ചപ്പോള്‍ ആദ്യമായി
നിന്നോടെനിക്ക് കള്ളംപറയേണ്ടിവന്നു.
"അതെ , എനിയ്ക്കാ കുട്ടിയോട് അടക്കാനാകാത്ത കാമ മായിരുന്നു.
അതിനു വേണ്ടി ഞാന്‍ നിന്നെയും മോളെയും നിന്‍റ വീട്ടിലേയ്ക്കയക്കുകയായിരുന്നു".
ആണിന്‍റെ വാക്കുകള്‍ക്കു വിലയില്ലാത്ത, പെണ്ണിന് മാത്രം മാനവും
മാനഭംഗവും ഉള്ള നാട്ടില്‍ എന്‍റെ നഷ്ടപ്പെട്ട മാനത്തിനും ജീവിതത്തിനും
എനിയ്ക്കാരാണ് നഷ്ടപരിഹാരം തരിക?
സ്നേഹത്തോടെ
നിന്‍റെ സ്വന്തം,
------------------
2012 ന്‍റെഅവസാനം സംഭവിച്ച ഒരു വലിയ ദുരന്തത്തിന്‍റെ ഓര്‍മയില്‍
നടുങ്ങുമ്പോഴും അതിന്‍റെ മറുവശമായി ഇങ്ങനെ ഒരു കഥ എഴുതാതിരിക്കാന്‍
കഴിഞ്ഞില്ല. വായിച്ചു അഭിപ്രായം പറയുക.
അച്ഛന്‍ പെണ്‍കുഞ്ഞിനു ഒരു ആല്മരമാണ്. ആ തണല്‍ നഷ്ടപ്പെട്ടാലെ അതിന്‍റെ വില മനസ്സിലാകൂ.
നിയമദുരുപയോഗം...!!
ReplyDeleteഇങ്ങനെയും ചിലതു നടക്കുന്നു ...!
ReplyDeleteപെണ്ണിന്‍റെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുമ്പോഴും ആണിന്‍റെ വേദന അറിയാതിരിക്കരുത്! ശരിയല്ലേ?
ReplyDeleteഇതും ഭൂമിയില്‍ നടക്കുന്നത് തന്നെ പക്ഷെ ചര്‍ച്ച ചെയ്യുപെടുന്നില്ല എന്നത് കൊണ്ട് നാം അറിയുന്നില്ല എന്ന് മാത്രം ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് കൊണ്ട് വന്നത് ഒരു നല്ല കാര്യം തന്നെ
ReplyDeleteആണും പെണ്ണും പറയട്ടെ ഒരു പോലെ അത് കേൾക്കാനും കഴിയട്ടെ ഒരുപോലെ
ReplyDeletechilathu inganeyum sambhavikkunnu..
ReplyDeleteഎല്ലാറ്റിനും രണ്ടു വശങ്ങള്‍ ഉണ്ടെന്നത് സത്യം തന്നെ.. ഇങ്ങനെയും സംഭവിക്കാം...
ReplyDeleteവളരെ നല്ല പോസ്റ്റ് ....
ReplyDeleteഇതുപോലെ പലരും ബാലിയാടാവാന്‍ നമ്മുടെ നിയമ വെവസ്ഥിതിയില്‍ ഒരു പാട് ലൂപോള്‍ ഉണ്ട് ! എങ്കിലും കൂടുതലും സ്ത്രീകള്‍ തന്നെയാണ് ചൂഷണം ചെയ്യപെടുന്നത് ...
ആശംസകളോടെ
അസ്രുസ്
.....
Pls ...change your comment location :
settings >>>post and comment >>comment location >>Embedded >>save settings
അസ്രുസ് പറഞ്ഞതുപോലെ സെറ്റ് ചെയ്തിട്ടുണ്ട്.
Delete( But I did not understand for what. )
കാലം വല്ലാത്ത രീതിയില്‍ സഞ്ചരിക്കുന്നു കൂടെ നമ്മളും മാറി ചിന്തികേണ്ടിയിരിക്കുന്നു നമ്മള്‍ ,സമൂഹം,ജനത
ReplyDeleteതീര്‍ച്ചയായും, കാത്തി.
Deleteഅനിത
ഒരു മറുപുറം... നിരപരാധികളും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്.. ചെറിയ വാക്കുകളിൽ പറഞ്ഞു...!!!
ReplyDeleteആയിരങ്ങളില്‍ ഒരുവന് നന്ദി. താങ്കളുടെ പേരെന്താണ്?
Delete--അനിത--
ഒരുപാട് ഭയവിഹ്വലതയിലാണ് സമൂഹം. ഇങ്ങനെയും സംഭവിക്കാം. അന്യന്റെ പെണ്‍കുഞ്ഞിനെ ഒരു പരിധിയിലധികം ഓമനിക്കാന്‍ കഴിയാത്ത കാലം
ReplyDeleteശരിയാണ്, അന്യന്‍റെഎന്നല്ല,ഭാവിയില്‍ സ്വന്തം കുഞ്ഞിനെപ്പോലും ദൂരെ നിന്ന് നോക്കിക്കാണാനാവും അച്ഛന്‍റെ വിധി! സംമൂഹത്തിലെ ഒരു ന്യൂനപക്ഷം ചെയ്യുന്ന വൃത്തികേടുകള്‍ക്ക് ബലിയാടാവുന്നത് മറ്റുള്ളവരും!
Deleteസത്യമാണ്. പക്ഷെ ഇതൊരു ആണെഴുതിയിരുന്നെങ്കില്‍ മിനിമം അവനൊരു ഷോവനിസ്റ്റ് എങ്കിലും ആവാതിരിക്കില്ല.
ReplyDeleteഎഴുതിയത് ആണോ,പെണ്ണോ എന്നതും ഒരു പ്രശ്നം തന്നെ.
Deleteവളരെ നല്ല പോസ്റ്റ് ....
ReplyDeleteThank u
Deleteവിരോധാഭാസങ്ങള്
ReplyDeleteറൈനി, ഓളങ്ങളിലെയ്ക്ക് വന്നതിനും വായിച്ചതിനും സന്തോഷം. എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ലല്ലോ?
Deleteഅനിത
കൊള്ളാം.. നന്നായി എഴുതി.. ഇത്തരത്തിൽ നൊമ്പരമനുഭവിക്കേണ്ടി വരുന്ന പുരുഷന്മാരും നമുക്കിടയിലുണ്ടെന്ന് ഓർമ്മിപ്പിച്ചു..! ആശംസകൾ...!
ReplyDeleteനന്ദി,
Deleteഅനിത
endaparaynde
Deleteവളരെ പ്രസക്തമായ കാര്യം ആണ് താങ്കള്‍ പറഞ്ഞത്... ഇതില്‍ ഒന്നും കള്ളം ഇല്ല... സ്ത്രീ പറയുന്നത് മാത്രം കേക്കുകയും അംഗീകരിച്ചുകൊടുക്കുകയും ചെയ്യുന്ന ഈ നാട്ടില്‍ ആണിനും മാനം ഉണ്ട് എന്നാ കാര്യം പലരും മറക്കുന്നു...
ReplyDeleteവളരെ നന്ദി, വായിച്ചതിനും അഭിപ്രായത്തിനും.
Deleteഅനിത
ഇപ്പോഴാണ് ഈ ബ്ലോഗ് കാണുന്നത് ..വ്യത്യസ്തമായ ഒരു കുറിപ്പ് ,,ആശംസകള്‍ .
ReplyDeleteഎന്‍റെ ലോകത്തേയ്ക്ക് ഒന്നെത്തിനോക്കിയത്തിന് നന്ദി,വീണ്ടും വരിക
Deleteപുരുഷന്റെ വശത്തുനിന്ന് ചിന്തിക്കാനും ഒരു സ്ത്രി ,അതെ ഇങ്ങനെയും ചില സത്യങ്ങള്‍ ഉണ്ട് .പെണ്ണ് പറയുന്നത് ആണ് നീതി എന്ന ചിന്ത ഒഴിവാക്കണം നീതിയുടെ സത്യത്തിന്റെ കൂടെ ആയിരിക്കണം നിയമം
ReplyDeleteകൊള്ളാം ഈ രചന
ആശംസകള്‍
ഗീതാ,(അങ്ങനെ വിളിച്ചോട്ടെ) എന്‍റെ അച്ചന്‍റെ,അനിയന്‍റെ, ഭര്ത്താവിന്‍റെ, സ്നേഹം ഇല്ലാതെ ഞാനെങ്ങനെയാ,ഞാനാകുക?
Deleteആശംസകള്‍.
അനിതയുടെ ജീവിതത്തില്‍ അച്ഛന്‍ സഹോദരങ്ങള്‍ നല്‍കിയ വാത്സല്യവും ആയിരിക്കും ഇത്ര ക്രൂരമായ സംഭവം മനസ്സിനെ നടുക്കിയിട്ടും ഇങ്ങനെ ഒരു എഴുതാന്‍ പ്രേരിപ്പിച്ചത് എന്ന് വിശ്വസിക്കുന്നു ....
ReplyDeleteഭാവുകങ്ങള്‍ നേരുന്നു ....
www.ettavattam.blogspot.com
ശരിയാണ് ഷൈജു,
Deleteഎല്ലാവരും പരസ്പരം ബഹുമാനിക്കപ്പെടണം, അര്‍ഹതപ്പെട്ട സ്നേഹം അനുഭവിച്ച് തന്നെ പുതു തലമുറ വളര്‍ന്നു വരണം,എന്നൊക്കെ ആഗ്രഹിച്ചു പോകുന്നു----
ഈ ആശയം കൊള്ളാം..... പ്രത്യേകിച്ചും ഇത്തരമൊരു സാഹചര്യത്തില്‍ പുരുഷന്‍ എപ്പൊഴെന്കിലുമൊക്കെയൊ അനുഭവിച്ചു പോകുന്ന ചില മുഹൂര്‍ത്തങ്ങള്‍..... കാമാവെറിയന്മാരുടെ ഇടയില്‍ നിന്ന് വാത്സല്യത്തിന്റെ ചുവ പോലും തിരിച്ചരിയാത്തത്തിന്റെ അവസ്ഥ....
ReplyDeleteനല്ല ആശയം കണ്ടെത്താനുള്ള അവസരം ഇനിയുമുണ്ടാകട്ടെ...
സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗിലേയ്ക്ക് ഒന്നെത്തി നോക്കി അഭിപ്രായം പറഞ്ഞിട്ട് പോകണേ............
നന്ദി വിനീത്,ഞാന്‍ എത്തി നോക്കീട്ടോ. നന്നായിട്ടുണ്ട്.
ReplyDeleteഅനിത
തെറ്റും ശരിയും തിട്ടപ്പെടുത്താനാകാതെ ഒരക്ഷിതാവസ്ഥ പല സംഭവങ്ങളിലും വന്നുചേരുന്നുണ്ട്. എല്ലാം ഒന്നാണ് എന്ന് കരുതുമ്പോള്‍ ഇത്തരം ചിന്തകളും അത്യാവശ്യമാണ്.
ReplyDeleteഇതില്‍ വന്നതിനും അഭിപ്രായത്തിനും നന്ദി. വീണ്ടും വരുമെന്ന് കരുതട്ടെ?
Deleteഅനിത
വളരെ നല്ല പോസ്റ്റ് ....
ReplyDeleteനന്ദി ഷാഹിദ്.
Deleteഅനിത
നന്നായിരിക്കുന്നു ചേച്ചി. ഈ സമയത്തും ഇങ്ങനെയൊരു പോസ്റ്റിനു ദൈര്യം കാണിച്ചതിന് അഭിനന്ദനങ്ങള്‍....
ReplyDeleteനിധീ----ഷ്,Thanks a lot.
ReplyDeleteAnitha
ഒരാണിനോട് പെണ്ണിന് എന്തേലും വൈരാഗ്യമുണ്ടേല്‍ അവനെ കുടുക്കാന്‍ മറ്റൊരു വഴിയും തിരഞ്ഞുപോകേണ്ട കാര്യമില്ല. പുരപ്പുറത്ത് കയറിനിന്ന്‍ എന്നെ പീഡിപ്പിച്ചേ എന്നുറക്കെയൊന്നു വിളിച്ചുപറഞ്ഞാല്‍ മതി.
ReplyDeleteTheerchayaanum. Ettavum eluppamullavazhi!!!!
Deleteപ്രസക്തം ഈ ചിന്ത .. സ്നേഹം വറ്റിയ ലോകത്ത് ഭാര്യ ഭര്‍ത്താവിനു നേരെ പോലും ഉപയോഗിക്കുന്നു ഇത്തരം ആയുധങ്ങള്‍
ReplyDeleteഏതു വിധമായാലും ബലിയാടാകാന്‍ ചില ബാല്യങ്ങളും . തകരാന്‍ ചില ജീവിതങ്ങളും, ആഘോഷിക്കാന്‍ മറ്റു ചിലരും
ആശംസകള്‍
Thank u Ashraf
Deleteസ്വന്തം മകളെ പോലും ശരിയ്ക്കൊന്നു ലാളിക്കാന്‍ ഇന്ന് അച്ഛന്മാര്‍ പേടിക്കുന്നു , പിന്നെ മറ്റു കുഞ്ഞുങ്ങളുടെ കാര്യം പറയാനുണ്ടോ ?ഈ സമൂഹത്തിന്‍റെ ദുസ്ഥിതിയെന്നല്ലാതെ മറ്റെന്തു പറയാന്‍ .ചില നരാധമാന്മാര്‍ ചെയ്യുന്ന വൃത്തികേടുകള്‍ക്ക് എന്തൊക്കെ വില ഇനിയും നമുക്ക് കൊടുക്കേണ്ടി വരുമോ ആവോ .നല്ല പോസ്റ്റ് ,എല്ലാ ഭാവുകങ്ങളും !
ReplyDeleteThank u Mini
ReplyDeleteനല്ല പോസ്റ്റ് അനിത
ReplyDeleteനന്നായിരിക്കുന്നു......ആശംസകള്‍ .......
ReplyDeleteHello from France
ReplyDeleteI am very happy to welcome you!
Your blog has been accepted in ASIA INDIA n°246 a minute!
We ask you to follow the blog "Directory"
Following our blog will gives you twice as many possibilities of visits to your blog!
Thank you for your understanding.
On the right side, in the "green list", you will find all the countries and if you click them, you will find the names of blogs from that Country.
Invite your friends to join us in the "directory"!
The creation of this new blog "directory" allows a rapprochement between different countries, a knowledge of different cultures and a sharing of different traditions, passions, fashion, paintings, crafts, cooking,
photography and poetry. So you will be able to find in different countries other people with passions similar to your ones.
We are fortunate to be on the Blogspot platform that offers the opportunity to speak to the world.
The more people will join, the more opportunities everyone will have. And yes, I confess, I need people to know this blog!
You are in some way the Ambassador of this blog in your Country.
This is not a personal blog, I created it for all to enjoy.
SO, you also have to make it known to your contacts and friends in your blog domain: the success of this blog depends on all Participants.
So, during your next comments with your friends, ask them to come in the 'Directory' by writing in your comments:
*** I am in the directory come join me! ***
You want this directory to become more important? Help me to make it grow up!
Your blog is in the list ASIA INDIA n°246 and I hope this list will grow very quickly
Regards
Chris
We ask that you follow our blog and place a badge of your choice on your blog, in order to introduce the "directory" to your friends.
http://nsm05.casimages.com/img/2012/07/12/12071211040212502810092867.gif
http://nsm05.casimages.com/img/2012/03/19/120319072128505749603643.gif
http://nsm05.casimages.com/img/2012/03/24/1203240217091250289621842.png
http://nsm05.casimages.com/img/2012/03/28/120328020518505749640557.gif
http://nsm05.casimages.com/img/2012/03/26/1203260602581250289633006.gif
If you want me to know the blog of your friends, send me their urls which allows a special badge in the list of your country
I see that you know many people in your country, you can try to get them in the directory?
Please! Actively support the "Directory" by making known to your friends! Thank you! "Unity is strength"
Not need an invitation to join the Directory. Any person who makes the request is entered
അമ്പതാം കമന്റ് എന്റെ വക കിടക്കട്ടെ.
ReplyDeleteപോസ്റ്റ് നന്നായിട്ടുണ്ട്
Thank u shree
ReplyDeleteനിയമമനുസരിച്ചാണെങ്കില്‍ എല്ലാ കുറ്റകൃത്യങ്ങളും തെളിയിക്കപ്പെടേണ്ടതായിട്ടുണ്ട്..
ReplyDeleteഇവിടെയും അങ്ങനെ തെളിയിക്കപ്പെട്ടിരിക്കാം..
ആശംസകള്‍
നിയമത്തിനു മുന്നില്‍ സ്ത്രീക്കും പുരുഷനും സമത്വം ഇല്ല എന്ന് കാലം തെളിയിക്കുന്നു...
ReplyDelete"നിഷ്കളങ്ക ബാല്യത്തിനു മുമ്പില്‍ വാല്‍സല്യം എന്ന വികാരത്തിന്‍റെ വേലിയേറ്റത്തില്‍ സത്യമായും ഞാനറിഞ്ഞില്ല,"
ReplyDeleteബാല്യം എന്നായിരുന്നു കളങ്കപ്പെട്ടത്? ജീവിതം എന്ന വികാരത്തിന്‍റെ വേലിയിറക്കത്തില്‍ സത്യമായും ഞാന്‍ അറിഞ്ഞില്ല.. :D
സത്യം പറയാല്ലോ... എനിക്കിഷ്ടായി..
വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം.
Deletegood very good
ReplyDeleteഞാന്‍ ഇവിടെ വായിച്ചതില്‍ ഏറ്റവും
ReplyDeleteഇഷ്ട്ടപെട്ടതു ഇതാണ്....
ഞാന്‍ പറയാന്‍ വന്നത് മിനി പീസി പറഞ്ഞു..
കഥയില്‍ ചോദ്യം ഇല്ലെങ്കിലും ഈ ആശയം
വളരെ ഗൌരവം അര്‍ഹിക്കുന്ന വിഷയം തന്നെ..
ഇത് ഇപ്പോള്‍ കഥകള്‍ ആയും ഷോര്‍ട്ട് ഫിലംസ്
ആയും അവതരിപ്പിച്ചു തുടങിയിട്ടുണ്ട്..
സ്വന്തം മകളെ വരെ സ്നേഹിക്കാന്‍ അതിര്‍ വരമ്പുകള്‍
തേടുന്ന അഛന്മാര് ആണ് എവിടെയും..!!! അപ്പൊപ്പിന്നെ
ഇങ്ങനെ ഒരു കുരുക്കു വളരെ എളുപ്പം ആവും....
വളരെ നന്ദി, വായിച്ചു വിശദമായ അഭിപ്രായം പറഞ്ഞതിന്. സാരിയാണ്, കഥയില്‍ ചോദ്യമില്ല.
Deleteകുറ്റം ചെയ്യാതെയും തലകുനിച്ച് നിൿക്കേണ്ട അവസ്ഥ പലരും അനുഭവിക്കുന്നുണ്ട് നല്ല പോസ്ററ്
ReplyDeleteഎതിര്‍ക്കണം. തല അങ്ങനെ വെറുതെ കുനിക്കാനുള്ളതല്ല, നിവര്‍ത്തി പിടിച്ചു നടക്കാനുള്ളതാണ്.
Deleteകഥ വായിച്ചു.
ReplyDeleteഭയങ്കര ഇഷ്ട്ടായി..
ഒരു സ്ത്രീ-പക്ഷത്തുനിന്ന് വന്ന ഈ പ്രമേയം
പ്രശംസനീയം.
മറിച്ചു, ഇതേ പ്രമേയം ഒരു പുരുഷന്‍ ആണ് കഥയാക്കി
പ്പറഞ്ഞിരുന്നതെങ്കില്‍ മുകളിലെ ആ 'ഭയങ്കര' ഉണ്ടാവില്ലായിരുന്നു.
ഇതാണ് ഞാന്‍ മുന്‍പൊരിക്കല്‍ സൂചിപ്പിച്ച ഒരു പ്രത്യേക 'ടച്ച്'
ഇന്ന് സോഷ്യല്‍ മീഡിയകളില്‍ പുരുഷന്മാരെ സപ്പോര്‍ട്ട് ചെയ്തു
എഴുതുന്നവര്‍ നാമമാത്രമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
അതിനിടയില്‍ ഇങ്ങിനെയുള്ള നിലപാടുകള്‍ സ്വീകരിക്കുന്നത്
കാണുമ്പോള്‍ കൈകൂപ്പാതെ വയ്യ.
അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍.
അക്കാകുക്ക, ഒരുപാടു സന്തോഷം.
Deleteപിന്നെ ഞാന്‍ ആരെയും സപ്പോര്‍ട്ട് ചെയ്യുന്നില്ല. തെറ്റ്, പറ്റുന്നത് മനുഷ്യനാണ്. അതില്‍ ആണും പെണ്ണും പെടും. ഞാന്‍ പെണ്ണായി പിറന്നത് കൊണ്ട് പെണ്ണിനെ സപ്പോര്‍ട്ട് ചെയ്യുക, ആണിനെ എതിര്‍ക്കുക, ഒക്കെ തെറ്റല്ലേ? അച്ഛന്‍ എന്ന വലിയ ആല്‍മരത്തിന്‍റെ തണലിലാണ്, വിവാഹം വരെയുള്ള എന്‍റെ ജീവിതം. അത് ഇന്നൊരു വലിയ നഷ്ടം ആണ്. അച്ഛന്‍ കഴിഞ്ഞ വര്ഷം ഞങ്ങളെ വിട്ടു പോയി.
nalla rachana. hearty congrats..
ReplyDeleteവളരെ സന്തോഷം
Delete3 കൊല്ലം അത്മാര്തമായി സ്നേഹിക്കുകയും ഭോഗിക്കുകയും ചെയ്ത എന്റെ കാമുകി പെണ്ണ് ചെയ്തത് എന്താണെന്നു അറിയാമോ സുഹൃത്തുക്കളെ വേറെ ഒരു നല്ല പണക്കാരന്റെ ആലോചന വനപ്പോ അവളെന്നെ മറന്നു , എന്റെ പേരില് പോലീസ് സ്റ്റേഷനിൽ കംപ്ലൈന്റ്റ് കൊടുത്തു , ഞാൻ അവളുടെ പുറകെ നടന്നു ശല്യപെടുതുകയാനെന്നു പറഞ്ഞു
ReplyDeleteപോലീസ് എന്റെ വീട്ടിൽ വന്നു എനിക്കും കുടുംബത്തിനും ഉണ്ടാക്കിയ മാനകെടിനു ഞാൻ ആരോട് തെറ്റ് ചെയ്തു
മേല പറഞ്ഞ പോലെ ആണിന്‍റെ വാക്കുകള്‍ക്കു വിലയില്ലാത്ത, പെണ്ണിന് മാത്രം മാനവും
മാനഭംഗവും ഉള്ള നാട്ടില്‍ എന്‍റെ നഷ്ടപ്പെട്ട മാനത്തിനും ജീവിതത്തിനും
എനിയ്ക്കാരാണ് നഷ്ടപരിഹാരം തരിക?
അതോ ഞാൻ അവള്ക്കിട്ടു ഒരു പണി കൊടുത്താ അതാ പെണ്‍കുട്ടിയുടെ ജീവിതം തകർക്കൽ മാത്രം ആയി തീരുമോ ?
ഇതിനു ഞാന്‍ എന്താണ് പറയുക? താങ്കളുടെ സാഹചര്യങ്ങള്‍ എനിക്ക് അജ്ഞാതമാണ്. എങ്കിലും അവള്‍ മനപൂര്‍വ്വം അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണ്.
Deleteതെറ്റിനെ ശരികൊണ്ടു നേരിടുക--
കുട്ടികളോട് എനിക്ക് ഭയങ്കര ഇഷ്ട്ടമാനു. അവരോടപ്പമാണ് ഞാൻ കൂടുതൽ സമയം ചിലവഴിക്കുന്നതും. അത് ആരുമാകട്ടെ ,കുടുംബത്തിലോ , അല്ലേല ഇതുവരെ കാണാത്തവരെ ട്രൈനിൽ കിട്ടിയാൽ പൊലും.. കഴിന്ന കുറച്ചു മാസമായി എനിക്ക് അവരോടു അടുക്കാൻ പേടിയാണ് ..
ReplyDeleteഅതിന്റെ (കുട്ടികളുടെ ) പേരില് ഒരാൾ പോലും എന്നെ തെറ്റിദ്ധരിക്കരുത് എന്നാ പേടി ..
നിസ്വാര്‍ത്ഥ സ്നേഹം തിരിച്ചറിയപ്പെടണം. അതിനു പറ്റുന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴിയെങ്കിലും പ്രതികരിക്കുക. കുഞ്ഞുങ്ങള്‍ എന്നും എന്‍റെയും എല്ലാവരുടെയും സ്നേഹത്തിന്‍റെ പ്രതീകങ്ങളാണ്. അത് നഷ്ടപ്പെടരുത്
Deleteനന്നായി... ഇങ്ങനെയും സംഭാവിക്കുന്നുണ്ടാകാം എന്ന് ചിന്തിക്കാന്‍, മറുപക്ഷത്ത് നിന്നും നോക്കി കാണാന്‍ താങ്കള്‍ക്ക് കഴിഞ്ഞു. എത്രപേര്‍ക്ക് കഴിയും? ആശംസകള്‍
ReplyDeleteഎല്ലാവര്ക്കും കഴിയണം. അതിനു പറ്റുന്നത് ചെയ്യുക. നാളത്തെ പെണ്‍കുട്ടികള്‍ക്ക് ആ സ്നേഹം നഷ്ടമാകരുത്
Deleteസ്വന്തം മകള്‍ ഒരു താലിച്ചരടില്‍ കുരുങ്ങുന്നത് വരെ ഒരു വാത്സല്യ ചുംബനം പോലും സ്വന്തം ഭാര്യ സംശയ ദ്രിഷ്ടിയോടെ കാണാന്‍ തയ്യാറാകുന്ന ഒരു കാലം വിദൂരമല്ല. ഇന്നത്തെ മാധ്യമ തലക്കെട്ടുകളില്‍ മറുപക്ഷം എന്നത് ഇല്ല.
ReplyDeleteതാങ്കള്‍ പറഞ്ഞത് വളരെ ശറരിയാണ്. മാധ്യമങ്ങള്‍ എപ്പോഴും നെഗടിവ് കാര്യങ്ങള്‍ കാണിക്കുമ്പോള്‍ മറുവശം നാം മറന്നു പോകുന്നു.
Deleteഎല്ലാവരും അവരാല്‍ കഴിയുന്നപോലെ പ്രതികരിച്ചേ പറ്റൂ--
അച്ഛന്‍ പെണ്‍കുഞ്ഞിനു ഒരു ആല്മരമാണ്. ആ തണല്‍ ഇല്ലാത്ത കുട്ടികള്‍ക്കെ അതിന്‍റെ വില മനസ്സിലാകൂ.
ഒരു സ്ത്രീ-പക്ഷത്തുനിന്ന് വന്ന ഈ പ്രമേയം
ReplyDeleteപ്രശംസനീയം.
വളരെ സന്തോഷം
Deleteതന്ത ഇല്ലാത്തവര്‍ ചെയ്യുന്ന പോക്രിത്തരത്തിന് മുന്നില്‍ പുരുഷലോകം മൊത്തം തല കുനിക്കുംപോള്‍ ഇത് പോലെയുള്ള കഥ കളിലൂടെ എങ്കിലും ഞങ്ങള്‍ ആശ്വാസം കണ്ടെത്തട്ടെ....നല്ല കഥ...
ReplyDeleteവളരെ നന്ദി, ഈ അഭിപ്രായത്തിന്--
Deleteഇത് തികച്ചും അപ്രതീക്ഷിതമായി. ശരിയും, തെറ്റും/സത്പ്രവർത്തിയും, ദുഷ്പ്രവര്ത്തിയും എന്നും രണ്ടു ഭാഗത്തും - പുരുഷന്റെ ഭാഗത്തും, സ്ത്രീയുടെ ഭാഗത്തും ഉണ്ടാകാം. എന്നാൽ, സമൂഹത്തിലെ നന്മതിന്മകളെ ചൂണ്ടിക്കാണിക്കുന്ന എഴുത്തുകാരിൽ, ഒരു എഴുത്തുകാരി, സമകാലിക സംഭവങ്ങള്ക്ക് വിപരീതമായി, എന്നാൽ സംഭവിക്കാവുന്ന ഒരു കാര്യം ശക്തമായി അവതരിപ്പിച്ചപ്പോൾ വളരെ, വളരെ സന്തോഷം തോന്നി.
ReplyDeleteഭാവുകങ്ങൾ.
//ശരിയും, തെറ്റും/സത്പ്രവർത്തിയും, ദുഷ്പ്രവര്ത്തിയും എന്നും രണ്ടു ഭാഗത്തും - പുരുഷന്റെ ഭാഗത്തും, സ്ത്രീയുടെ ഭാഗത്തും ഉണ്ടാകാം.//
Deleteവളരെ ശരിയാണ്-----
വളരെ നല്ല പോസ്റ്റ്
ReplyDeleteഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മുന്‍വിധികള്‍ക്കടിമപ്പെടാതെ ഒരു നിക്ഷ്പക്ഷ വീക്ഷണം കൈക്കൊള്ളാന്‍ ഈ കഥ പ്രേരണയായി അഭിനന്ദനങ്ങള്‍
ReplyDeleteവളരെ സന്തോഷം--
Delete"ഭാരത സ്ത്രീയുടെ ഭാവശുദ്ധിയുമായി " ഈ ഫെമിനിസ്റ്റ്കളുടെ ഇടയിലും ചിലരെകിലും ഉണ്ടെന്നത് ആശ്യാസം തന്നെ..
ReplyDeleteഫേസ്ബുക്കിൽ കേറിയാൽ അവിടെ എല്ലാം ആണുങ്ങൾ മൊത്തം കമഭ്രാന്തൻ മാർ ആണെന്ന് ഉള്ള മട്ടിലാണ് ചിലരുടെ എല്ലാ എഴുത്തുകളും.. ചിലര്ക്ക് ആണുങ്ങളുടെ സ്വാതദ്ര്യം മൊത്തം അനുഭവിച്ചു കിട്ടാത്ത സങ്കടവും പൂഴിമണൽ വീണാൽ താഴ്ന്നു പോകാത്ത തൃശൂർ പൂരത്തിന് ഒരാണും തൊടാതെ നില്ക്കണം പോലും... പെണ്ണ് പെണ്ണായി നില്ക്കുക എന്ന് പറഞ്ഞാൽ ആര്ക്കും മന്സിലകുനില്ല.. അവൾക്കു ആണാകണം പോലും...
ഒത്തിരി ഇഷ്ടപെട്ടു ഞങ്ങൾളുടെ മനസിലും വാത്സല്യം ഉണ്ടെന്നു ഓര്മിപ്പിച്ചതിനു പലരും അത് ഒഴുക്കി കളഞ്ഞു തുടങ്ങി ഇരിക്കുന്നു
നിങ്ങളുടെ വാത്സല്യം ഭാവി തലമുറയും അറിയണം, അത് നഷ്ടമാകരുത്
Deleteഫെമിനിസം എന്ന പേരിൽ തന്റെതായി മാത്രം ന്യായവാദങ്ങൾ നിരത്തി
ReplyDeleteസമൂഹത്തിലെ നന്മകൾ കാണാൻ കഴിയാതെ പോകുന്ന അപരാധ ജന്മങ്ങളായ
ചിലർ എങ്കിലും ഇത് ഹൃദയം കൊണ്ട് വായിച്ചു ശരികൾ കണ്ടെത്തിയാൽ
നിങ്ങളിലെ നന്മയുടെ മരം പൂത്തുലഞ്ഞു നിൽകുന്നത് അവർക്കും കാണാൻ ആയേക്കും
നന്മകൾ നേരുന്നു ..
കണ്ണൻ വാരിയർ മുള്ളുര്കര
വളരെ നന്ദിയുണ്ട്--
Deleteഇങ്ങനെയും ചിലതു...............
ReplyDeleteവളരെ പ്രസക്തമായ ഒരു കുറിപ്പ്..... ചേച്ചീ നന്ദി.... സമൂഹത്തിലെ ആണ്‍ വര്‍ഗത്തിന്‍െറ ഭാഗത്ത് നിന്ന് ചിന്തിച്ചതിന്.....
ReplyDeleteസന്തോഷം
Deletegood..waat hpnd 2 that child?
ReplyDeleteപറയാം, ഇനിയൊരിക്കല്‍
Deletenice ...........
ReplyDeleteകുഞ്ഞുങ്ങളെ താലോലിക്കുവാനുള്ള സ്വതന്ത്ര൦ പോലും നഷ്ട്ടപ്പെട്ട് പോകുന്ന സമൂഹമായി നാം മാറുകയല്ലേ,,,,, നന്നായിരിക്കുന്നു
ReplyDeleteകുഞ്ഞുങ്ങളെ താലോലിക്കുവാനുള്ള സ്വതന്ത്ര൦ --ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ--
Deleteഒരു കുഞ്ഞു, പത്തുമാസം അമ്മയുടെ ഉദരത്തിൽ പൊക്കിൾക്കൊടിയുടെ തീവ്രബന്ധത്തിൽ തനിക്കു വേണ്ടതെല്ലാം ആഹരിച്ചു കഴിയുന്നു. അവൾ പുറത്തെത്തിക്കഴിയുമ്പോൾ അനിവാര്യമായതുകൊണ്ട് പൊക്കിൾക്കൊടി ബന്ധം അറുത്തുമാറ്റി വേർതിരിച്ചെടുക്കുന്നു. അതുപോലെ വിവാഹ പ്രായമെത്തുന്നതു വരെ അച്ഛൻറെ സ്നേഹ വാത്സല്യങ്ങളും, ശാസനകളും, അദൃശ്യമായ ഒരു പോക്കിൾക്കൊടിയിലൂടെ അവൾക്കു കിട്ടിക്കൊണ്ടിരിക്കുന്നു. വിവാഹ പ്രായമെത്തുമ്പോൾ അനിവാര്യമായതുകൊണ്ട് ആ പൊക്കിൾക്കൊടി ബന്ധവും അറുത്തുമാറ്റപ്പെടുന്നു. പിന്നെ അവൾക്കത് ലഭിക്കുന്നത് ഭർത്താവിൽ നിന്നാണ്. ഇത് ലോകത്തിൻറെ കെമിസ്ട്രി ആണ്. ചേച്ചി അനുഭവിച്ചറിഞ്ഞത് പോലെ അച്ഛനും, ഭർത്താവുമൊക്കെ തണലേകുന്ന ഒരു വൃക്ഷമാണ്. ഫെമിനിസം ശർദ്ധിക്കുന്ന കുഞ്ഞുങ്ങൾ പോലും ആശ്വാസം കണ്ടെത്തുന്നത് അതിൻറെ ചുവട്ടിലാണ്. നന്നായി എഴുതി ചേച്ചീ...
ReplyDeleteചിലതു ഞാനും കുത്തിക്കുറിച്ചിട്ടുണ്ട്. സമയം കിട്ടുമ്പോൾ വയിച്ച് അഭിപ്രായം രേഖപ്പെടുത്തിയാലും.
http://varnatthoolika.wordpress.com/2013/05/05/fathers-love/
//ഒരു കുഞ്ഞു, പത്തുമാസം അമ്മയുടെ ഉദരത്തിൽ പൊക്കിൾക്കൊടിയുടെ തീവ്രബന്ധത്തിൽ തനിക്കു വേണ്ടതെല്ലാം ആഹരിച്ചു കഴിയുന്നു.അതുപോലെ വിവാഹ പ്രായമെത്തുന്നതു വരെ അച്ഛൻറെ സ്നേഹ വാത്സല്യങ്ങളും, ശാസനകളും, അദൃശ്യമായ ഒരു പോക്കിൾക്കൊടിയിലൂടെ അവൾക്കു കിട്ടിക്കൊണ്ടിരിക്കുന്നു. //
Deleteവളരെ നല്ലൊരു ഉപമ--
അതെ... ഇത് തന്നെയാണ് ഞാന്‍ അനിതയോട് ആ സ്റ്റാറ്റസില്‍ പറയാന്‍ ശ്രമിച്ചത്.... സ്വന്തം മകളെ മനസ്സറിഞ്ഞു ഒന്ന് തലോടാന്‍ കഴിയാത്ത അച്ഛന്മാര്‍ ഉള്ള നാട്ടിലാണ് ഞാന്‍ ഇന്ന് ജീവിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ല..... നാല്‍പ്പതില്‍ എത്തിയ എന്‍റെ കുഞ്ഞുനാളില്‍ എനിക്ക് ഉണ്ടായിരുന്നത് ഏതാണ്ട് പന്ത്രണ്ടോളം പെണ് സുഹൃത്തുക്കള്‍ ആയിരുന്നു.... ഒരു ആണ്‍കുട്ടി പോലും ഇല്ലായിരുന്നു.... ഇന്ന് ഞാന്‍ തിരിഞ്ഞ് ചിന്തിക്കുമ്പോള്‍ ഓര്‍ത്തെടുക്കുമ്പോള്‍ അവരൊക്കെ ഏതാണ്ട് എട്ടാം ക്ലാസ് ഒന്‍പതാം ക്ലാസ് വരെയും ഇന്ന് ആരും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടാത്ത പെറ്റിക്കോട്ട് എന്ന ഒറ്റ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്.... എവിടെയും കയറി ഇറങ്ങാം, ആരുടേയും അടുത്ത് പോകാം.... ഒരു അശുഭ വാര്‍ത്തയും എങ്ങും നിന്നും കേട്ടിട്ടില്ല.... ഞാന്‍ അഭിമാനത്തോടെ പറയട്ടെ, പെണ്ണ് എനിക്ക് ഒരു അത്ഭുത വസ്തു അല്ലാതായി മാറിയതില്‍ എന്‍റെ കളിക്കൂട്ടുകാരികള്‍ക്ക് ഒരു വലിയ പങ്കുണ്ട്.... ഇന്നും ഈ നാല്പ്പതിലും എന്‍റെ തോളില്‍ കൈയിട്ടു സംസാരിക്കാന്‍ കഴിയുന്നത് പോലും അവരും ഞാനുമായുള്ള സൌഹൃടയ്ത്തിന്റെ ഇഴയടുപ്പമാണ്.... കഥയ്ക്ക് ഭാവുകങ്ങള്‍....
ReplyDeleteഅജിത്, താങ്കള്‍ വളര്‍ന്ന കാലഘട്ടത്തില്‍ തന്നെ വളര്‍ന്ന ഒരാളാണ്, ഞാനും.ഒരു പൂമ്പാറ്റയെ പ്പോലെ പറന്നു നടന്ന ബാല്യം!
Deleteഅതൊന്നും ഇനി പ്രതീക്ഷിച്ചിട്ടു കാര്യമില്ല. അച്ഛന്റെ വാത്സല്ല്യ മെങ്കിലും മകള്‍ക്ക് കിട്ടണം---
കൊള്ളാം....വളരെ നന്നായിട്ടുണ്ട്.....മാനവും മാനഭന്ഗവും ഒരു അവസാനമില്ലാതെ തൂലികകളാൽ പെയ്തുകൊണ്ടിരിക്കുമ്പോൾ അതിനും വേർതിരിവുണ്ടെന്നു ഒടുവിൽ നാം സമ്മതിക്കുന്നു...എപ്പോഴും നഷ്ടം സ്ത്രീകള്ക്ക് മാത്രമാണെന്ന് നാം കരുതുന്നു....താങ്കളുടെ ശ്രദ്ധ ലിവിംഗ് റ്റൊഗെതെർ എന്ന മറ്റൊരു വിഷയത്തിലേക്ക് കൂടി എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു....
ReplyDeleteനന്ദി, പിന്നെ, ലിവിംഗ് ടുഗതെര്‍ എനിക്ക് കൂടുതലൊന്നും അറിയാത്തകാര്യം. എന്നാലും എന്നെങ്കിലും എന്‍റെ മനസ്സ് പരയുകയാണെങ്കില്‍ എഴുതാം. വേണം എന്ന് വിചാരിച്ചു എഴുതിയാല്‍ നന്നാവില്ലല്ലോ.
DeleteThis comment has been removed by the author.
ReplyDeleteവളരെ നല്ല പോസ്റ്റ്....ഫേസ് ബുക്ക് വഴിയാണൂ ഞാൻ ഈ ബ്ലൊഗ് കാണാൻ ഇടയായതു,പുരുഷന്റെ വശത്തുനിന്ന് ചിന്തിക്കാനും സ്ത്രികൾ ഉണ്ട് എന്നറിയുന്നതിൽ വളരെ സന്തോഷം ഒപ്പം തുറന്ന് എഴുതിയതിനു അഭിനന്ദനങ്ങള്‍........
ReplyDeleteസന്തോഷം, സുനില്‍. തുറന്നെഴുതുന്നില്ലെങ്കില്‍ പിന്നെ എഴുത്തില്‍ എന്ത് സന്തോഷമാണ് ലഭിക്കുക? നന്ദി--
Deleteonnamtharam...van peetana kolahalangalkkidayil sredhikkappedaatha oru side pithavinte nombaramthode varachukatti.ethu vendathu thanneyaayirunnu.bhaviyil penmakkalil ninnum akalam paalikkan achanmaar nirbandhitharaakunna oru avasthayilekkoru choodu palaka.onnum parayanilla onnamtharam....
ReplyDeleteഇതിനു ഞാന്‍ എന്താണ് പറയുക? താങ്കളുടെ സാഹചര്യങ്ങള്‍ എനിക്ക് അജ്ഞാതമാണ്. എങ്കിലും അവള്‍ മനപൂര്‍വ്വം അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണ്.
ReplyDeleteതെറ്റിനെ ശരികൊണ്ടു നേരിടുക-- nalla marupadi