11/7/12

എന്‍റെ സഹപാഠി

                                                                                 അനിത പ്രേംകുമാര്‍,ബാംഗ്ലൂര്‍









പത്താം ക്ലാസ്സിലെ  അരക്കൊല്ല പരീക്ഷയുടെ പേപ്പര്‍ കിട്ടിയ

ക്ഷീണത്തില്‍ ഞാന്‍ ഇരിക്കുമ്പോഴാണ്

ഒരു ചെറിയ നോട്ട്ബുക്കുമായി അവന്‍ എന്‍റെ മുന്നില്‍ വന്നത്.

"ഇതൊന്നു പൂര്‍ത്തിയാക്കാമോ " എന്നായിരുന്നു ചോദ്യം.

നോക്കിയപ്പോ ഒരു  കഥയുടെ രണ്ടു വരികള്‍ എഴുതിയിരിക്കുന്നു.

അതിങ്ങനെ.

----   " പെണ്ണെ, നേരെ നോക്കി നടക്കൂ.

   ഇല്ലെങ്കില്‍ മൂക്ക് കുത്തി വീഴും."

 

   "അതിനു ഞാന്‍ മൂക്കുത്തി ഇട്ടിട്ടില്ലല്ലോ"--------

 

  ഇതായിരുന്നു   അവനെഴുതിയ കഥയുടെ തുടക്കം.

കുറെ  സമയം ഇതും കയ്യില്‍ പിടിച്ചു മിണ്ടാതെ ഞാനിരുന്നു.

കുഞ്ഞു നാള്‍ മുതല്‍ കൂട്ടുകാരൊക്കെ ചറ- പറാ- ന്നു സംസാരിക്കുമ്പോള്‍

ഞാന്‍ മിക്കവാറും ഭാവനാ ലോകത്തിലായിരിക്കും.

പക്ഷെ കഥയുംകവിതയുമൊന്നും എനിക്ക്--- 

ഞാനെന്താ പറയുക.!

അവസാനം അത് ഒന്നും എഴുതാതെ തിരിച്ചു കൊടുത്തു.

അവനെന്തോ  ചോദിച്ചു. ഞാനൊന്നും മിണ്ടിയില്ല.

പിന്നീട്  അവന്‍ അത്പൂര്‍ത്തിയാക്കിയോ ,

എനിക്കറിയില്ല.

എന്ത്  കൊണ്ടാണ് അവന്‍ , ആരോടും അധികം മിണ്ടാത്ത

എന്നോടു തന്നെ അത് ആവശ്യപ്പെട്ടത്?

അതും എനിക്കറിയില്ല.

പക്ഷെ എന്‍റെ മനസ്സില്‍ കഥയുടെയും കവിതയുടെയും 

ഒരു കുഞ്ഞു തിരി കൊളുത്താന്‍  ആ   സഹപാഠിക്ക് കഴിഞ്ഞു.

ആ  തിരി കത്തിക്കൊണ്ടേയിരുന്നു, ഒരു കെടാവിളക്കായ്.

                   അനിത







7 comments:

  1. ഇനിയും കത്തിക്കൊന്ടെയിരിക്കട്ടെ ഒരു കെടാവിളക്കായി

    ReplyDelete
    Replies
    1. അഭിപ്രായങ്ങള്‍ക്ക് നന്ദി

      Delete
  2. ആ തിരി കെടാതിരിക്കട്ടെ, കുറച്ചുകൂടി ഗെധയ്ത്മകമാക്കാന്‍ ശ്രമിക്കുക

    ReplyDelete
  3. മൂക്കൂത്തി പറ്റിച്ച പണി....ഇപ്പൊ ബ്ലോഗ്‌ വരെ എത്തി നില്‍ക്കുന്നു.. :)

    ReplyDelete
  4. ഹത് കൊള്ളാല്ലോ
    ആ കളിക്കൂട്ടുകാരന്റെ
    തുര്‍ക്കഥ തുടരട്ടെ
    ഈ ബ്ലോഗിലൂടത്
    നിര്‍ഗ്ഗളിക്കട്ടെ
    ആശംസകള്‍
    ആദ്യ follower
    ആകാന്‍ കഴിഞ്ഞതിലും
    അതിയായ സന്തോഷം
    വീണ്ടും കാണാം
    എഴുതുക അറിയിക്കുക

    ReplyDelete
  5. ഭാവനയുടെ പൂത്തിരി,... അതു മുമ്പേ മനസ്സിലുണ്ടായിരുന്നല്ലോ....

    ReplyDelete