കഥ
അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍
ഇന്ന് എ ടി എമ്മില്‍ പോയപ്പോള്‍ തൊട്ടു മുന്നില്‍ വെളുത്ത്, ഇത്തിരി മെലിഞ്ഞിട്ടാണെങ്കിലും, കാണാന്‍ ഭംഗിയുള്ള ഒരു പെണ്ണ്. മുന്നിലും പിന്നിലും കഴുത്തിറക്കി വെട്ടിയ ഒരു ടോപ്പ്. ആ സ്ലീവ് ലെസ്സ് ടോപ്പിന്‍റെ കൈയ്യുടെ ഭാഗം പിന്നെയും കട്ട് ചെയ്തു മാറ്റി, നല്ല കാറ്റും വെളിച്ചവും കടക്കതക്ക രീതിയില്‍ ആക്കിയിട്ടുണ്ട്. മുകളില്‍ നിന്നോ, സൈഡില്‍ നിന്നോ, വേണംന്ന് വിചാരിച്ചു നോക്കിയാല്‍ മുക്കാല്‍ ഭാഗവും കാണാം. കൂടെ അണിഞ്ഞിരിക്കുന്നത് മുട്ടിനു മുകളില്‍ നില്‍ക്കുന്ന ഒരു ചെറിയ ട്രൌസര്‍. കണ്ടിട്ട് ഒരു നോര്‍ത്ത് ഇന്ത്യന്‍ ലുക്ക്.
അവള്‍ ഇട്ടിരിക്കുന്ന വേഷം, അത്യാവശ്യ കാര്യങ്ങള്‍ മറച്ചിട്ടുണ്ട്, ചൂട് അനുഭവപ്പെടാന്‍ സാധ്യതയെ ഇല്ല, ഇഷ്ടം പോലെ പോക്കറ്റ് ഉള്ളതുകൊണ്ട്, അവള്‍ക്കു തന്‍റെ എ ടി എം കാര്‍ഡ് കയ്യില്‍ പിടിക്കേണ്ട, ഒക്കെ ശരി.
അവളുടെ മുന്നിലും എന്‍റെ പിറകിലും ആയി കുറെ
ആണുങ്ങള്‍ നില്‍ക്കുന്നുണ്ട്. അവര്‍ ആരെങ്കിലും അവളെ നോക്കുന്നുണ്ടോ എന്നതായിരുന്നു എന്‍റെ പ്രശ്നം. ഇല്ല. ഓരോരുത്തരും അവരവരുടെ ഊഴം എത്താന്‍ കാത്തു നില്‍ക്കുന്നു, എന്നല്ലാതെ, അവളെ
അവളുടെ വഴിക്ക് വിട്ടിരിക്കുന്നു.
ഞാന്‍ പൊടുന്നനെ എന്‍റെ വര്‍ഗ്ഗത്തിന്‍റെ കാര്യം ഓര്‍ത്തുപോയി. അടിപ്പാവാട എത്ര മുറുക്കി ഉടുക്കുന്നുവോ, അതിലാണ് സാരിയുടെ
നില നില്‍പ്പ് എന്നറിഞ്ഞ ഞങ്ങള്‍ അത് മുറുക്കി, മുറുക്കി , കറുത്ത വര വീണു.
അവിടെ കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്ന് കേട്ട് പേടിച്ചു നില്‍ക്കുമ്പോഴാണ് വടക്കെ ഇന്ത്യയില്‍ നിന്നും ചൂരിദാര്‍ ഞങ്ങളെ തേടി വന്നത്.
നാട്ടുകാരും വീട്ടുകാരും എതിര്‍ത്തിട്ടും ഞങ്ങള്‍ പതുക്കെ അതിലോട്ടു കയറി. എന്നാലും അവിടെയും ഈ നാട പ്രശ്നം, -മുറുക്കല്‍ അത്രവേണ്ടെങ്കിലും- ബാക്കിയായി.
കൂടെ കേരളത്തിലെങ്കിലും അണിഞ്ഞേ മതിയാകൂ എന്ന ഷാള്‍, ബൈക്കിന്‍റെ ചക്രത്തിനിടയില്‍ കുരുങ്ങി,ഞങ്ങളില്‍ ചിലര്‍ ഇഹ ലോക വാസം വെടിഞ്ഞു. ബസ് ചാര്‍ജ്ജിനുള്ള പണം കയ്യില്‍ തന്നെ പിടിക്കുക എന്ന അവസ്ഥയ്ക്കും ഒരു മാറ്റവും വന്നില്ല.
എങ്കില്‍ അത്യാവശ്യം പോക്കറ്റ് ഉള്ള, ഷാള്‍ വേണ്ടാത്ത, ജീന്‍സും ടോപ്പും ഇട്ടാലോ, എന്ന് ചിന്തിക്കുമ്പോഴേയ്ക്കും ഇരു കവിളിലും അടി കിട്ടി. കൂടെ, വീട്ടുകാരെ അടക്കം ചീത്തയും കേട്ടു.
ഇനി, എന്നാല്‍, പോക്കറ്റ് വേണ്ട. കോട്ടന്‍ ആയ ലഗ്ഗിങ്ങ്സ് ആയാലോ!
അതിനു നാടയും വള്ളിയും ഒന്നും വേണ്ട. ചൂരിദാറിന്‍റെ ബോട്ടം മാറ്റി, അതാക്കാം, എന്ന് കരുതേണ്ട താമസം , കണ്ടു, അതിടുന്നവരുടെ അച്ഛനേം, അപ്പൂപ്പനേം, ഭര്‍ത്താവിനേം ഒക്കെ ചീത്ത പറയാന്‍ തുടങ്ങിയ, ഓണ്‍ലൈന്‍ സുഹൃത്തുക്കളും നാട്ടുകാരും!
അങ്ങനെ ആകെ അനുവദിച്ചു കിട്ടിയ ചൂരിദാറില്‍ മുഴുവനായും ഇറങ്ങി നിന്ന്, ഷാളില്‍ ഒരു പുതപ്പിനെ പുന പ്രതിഷ്ടിച്ചു, വിയര്‍ത്തു കുളിച്ചു അങ്ങനെ നില്‍ക്കുമ്പോഴാ, ഇവിടൊരാള്‍--- ദൈവമേ— ലഗ്ഗിങ്ങ്സ് കണ്ടാല്‍ പോലും കണ്ട്രോള്‍ പോകുന്ന വര്‍ഗ്ഗത്തില്‍ പെട്ട ആരെങ്കിലും ഇവളെ കണ്ടാല്‍!
അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍
ഇന്ന് എ ടി എമ്മില്‍ പോയപ്പോള്‍ തൊട്ടു മുന്നില്‍ വെളുത്ത്, ഇത്തിരി മെലിഞ്ഞിട്ടാണെങ്കിലും, കാണാന്‍ ഭംഗിയുള്ള ഒരു പെണ്ണ്. മുന്നിലും പിന്നിലും കഴുത്തിറക്കി വെട്ടിയ ഒരു ടോപ്പ്. ആ സ്ലീവ് ലെസ്സ് ടോപ്പിന്‍റെ കൈയ്യുടെ ഭാഗം പിന്നെയും കട്ട് ചെയ്തു മാറ്റി, നല്ല കാറ്റും വെളിച്ചവും കടക്കതക്ക രീതിയില്‍ ആക്കിയിട്ടുണ്ട്. മുകളില്‍ നിന്നോ, സൈഡില്‍ നിന്നോ, വേണംന്ന് വിചാരിച്ചു നോക്കിയാല്‍ മുക്കാല്‍ ഭാഗവും കാണാം. കൂടെ അണിഞ്ഞിരിക്കുന്നത് മുട്ടിനു മുകളില്‍ നില്‍ക്കുന്ന ഒരു ചെറിയ ട്രൌസര്‍. കണ്ടിട്ട് ഒരു നോര്‍ത്ത് ഇന്ത്യന്‍ ലുക്ക്.
അവള്‍ ഇട്ടിരിക്കുന്ന വേഷം, അത്യാവശ്യ കാര്യങ്ങള്‍ മറച്ചിട്ടുണ്ട്, ചൂട് അനുഭവപ്പെടാന്‍ സാധ്യതയെ ഇല്ല, ഇഷ്ടം പോലെ പോക്കറ്റ് ഉള്ളതുകൊണ്ട്, അവള്‍ക്കു തന്‍റെ എ ടി എം കാര്‍ഡ് കയ്യില്‍ പിടിക്കേണ്ട, ഒക്കെ ശരി.
അവിടെ കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്ന് കേട്ട് പേടിച്ചു നില്‍ക്കുമ്പോഴാണ് വടക്കെ ഇന്ത്യയില്‍ നിന്നും ചൂരിദാര്‍ ഞങ്ങളെ തേടി വന്നത്.
നാട്ടുകാരും വീട്ടുകാരും എതിര്‍ത്തിട്ടും ഞങ്ങള്‍ പതുക്കെ അതിലോട്ടു കയറി. എന്നാലും അവിടെയും ഈ നാട പ്രശ്നം, -മുറുക്കല്‍ അത്രവേണ്ടെങ്കിലും- ബാക്കിയായി.
കൂടെ കേരളത്തിലെങ്കിലും അണിഞ്ഞേ മതിയാകൂ എന്ന ഷാള്‍, ബൈക്കിന്‍റെ ചക്രത്തിനിടയില്‍ കുരുങ്ങി,ഞങ്ങളില്‍ ചിലര്‍ ഇഹ ലോക വാസം വെടിഞ്ഞു. ബസ് ചാര്‍ജ്ജിനുള്ള പണം കയ്യില്‍ തന്നെ പിടിക്കുക എന്ന അവസ്ഥയ്ക്കും ഒരു മാറ്റവും വന്നില്ല.
എങ്കില്‍ അത്യാവശ്യം പോക്കറ്റ് ഉള്ള, ഷാള്‍ വേണ്ടാത്ത, ജീന്‍സും ടോപ്പും ഇട്ടാലോ, എന്ന് ചിന്തിക്കുമ്പോഴേയ്ക്കും ഇരു കവിളിലും അടി കിട്ടി. കൂടെ, വീട്ടുകാരെ അടക്കം ചീത്തയും കേട്ടു.
ഇനി, എന്നാല്‍, പോക്കറ്റ് വേണ്ട. കോട്ടന്‍ ആയ ലഗ്ഗിങ്ങ്സ് ആയാലോ!
അതിനു നാടയും വള്ളിയും ഒന്നും വേണ്ട. ചൂരിദാറിന്‍റെ ബോട്ടം മാറ്റി, അതാക്കാം, എന്ന് കരുതേണ്ട താമസം , കണ്ടു, അതിടുന്നവരുടെ അച്ഛനേം, അപ്പൂപ്പനേം, ഭര്‍ത്താവിനേം ഒക്കെ ചീത്ത പറയാന്‍ തുടങ്ങിയ, ഓണ്‍ലൈന്‍ സുഹൃത്തുക്കളും നാട്ടുകാരും!
അങ്ങനെ ആകെ അനുവദിച്ചു കിട്ടിയ ചൂരിദാറില്‍ മുഴുവനായും ഇറങ്ങി നിന്ന്, ഷാളില്‍ ഒരു പുതപ്പിനെ പുന പ്രതിഷ്ടിച്ചു, വിയര്‍ത്തു കുളിച്ചു അങ്ങനെ നില്‍ക്കുമ്പോഴാ, ഇവിടൊരാള്‍--- ദൈവമേ— ലഗ്ഗിങ്ങ്സ് കണ്ടാല്‍ പോലും കണ്ട്രോള്‍ പോകുന്ന വര്‍ഗ്ഗത്തില്‍ പെട്ട ആരെങ്കിലും ഇവളെ കണ്ടാല്‍!
പണം എടുത്ത ശേഷം പുറത്തേയ്ക്ക് പോകുന്ന അവളെ ആശ്വാസത്തോടെയും
അല്പം അസൂയയോടെയും ഒന്ന് കൂടി ഉഴിഞ്ഞ ശേഷം ഉള്ളിലേയ്ക്ക് കയറാന്‍ ഒരുങ്ങിയതും,
“ഠപ്പേ” ---- ഒരടിയുടെ സൌണ്ട്!
തിരിഞ്ഞു നോക്കിയതും കണ്ടു , ഒരാള്‍ അവിടെ വീണു കിടക്കുന്നു.
വീണു കിടക്കുന്ന ആള്‍ക്ക്, വീണ്ടും ഒരിടിയും, പിന്നൊരു തൊഴിയും കൊടുത്ത ശേഷം തന്‍റെ ബൈക്കും എടുത്ത്, അവള്‍ അവളുടെ വഴിക്ക് വിട്ടു.
മെല്ലെ അടുത്തു പോയി നോക്കി. പരിചയമുള്ള മുഖം! അതേ- അത് അയാളായിരുന്നു— ആര് , എന്ത് ഡ്രസ്സ് ഇട്ടു എന്ന് നോക്കാനും തോണ്ടാനും അറിയുന്ന ഒരു മലയാളി. താന്‍ പഠിച്ചില്ലെങ്കിലും , മറ്റുള്ളവരെ സദാചാരം പഠിപ്പിക്കുന്ന , നാട്ടുകാരുടെ, സുഹൃത്തുക്കളുടെ സദാചാരത്തില്‍ സദാ- ചാരനായി പ്രവര്‍ത്തിക്കുന്ന, ഒരു സാദാ മലയാളി. പാവം ഒന്ന് ചെറുതായി തോണ്ടിയതിനാത്രേ അവള്‍ ഇത്രേം വലിയ അടി കൊടുത്തത്! അഹങ്കാരി!
തിരക്കിനിടയില്‍ മാറിപ്പോയ ഷാള്‍ നേരെയാക്കി ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍ അവളോടുള്ള അസൂയ കൂടി, കൂടി വന്നു..
* * *